Advertisment

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലില്‍ നാല് മലയാളികള്‍; കപ്പലിലുള്ളവർ സുരക്ഷിതരെന്ന് അറിയിപ്പ് ലഭിച്ചതായി തൃശൂർ സ്വദേശിനിയുടെ കുടുംബം

കപ്പലിലുള്ളവർ സുരക്ഷിതരെന്ന് കമ്പനി അറിയിച്ചതായി ആൻ ടെസ്സയുടെ കുടുംബം. ചരക്ക് കപ്പലായതിനാല്‍ തന്നെ ജീവനക്കാരോട് ഇറാന്‍ ശത്രുത കാട്ടില്ലെന്നാണ് പ്രതീക്ഷയെന്ന് ശ്യാംനാഥിന്‍റെ കുടുംബം

New Update
msc ship

കോഴിക്കോട്: ഇറാന്‍ പിടികൂടിയ ഇസ്രയേല്‍ ബന്ധമുളള ചരക്ക് കപ്പലില്‍ നാല് മലയാളികളുണ്ടെന്ന് റിപ്പോര്‍ട്ട്. തൃശൂർ സ്വദേശിയായ ആൻ ടെസ്സ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി.വി. ധനേഷ് എന്നിവരാണ് മലയാളികൾ. കപ്പലില്‍ 17 ഇന്ത്യക്കാരടക്കം 25 ജീവനക്കാരാണുള്ളത്.

കപ്പലിലുള്ളവർ സുരക്ഷിതരെന്ന് കമ്പനി അറിയിച്ചതായി ആൻ ടെസ്സയുടെ കുടുംബം ഒരു മാധ്യമത്തോട് പ്രതികരിച്ചു. ഭക്ഷണം ലഭിക്കുന്നുണ്ട്. കപ്പലിലുള്ളവർ അവരുടെ ജോലികൾ തുടരുന്നുവെന്നും അവര്‍ പറഞ്ഞു. ചരക്ക് കപ്പലായതിനാല്‍ തന്നെ ജീവനക്കാരോട് ഇറാന്‍ ശത്രുത കാട്ടില്ലെന്നാണ് പ്രതീക്ഷയെന്ന് ശ്യാംനാഥിന്‍റെ കുടുംബം ഒരു ചാനലിനോട് പറഞ്ഞു.

 

Advertisment