Advertisment

മീൻമുട്ടിയിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞു; ബീഹാര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം; ഭര്‍ത്താവിനും മകനും ഗുരുതര പരിക്ക്‌

മീൻമുട്ടി പാലത്തിൽനിന്ന് ഇവർ സഞ്ചരിച്ച ബൈക്ക് താഴേക്ക് മറിയുകയായിരുന്നു. വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തിയ കുടുംബം ബൈക്ക് വാടകയ്ക്ക് എടുത്ത് സ്ഥലങ്ങൾ കാണാൻ പോയതായിരുന്നു.

New Update
456666666

തൊടുപുഴ: വാഗമൺ മീൻമുട്ടിയിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ബീഹാർ സ്വദേശിയായ ദീപയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ദീപയുടെ ഭർത്താവും മകനും ചികിത്സയിലാണ്. 

മീൻമുട്ടി പാലത്തിൽനിന്ന് ഇവർ സഞ്ചരിച്ച ബൈക്ക് താഴേക്ക് മറിയുകയായിരുന്നു. വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തിയ കുടുംബം ബൈക്ക് വാടകയ്ക്ക് എടുത്ത് സ്ഥലങ്ങൾ കാണാൻ പോയതായിരുന്നു.

Advertisment