Advertisment

ലക്ഷ്യം നൈപുണ്യ വികസനം; പുതിയ പങ്കാളിത്തവുമായി നാഷണല്‍ സ്‌കില്‍ ഡെവല്പമെന്റ് കോര്‍പറേഷന്‍

New Update
3

കൊച്ചി: പ്രശസ്ത ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍, വ്യവസായ ഭീമന്മാര്‍, മുന്‍നിര വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി 15 സ്ഥാപനങ്ങളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ സ്‌കില്‍ ഡെവല്പമെന്റ് കോര്‍പറേഷന്‍ (എൻ.എസ്.ഡി.സി).

Advertisment

 'അമൃത് പീഥി' എന്ന ഗോൾഡൻ തലമുറയെ വാർത്തെടുക്കന്നതിലാണ് ഈ പങ്കാളിത്തങ്ങളെല്ലാം ഊന്നല്‍ നല്‍കുന്നത്. ഫ്‌ളിപ്‌കാർട്ട്, ടീംലീസ്, ഇന്‍ഫോസിസ്, ഐഐടി ഗുവാഹത്തി, ലോജിക്നോട്സ്, ടൈംസ് പ്രൊ, ബിസിജി, ഗൂഗിള്‍, അപ്ഗ്രാഡ്, അണ്‍സ്റ്റോപ്പ്, മൈക്രോസോഫ്റ്റ്, എം3എം ഫൗണ്ടേഷന്‍, റിലയന്‍സ് ഫൗണ്ടേഷന്‍, യെസ് ഫൗണ്ടേഷന്‍, യുപിഎസ്, ടീം ലീസ് എഡ്ടെക് എന്നീ സ്ഥാപനങ്ങളുമായാണ് എൻ.എസ്.ഡി.സി കൈകോർത്തിരിക്കുന്നത്.

3

കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, എംഎസ്ഡിഇ സെക്രട്ടറി അതുല്‍ കുമാര്‍ തിവാരി, എന്‍സിവിഇടി ചെയര്‍പേഴ്സണ്‍ ഡോ. നിര്‍മല്‍ജീത് സിംഗ് കല്‍സി, ഡയറക്ടര്‍ ജനറല്‍ (ട്രെയിനിംഗ്) ശ്രീമതി ത്രിഷല്‍ജിത് സേതി, എൻ.എസ്.ഡി.സി സിഇഒ വേദ് മണി തിവാരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യന്‍ യുവതയ്ക്ക് എല്ലാ വ്യവസായ മേഖലകളിലും പ്രബലരാകുവാനും അതിലൂടെ തൊഴില്‍ സാധ്യതകള്‍ വിപുലമാക്കുവാനും സാധിക്കും. വിദ്യാഭ്യാസ മേഖലയെയും നൈപുണ്യ സംവിധാനത്തെയും പരിപോഷിക്കുന്നതിനുമായി ഡിജിറ്റല്‍ ഇക്കൊണമി കെട്ടിപ്പടുക്കുന്നതിനും, സ്വകാര്യ- പൊതു പങ്കാളിത്ത രീതി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ജി20 ഫ്രെയിംവര്‍ക്കിനോടാനുപാതികമായ ലക്ഷ്യങ്ങളാണ് എന്‍എസ്എസ്ഡിസിയുടെ പങ്കാളിത്തങ്ങളും മുന്നോട്ടുവെക്കുന്നത്. 

Advertisment