Advertisment

മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പരാതിയില്ല, സർക്കാർ നല്ല രീതിയിൽ ഇടപെട്ടു: ഇന്ദിരയുടെ ഭർത്താവ്

New Update
2200025-untitled-1.webp

അടിമാലി: തന്റെയും മകൻറെയും സമ്മതത്തോടെയാണ് മൃതദേഹം മോർച്ചറിയിൽ നിന്ന് എടുത്തു കൊണ്ടു പോയതെന്ന് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ ഭർത്താവ് രാമകൃഷ്ണൻ. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പരാതിയില്ല. ജനങ്ങളുടെ വികാരമാണ് പ്രതിഷേധം.

പ്രതിഷേധം ഉണ്ടായതുകൊണ്ടാണ് സർക്കാർ ഇടപെട്ടതെന്നും രാമകൃഷ്ണൻ പ്രതികരിച്ചു. തുടർ പ്രതിഷേധങ്ങൾക്കില്ല. സർക്കാർ നല്ല രീതിയിൽ ഇടപെട്ടു. എല്ലാ സഹായവും ചെയ്യാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. അതുകൊണ്ട് വലിയ ആശ്വാസമുണ്ടെന്നും ഇന്ദിരയുടെ കുടുംബം പറയുന്നു.

അതേസമയം, ഇന്ദിരയുടെ മൃതദേഹത്തോട് യുഡിഎഫുകാര്‍ അനാദരവ് കാട്ടിയെന്ന് സഹോദരന്‍ സുരേഷ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. പ്രതിഷേധം രാഷ്ട്രീയ സമരമാക്കിയതിനോട് എതിര്‍പ്പുണ്ടെന്നും സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ വിശ്വാസമുണ്ടെന്നും സുരേഷ് പറഞ്ഞു. മന്ത്രിമാരും ഉദ്യോഗസ്ഥരും നേരിട്ട് വന്നാണ് ഉറപ്പുകള്‍ നല്‍കിയത്. ഇന്നലെ നടന്നത് ജനങ്ങളുടെ പ്രതിഷേധമാണെന്നാണ് കരുതിയത്. രാഷ്ട്രീയ സമരമാക്കിയതിനോട് എതിര്‍പ്പുണ്ട്.

Advertisment