Advertisment

കൊച്ചിയിലെ തൊഴില്‍ അപേക്ഷകരില്‍ 45 ശതമാനവും വനിതകളെന്നു അപ്നാ ഡോട്ട് കോ റിപ്പോര്‍ട്ട്

New Update
apna

കൊച്ചി: കൊച്ചിയിലെ പ്രൊഫഷണല്‍ മേഖലയില്‍ വനിതകള്‍ വന്‍ മാറ്റങ്ങള്‍ വരുത്തുന്നതായി രാജ്യത്തെ പ്രീമിയര്‍ തൊഴില്‍, പ്രഫഷണല്‍ നെറ്റ് വര്‍ക്കിങ് സംവിധാനമായ അപ്നാ ഡോട്ട് കോയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  ഇവിടെ ലഭിക്കുന്ന തൊഴില്‍ അപേക്ഷകളില്‍ 45 ശതമാനവും വനിതകളില്‍ നിന്നാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Advertisment

2,17,000 അപേക്ഷകള്‍ ലഭിച്ചപ്പോള്‍ അതില്‍ 98,000 വനിതകളില്‍ നിന്നായിരുന്നു. സെയില്‍സ്, ബിസിനസ് ഡെവലപ്മെന്‍റ്, ഉപഭോക്തൃ പിന്തുണ, അഡ്മിനിസ്ട്രേറ്റീവ്, ബാക്ക് ഓഫീസ് സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളിലായി നിരവധി അവസരങ്ങളാണ് ഈ തൊഴില്‍ പ്ലാറ്റ് ഫോം ഒരുക്കുന്നത്. 2023 ആദ്യ പകുതിയില്‍ 5400 പോസ്റ്റിങുകളാണ് ഈ മേഖലകളിലായി നടത്തിയത്. കൊച്ചിയില്‍ ഓരോ ദിവസവും 30 പുതിയ ജോലി അവസരങ്ങള്‍ വീതമാണ് ഉയര്‍ന്നു വരുന്നത്.

കൊച്ചിയുടെ ഈ മാറ്റത്തില്‍ നിര്‍ണായക  സംഭാവനകള്‍ നല്‍കാനായതില്‍ അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ അപ്നാ ഡോട്ട് കോ സിഇഒയും സ്ഥാപകനുമായ നിര്‍മിത പരീഖ പറഞ്ഞു.  തൊഴില്‍ സംബന്ധമായ ഓരോ വ്യക്തിയുടേയും നീക്കങ്ങള്‍ക്കു ശക്തി പകരുന്നതാണു തങ്ങളുടെ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

Advertisment