Advertisment

ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം

വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ പപ്പായയില്‍ പപ്പൈന്‍ എന്ന എന്‍സൈം ഉണ്ട്.  ഇത് ദഹനം എളുപ്പമാക്കാനും മലബന്ധത്തെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ ഫൈബറും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

New Update
tythyre

ശരിയായ ദഹനം ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും പോഷകങ്ങള്‍ ആഗിരണം ചെയ്യാനും പ്രധാനമാണ്.  ദഹനത്തിന് നല്ലതെന്ന് പറയപ്പെടുന്ന ഫൈബറും വിറ്റാമിനുകളും എൻസൈമുകളും അടങ്ങിയതാണ് പഴങ്ങള്‍. അത്തരത്തില്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം.

Advertisment

വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ പപ്പായയില്‍ പപ്പൈന്‍ എന്ന എന്‍സൈം ഉണ്ട്.  ഇത് ദഹനം എളുപ്പമാക്കാനും മലബന്ധത്തെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ബ്രോംലൈന്‍ എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. കൂടാതെ ഫൈബറും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പൈനാപ്പിള്‍ കഴിക്കുന്നത് ദഹനം എളുപ്പമാകാന്‍ സഹായിക്കും.

നാരുകള്‍ ധാരാളം അടങ്ങിയ കിവി കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ദഹനത്തിന് നല്ലതാണ്.

 ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് വാഴപ്പഴം. ഇവ മലബന്ധം തടയാനും കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. മാമ്പഴത്തില്‍ നാരുകളും ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്ന എന്‍സൈമുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ മാമ്പഴം കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

fruits-that-aid-digestion
Advertisment