Advertisment

അതിനൂതന ടെക്‌നോളജി; മികച്ച ഡിസൈനുകള്‍; 60 ഡിഗ്രി സെല്‍ഷ്യസില്‍ പോലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള ശേഷി ! ശരീരവും മനവും കുളിര്‍പ്പിക്കുന്നതിനൊപ്പം വീടിന്റെ അകത്തളങ്ങള്‍ക്കും ഭംഗി നല്‍കാന്‍ 'ലോയിഡ്'; രാജ്യത്തെ ആദ്യ ഡിസൈനര്‍ എ.സിയുടെ കേരളത്തിലെ ഫസ്റ്റ് ലോഞ്ച് കോട്ടയത്തെ ഓക്‌സിജന്‍ ഷോറൂമില്‍ നടന്നു

60 ഡിഗ്രി സെല്‍ഷ്യസിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ഡിസൈനര്‍ എ.സി ആണ് സ്റ്റെല്ലാര്‍ എ.സി സീരീസ്. വോയ്‌സ് ഇനേബിള്‍ഡ് വൈഫൈ ടെക്‌നോളജിയും ഇതിലുണ്ട്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
lloyd

കോട്ടയം: പ്രമുഖ ഗൃഹോപകരണ ബ്രാൻഡായ ലോയിഡിന്റെ, ഇന്ത്യയിലെ ആദ്യ ഡിസൈനര്‍ എ.സിയുടെ  കേരളത്തിലെ ഫസ്റ്റ് ലോഞ്ച് ഓക്‌സിജൻ കോട്ടയം നെഹ്റു സ്റ്റേഡിയം ഷോറൂമിൽ വെച്ച് നടന്നു. ഓക്സിജന്‍ മാനേജിംഗ് ഡയറക്ടര്‍ ഷിജോ കെ തോമസ്, ജനറല്‍ മാനേജര്‍ പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് ആദ്യ ഡിസൈനര്‍ എ.സിയുടെ ലോഞ്ച്  നിര്‍വഹിച്ചത്. ഓക്‌സിജനില്‍ വെച്ച് നടന്ന ലോഞ്ച് ഇവന്റില്‍ ലോയ്ഡ് ജനറല്‍ മാനേജറും കേരള റീജിയന്‍ ഹെഡും ആയ പ്രിയേഷ് കുമാര്‍, ഏരിയ മാനേജര്‍ സിജിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment

ലോയിഡ്‌ന്റെ 2024 - 25 വര്‍ഷത്തിലെ ഏറ്റവും നൂതന ടെക്‌നോളജി ഉപയോഗിച്ച് പുറത്തിറങ്ങുന്ന സ്റ്റെല്ലാര്‍, സ്‌റ്റൈലസ് എന്നി മോഡൽ എയര്‍ കണ്ടിഷണറുകളാണ് ലോഞ്ച് ചെയ്തത്.


 lloyd1

പ്രധാനമായും ഡിസൈനാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്. സാധാരണ ഡിസൈനിൽ നിന്നും വ്യത്യസ്തമായി മികച്ച ഡിസൈനിൽ വന്നിരിക്കുന്ന ഈ മോഡലുകൾ വീടിന്റെ അകത്തളങ്ങൾക്ക് കൂടുതൽ ഭംഗി നൽകുന്നു. 

60 ഡിഗ്രി സെല്‍ഷ്യസിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ഡിസൈനര്‍ എ.സി ആണ് സ്റ്റെല്ലാര്‍ എ.സി സീരീസ്. വോയ്‌സ് ഇനേബിള്‍ഡ് വൈഫൈ ടെക്‌നോളജിയും ഇതിലുണ്ട്.

oxygen

 ഉപഭോക്താവിന്റെ മൂഡിനനുസരിച്ച് എ.സിയിലെ ലൈറ്റിംഗ് ക്രമപ്പെടുത്താന്‍ സാധിക്കുന്ന ആംബി മൂഡ് ലൈറ്റിംഗ് ടെക്‌നോളജിയും ഇതിലുണ്ട്. ഒപ്പം എയര്‍ കണ്ടിഷണറിനെ എയര്‍ പ്യൂരിഫയര്‍ കൂടിയായി കണ്‍വെര്‍ട്ട് ചെയ്ത് യൂസ് ചെയ്യാന്‍ സാധിക്കുന്ന ടെക്‌നോളജിയും ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

Advertisment