Advertisment

നിയമനത്തിൽ യുജിസി നിയമവും ചട്ടവും പാലിച്ചില്ലെന്ന് കണ്ടെത്തല്‍; കാലിക്കറ്റ്, സംസ്കൃത സർവകലാശാല വി.സിമാരെ പുറത്താക്കി ഗവർണർ ! നടപടി ഹിയറിങിന് ശേഷം

കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, സംസ്കൃത സർവകലാശാലാ വി.സി. ഡോ. എം.വി. നാരായണൻ എന്നിവരെയാണ് പുറത്താക്കിയത്. ഹിയറിങ്ങിന് ശേഷമാണു ഗവർണർ രണ്ടു വിസിമാരെയും പുറത്താക്കിയത്.

New Update
Governor

തിരുവനന്തപുരം: കാലിക്കറ്റ്, സംസ്‌കൃത എന്നീ സര്‍വകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. നിയമനത്തിൽ യുജിസി നിയമവും ചട്ടവും പാലിച്ചില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണു നടപടി. ഹിയറിങ്ങിന് ശേഷമാണു ഗവർണർ രണ്ടു വിസിമാരെയും പുറത്താക്കിയത്.

കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, സംസ്കൃത സർവകലാശാലാ വി.സി. ഡോ. എം.വി. നാരായണൻ എന്നിവരെയാണ് പുറത്താക്കിയത്.  ഡിജിറ്റൽ, ഓപ്പൺ വിസിമാരുടെ കാര്യത്തിൽ യുജിസി അഭിപ്രായം തേടിയിട്ടുണ്ട്. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വിസി മുബാറക് പാഷാ രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിട്ടില്ല.

Advertisment