Advertisment

രാത്രിയിൽ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

New Update
kseb mUntitled.jpg

തിരുവനന്തപുരം: രാത്രിയിലെ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് നിർദ്ദേശവുമായി കെഎസ്ഇബി. വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുതെന്നും പരമാവതി പകൽ സമയങ്ങളിൽ വാഷിങ് മെഷീൻ ഉപയോഗിക്കണമെന്നുമാണ് കെഎസ്ഇബിയുടെ നിർദ്ദേശം.

കെഎസ്ഇബി നിർദ്ദേശം ഇങ്ങനെ:

രാത്രി, വാഷിങ് മെഷീനിൽ തുണിയിട്ട് ഓൺ ചെയ്തതിനുശേഷം ഉറങ്ങാൻ പോകുന്ന ശീലം നമ്മളിൽ ചിലർക്കെങ്കിലുമുണ്ട്. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയിലുള്ള സമയത്തെ ക്രമാതീതമായ വൈദ്യുതി ആവശ്യകത കാരണം പലയിടങ്ങളിലും വൈദ്യുതി തടസ്സമുൾപ്പെടെ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഈ ശീലം ഒന്ന് മാറ്റുന്നത് നന്നായിരിക്കും. വാഷിങ് മെഷീൻ പകൽ സമയത്ത് പ്രവർത്തിപ്പിക്കുന്നതാണ് അഭികാമ്യം. പ്രിയപ്പെട്ട ഉപഭോക്താക്കൾ സഹകരിക്കുമല്ലോ.

Advertisment