Advertisment

കാഞ്ഞിരപ്പള്ളിയിലും, പനമറ്റത്തും, നെടുകുംന്നത്തും സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടം; ഉദ്ഘാടനം തിങ്കളാഴ്ച

കാഞ്ഞിരപ്പള്ളിയിലും, പനമറ്റത്തും, നെടുകുംന്നത്തും സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടം. ഉദ്ഘാടനം ഫെബ്രുവരി 26 തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

New Update
kanjirappally panamattom nedumkunnam

കോട്ടയം: കാഞ്ഞിരപ്പള്ളി സർക്കാർ ഹൈസ്‌ക്കൂളിൽ 3.70 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 26 തിങ്കളാഴ്ച വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനാവും. നബാർഡ് ഫണ്ട് രണ്ടുകോടി രൂപയും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽനിന്നു 1.70 കോടി രൂപയും ചെലവഴിച്ചാണ് നിർമ്മാണം.

Advertisment

 15000 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് കെട്ടിടം നിർമാണം പൂർത്തീകരിച്ചത്. ഏഴ് ക്‌ളാസ് മുറികൾ, ഒരുഹാൾ, ഐ.ടി ലാബ്, ഓഫീസ് മുറി , ലൈബ്രറി, അടുക്കള, രണ്ട് സ്റ്റോർ റൂം, അഞ്ച് ശൗചാലയം എന്നീ സൗകര്യങ്ങളോടെയാണ്  സ്‌കൂൾ കെട്ടിടം നിർമിച്ചിരിക്കുന്നത്.

kanjirappally school.jpg

 സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ചടങ്ങിൽ അധ്യക്ഷയാവും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ സ്വാഗതം ആശംസിക്കും. വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ കെ.ജെ. പ്രസാദ് പദ്ധതി വിശദീകരണം നടത്തും. 

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് എം. മണി ഉപഹാരസമർപ്പണം നടത്തും. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ പൊതു വിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകും. ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ, ഗ്രാമ പഞ്ചായത്തംഗം ആന്റണി മാർട്ടിൻ, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഇ.ടി. രാകേഷ്, കൈറ്റ് ജില്ലാ കോർഡിനേറ്റർ കെ.ബി. ജയശങ്കർ, കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എച്ച്. ഷൈലജ, കാഞ്ഞിരപ്പള്ളി എസ്.എസ്.കെ. ബി.പി.സി : അജാസ് വാരിക്കാട്, ജി.എച്ച്.എസ്.എൽ.പി.എസ് പ്രധാനധ്യാപിക പി.എം. ആച്ചിയമ്മ, ഹെഡ്മിസ്ട്രസ്സ് എം. ലീലാമണി, പൊൻകുന്നം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.സേതുനാഥ്, മുൻ പ്രധാനധ്യാപകൻ സി.ആർ. സന്തോഷ് കുമാർ, പി.ടി.എ പ്രസിഡന്റ് ബിബിൻ കെ. സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും.

panamattom school.jpg

പനമറ്റം

പനമറ്റം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ കിഫ്ബി വഴി മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 26 തിങ്കളാഴ്ച വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാവും.   പഴയ കെട്ടിടം പൊളിച്ച് മാറ്റിയാണ് 10900 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള പുതിയ കെട്ടിടം പണിതത്. രണ്ട് നിലകളോട് കൂടിയ പുതിയ കെട്ടിടത്തിൽ 12 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും 14 ടോയ്‌ലറ്റുകളുമാണുള്ളത്.

 

സ്‌കൂൾ തല ഉദ്ഘാടനം സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. മാണി സി കാപ്പൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനാവും. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥി ആവും. വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ കെ.ജെ.പ്രസാദ് പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉപഹാരം സമർപ്പിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാ മോൾ, ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ.എം.കെ.രാധാകൃഷ്ണൻ,

ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബെറ്റി റോയി, ജോമോൾ മാത്യു, ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.ഷാജി, എം.ആർ. സരീഷ് കുമാർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഇ.ടി. രാകേഷ്, ഇൻകൽ സീനിയർ പ്രൊജക്ട് ഡയറക്ടർ കെ.മോഹനൻ, കൈറ്റ് ജില്ലാ കോർഡിനേറ്റർ കെ.ബി. ജയശങ്കർ, ഡയറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ആർ. പ്രസാദ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എച്ച് ഷൈലജ, സ്‌കൂൾ പ്രിൻസിപ്പൽ കെ.കെ. ഹരികൃഷ്ണ ചെട്ടിയാർ, പ്രധാനധ്യാപിക എം.ഡി. പ്രിയ, കാഞ്ഞിരപ്പളളി ബി.പി.സി: അജാസ് വാരിക്കാടൻ, പി.ടി.എ പ്രസിഡന്റ് ബി. ഹരികൃഷ്ണൻ, പനമറ്റം ദേശീയ വായനശാല പ്രസിഡന്റ് എസ്. രാജീവ്, സ്റ്റാഫ് സെക്രട്ടറി ഡോ.ജി. അജയകുമാർ എന്നിവർ പ്രസംഗിക്കും.

nedumkunnam school.jpg

നെടുംകുന്നം 

സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവിട്ട നെടുംകുന്നം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി. 3500 ചതുരശ്ര അടിയിൽ രണ്ടുനിലകളിലായി നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിൽ നാല് ക്‌ളാസ് മുറികളാണ് ഉള്ളത്.

 

 സ്‌കൂൾ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച  വൈകീട്ട് 4.30 ന് ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

 സ്‌കൂൾതലത്തിൽ നടക്കുന്ന ചടങ്ങിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്  ശിലാഫലക അനാച്ഛാദനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.  ബിന്ദു അധ്യക്ഷത വഹിക്കും.  പൊതുസമ്മേളനം  ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.ജെ. പ്രസാദ് പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ് പുഷ്പമണി മുഖ്യപ്രഭാഷണം നടത്തും.

 വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്  കെ മണി, നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബീനാ നൗഷാദ്, വൈസ് പ്രസിഡന്റ്  രവി വി.സോമൻ, ജില്ലാ പഞ്ചായത്തംഗം  ഹേമലത പ്രേം സാഗർ, ബ്ലോക്ക് പഞ്ചായത്തംഗം ലതാ ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം ഷിനു സുനിൽ, കോട്ടയം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. ഗിരിജ, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ ഇ.ഡി രാകേഷ്, ഡയറ്റ് പ്രിൻസിപ്പൽ ആർ.പ്രസാദ്, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ കെ.ബി. ജയശങ്കർ, കാഞ്ഞിരപ്പള്ളി എ.ഇ.ഒ: കെ.കെ ഓമന , പ്രിൻസിപ്പൽ എസ്.ആർ അന്നപൂർണ, ഹെഡ്മിസ്ട്രസ് എം.കെ ജയശ്രീ എന്നിവർ പങ്കെടുക്കും.

Advertisment