Advertisment

പന്നിയുടെ ആക്രമണത്തില്‍ യുവാവ് കിണറ്റില്‍, പിന്നാലെ പന്നിയും വീണു ! ഒടുവില്‍ വേട്ടസംഘാഗങ്ങളുടെ സാഹസികതയില്‍ യുവാവിന് പുതുജീവന്‍

ഉടന്‍ തന്നെ അയ്യപ്പന്റെ കൂടെയുണ്ടായിരുന്ന വേട്ടസംഘത്തിലെ ഷൂട്ടറായ ദിലീപ് മേനോന്‍ രണ്ടും കല്‍പിച്ച് പന്നിക്ക് നേരെ വെടി ഉതിര്‍ത്തു. പിന്നാലെ അയ്യപ്പനെയും, പന്നിയെയും കരയ്ക്ക് എത്തിച്ചു. അയ്യപ്പന് നിസാര പരിക്ക് മാത്രമാണുള്ളത്.

New Update
chokad

മലപ്പുറം: പന്നിയുടെ ആക്രമണത്തില്‍ കിണറ്റില്‍ വീണ യുവാവിന് പുതുജീവന്‍. മലപ്പുറം ചോക്കാട് പഞ്ചായത്തിലെ പന്നി വേട്ടയ്ക്കിടെയാണ് സംഭവം നടന്നത്. പെരിന്തല്‍മണ്ണ സ്വദേശി താമരത്ത് അയ്യപ്പനാണ് പന്നിയുടെ ആക്രമണത്തില്‍ കിണറ്റില്‍ വീണത്.  പിന്നാലെ പന്നിയും കിണറ്റില്‍ വീണതോടെ യുവാവിന്റെ ജീവന്‍ അപകടത്തിലായി.

Advertisment

കിണറ്റില്‍ വീണ അയ്യപ്പനെ പന്നി പല തവണ അക്രമിക്കാന്‍ ശ്രമിച്ചു. യുവാവ് ധൈര്യത്തോടെ പിടിച്ചുനിന്നു. പന്നി അടുത്തെത്തുമ്പോള്‍ മുങ്ങിയും താണുമാണ് യുവാവ് രക്ഷപ്പെട്ടത്.

ഉടന്‍ തന്നെ അയ്യപ്പന്റെ കൂടെയുണ്ടായിരുന്ന വേട്ടസംഘത്തിലെ ഷൂട്ടറായ ദിലീപ് മേനോന്‍ രണ്ടും കല്‍പിച്ച് പന്നിക്ക് നേരെ വെടി ഉതിര്‍ത്തു. പിന്നാലെ അയ്യപ്പനെയും, പന്നിയെയും കരയ്ക്ക് എത്തിച്ചു. അയ്യപ്പന് നിസാര പരിക്ക് മാത്രമാണുള്ളത്.

ഗ്രാമപ്പഞ്ചായത്ത് അനുമതിയോടെ നാട്ടിലിറങ്ങിയ പന്നികളെ വെടിവെയ്ക്കുന്ന ദൗത്യത്തിനിടയിലാണ് സംഭവം നടന്നത്. ചോക്കാടുനിന്നും ആറ് പന്നികളേയും കാളികാവില്‍നിന്ന് അഞ്ച് പന്നികളേയും ഉള്‍പ്പെടെ 11 പന്നികളെയാണ് വേട്ടസംഘം വെടിവെച്ചിട്ടത്. 

Advertisment