Advertisment

ഭാര്യയ്ക്കും ഭാര്യാ സുഹൃത്തിനുമൊപ്പം ആത്മഹത്യ ചെയ്ത നവീന്‍ തോമസിന്റെ സംസ്‌കാരം നടത്തി സങ്കടം താങ്ങാനാവാതെ അമ്മ മറിയാമ്മയും പിതാവ് എന്‍.എ. തോമസും

New Update
naveen devi arya-2

കോട്ടയം: അരുണാചല്‍ പ്രദേശില്‍ ഭാര്യയ്ക്കും ഭാര്യാ സുഹൃത്തിനുമൊപ്പം ആത്മഹത്യ ചെയ്ത മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസിന്റെ മൃതദേഹം മീനടം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു. നവീന്‍ വിശ്വാസിയല്ലാത്തതിനാല്‍ മൃതദേഹം പള്ളിയില്‍ കയറ്റാന്‍ സമ്മതിക്കില്ലെന്ന് ഒരു വിഭാഗം വാദിച്ചെങ്കിലും ഒടുവില്‍ പ്രശ്‌നം ഒഴിവാക്കാന്‍ വിപുലമായുള്ള പ്രാര്‍ഥനകള്‍ ഒഴിവാക്കി സംസ്‌കാരം നടത്തുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണു മൃതദേഹം വീട്ടിലെത്തിച്ചത്. നവീന്റെ മൃതദേഹം കണ്ട് തളര്‍ന്നു കിടക്കുന്ന അമ്മ മറിയാമ്മ വാവിട്ടു കരഞ്ഞു. നിറമിഴികളോടെ പിതാവ് എന്‍.എ. തോമസും. ബന്ധുക്കളും സുഹൃത്തുക്കളം ചേര്‍ന്നു ഇരുവരെയും  ആശ്വാസവാക്കുകളോടെ ചേര്‍ത്തുപിടിച്ചു.

ഏപ്രില്‍ രണ്ടിന് ഇറ്റാനഗറിലെ ഹോട്ടല്‍ മുറിയില്‍ വട്ടിയൂര്‍ക്കാവ് മേലത്തുമേലെ എം.എം.ആര്‍.എ 198 ശ്രീരാഗത്തില്‍ ആര്യ ബി നായര്‍ (29), ആയുര്‍വേദ ഡോക്ടര്‍മാരായ  മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ് , ഭാര്യ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് അഭ്രകുഴി എം.എം.ആര്‍.എ സി.ആര്‍.എ കാവില്‍ ദേവി എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 27നാണ് മൂവരും അരുണാചലിലേക്കു പോയത്. ഇറ്റാനഗറില്‍ നിന്ന് 100 കിലോമീറ്റര്‍ മാറി സിറോയിലെ ഹോട്ടലിലാണ് ഇവര്‍ മുറിയെടുത്തത്. ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാര്‍ന്നാണു മൂന്നുപേരുടെയും മരണം.

Advertisment