തിരുവനന്തപുരം: ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും ദമാമിലേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. രാത്രി 10.10 ന് തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് പോകേണ്ട വിമാനമാണ് റദ്ദാക്കിയത്.
വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയെന്ന് യാത്രക്കാർ അറിഞ്ഞത്. തുടർന്ന് യാത്രക്കാര്‍ തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.
സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വ്യാപകമായി സർവീസ് മുടക്കിയതിനെ തുടർന്ന് യാത്രക്കാർ കടുത്ത ദുരിതത്തിലായിരുന്നു. ജീവനക്കാരുടെ കൂട്ട അവധിയാണ് സർവീസുകൾ റദ്ദാക്കാൻ കാരണം.