Advertisment

ആരോഗ്യം വർദ്ധിപ്പിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

മതിയായ അളവിൽ വെള്ളം കുടിക്കുന്നത് ശരീരത്തിൻ്റെ പ്രവർത്തനങ്ങൾ നിലനിർത്താനും ദഹനത്തെ സഹായിക്കാനും ചർമ്മത്തിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. ശരീര താപനില നിയന്ത്രിക്കാനും കോശങ്ങളിലേക്ക് പോഷകങ്ങളും ഓക്സിജനും എത്തിക്കാനും സഹായിക്കുന്നു.

New Update
yjyttr

ലോകമെമ്പാടുമുള്ള ആളുകളെ ബാധിക്കുന്ന വിവിധ ആരോഗ്യ വിഷയങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്. 'എൻ്റെ ആരോഗ്യം, എൻ്റെ അവകാശം' എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനം പ്രമേയം. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരുന്നത്  ജീവിതശൈലി രോഗങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.

Advertisment

മതിയായ അളവിൽ വെള്ളം കുടിക്കുന്നത് ശരീരത്തിൻ്റെ പ്രവർത്തനങ്ങൾ നിലനിർത്താനും ദഹനത്തെ സഹായിക്കാനും ചർമ്മത്തിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല, ശരീര താപനില നിയന്ത്രിക്കാനും കോശങ്ങളിലേക്ക് പോഷകങ്ങളും ഓക്സിജനും എത്തിക്കാനും സഹായിക്കുന്നു. ദിവസവും കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളം കുടിക്കുക.

സമീകൃതാഹാരം ശീലമാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം കഴിക്കുന്നത് ശരീരത്തിൻ്റെ ആരോ​ഗ്യകരമായ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു.

പതിവായി വ്യായാമം ചെയ്യുന്നത് പേശികളെയും അസ്ഥികളെയും ശക്തിപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മാനസികാവസ്ഥ വർദ്ധിപ്പിക്കാനും സമ്മർദ്ദം കുറയ്ക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയുള്ള വ്യായാമം ശീലമാക്കുക.

health-tips-for-a-healthy-lifestyle
Advertisment