Advertisment

സിദ്ധാർത്ഥൻ്റെ മരണം എസ്എഫ്ഐ പ്രവർത്തകരുടെ കണ്ണ് തുറപ്പിച്ചില്ല; അഴിഞ്ഞാട്ടം നടത്തുന്നു: വി ഡി സതീശൻ

New Update
vd satheesan press meet tvm

കൊച്ചി: സിദ്ധാർത്ഥൻ്റെ മരണം എസ്എഫ്ഐ പ്രവർത്തകരുടെ കണ്ണ് തുറപ്പിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവനന്തപുരത്ത് കെഎസ്‌യു പ്രവർത്തകരെ വ്യാപകമായി അക്രമിക്കുകയാണ്. കലോത്സവത്തിൽ യൂണിയൻ ഭാരവാഹികൾക്ക് പങ്കെടുക്കാൻ കഴിയുന്നില്ല. പ്രവർത്തകരെ വളഞ്ഞിട്ട് തല്ലുന്നു.

പിണറായി വിജയൻ്റെ അനുവാദത്തോടെയാണ് എസ്എഫ്ഐ അഴിഞ്ഞാട്ടം നടത്തുന്നത്. ഇത് തുടർന്നാൽ കെഎസ്‌യു പ്രവർത്തകരുടെ സംരക്ഷണം പാർട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വർക്കലയിൽ ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് തകർന്ന സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസ് ഉത്തരം പറയണം.

എന്ത് പരിശോധനയാണ് നടത്തിയതെന്ന് അറിയണം. കമ്പനിക്ക് മാനദണ്ഡം മറികടന്നാണോ അനുമതി നൽകിയതെന്നും വി ഡി സതീശൻ ചോദിച്ചു. ഇ പി ജയരാജൻ എൻഡിഎ ചെയർമാനാണോ എൽഡിഎഫ് കൺവീനറാണോയെന്ന ചോദ്യവും സതീശൻ ഉന്നയിച്ചു. ബഹ്റക്കെതിരെ തെളിവുണ്ട്. തെളിവ് ഹാജരാക്കാം. സംഘപരിവാറിൻ്റെ ഇടനിലക്കാരനാണ് ബഹ്റ. പത്മജയ്ക്ക് മറുപടിയില്ലെന്ന് വ്യക്തമാക്കിയ സതീശൻ അവർ പറയുന്നതിൽ എന്ത് യുക്തിയാണുള്ളതെന്നും പറഞ്ഞു. കരുവന്നൂർ അന്വേഷണം, മാസപ്പടി അന്വേഷണം ഒക്കെ എവിടെവരെയായി? എല്ലാം ഒത്തുതീർപ്പാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

ലോക്സഭയിൽ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ശ്രമം. സംസ്ഥാന നേതൃത്വമാണ് കെ സിയെ മത്സരിപ്പിക്കാൻ ആവശ്യപ്പെട്ടത്. വനിതകൾക്ക് പ്രാധാന്യം നൽകാൻ കഴിയാത്തതിൽ വിഷമമുണ്ട്. സിറ്റിംഗ് എംപിമാർ മത്സരിച്ച സാഹചര്യത്തിലാണ് സീറ്റ് നൽകാൻ കഴിയാതെ പോയത്. ഷമ മുഹമ്മദ് പറഞ്ഞതിൽ തെറ്റൊന്നുമില്ല. സീറ്റ് നൽകാനാകാത്തതിന്റെ കുറ്റബോധം നേതൃത്വത്തിനുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Advertisment