Advertisment

സംസ്ഥാന സ്കൂൾ കലോത്സവ കലവറയിൽ പഴയിടം തന്നെ ഭക്ഷണമൊരുക്കും

അടുത്ത വര്‍ഷം മുതല്‍ കലോത്സവ ഭക്ഷണത്തില്‍ നോണ്‍ വെജ് വിഭവങ്ങളും ഉള്‍പ്പെടുത്തുമെന്ന് കഴിഞ്ഞ തവണ മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇനി കലോത്സവത്തിന് ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി അറിയിച്ചത്.

New Update
ക്ഷീണിച്ചുവരുന്ന കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിൽ പോലും ജാതീയതയുടെ വിഷം കുത്തിവച്ചത് തെറ്റായ നടപടിയായിപ്പോയി, അടുക്കളയിൽ ഇത്രയും നാളുണ്ടായ ഒരു സ്വാതന്ത്ര്യം എനിക്ക് നഷ്ടപ്പെടുന്നെന്ന ബോദ്ധ്യത്തിൽ സ്വയം എത്തി; മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിജി വന്നപ്പോൾ തോക്കിൻമുനയിൽ പാചകം ചെയ്ത അവസ്ഥയുണ്ടായിട്ടുണ്ട്. അതിലും ഭീകരമായ അവസ്ഥയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ആ ഒരു അവസ്ഥയിലേക്കിനിയില്ലെന്ന് പഴയിടം 

 സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഭക്ഷണമൊരുക്കാനുള്ള ചുമതല ഇത്തവണയും പഴയിടം മോഹനന്‍ നമ്പൂതിരിക്ക് തന്നെ. കഴിഞ്ഞ തവണത്തെ നോണ്‍വെജ് വിവാദത്തെ തുടര്‍ന്ന് കലാമേളയില്‍ ഇനി ഭക്ഷണമൊരുക്കില്ലെന്ന് പഴയിടം നേരത്തെ പറഞ്ഞിരുന്നു. വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ വിളമ്പൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പാചകത്തിനുള്ള ടെന്‍ഡറില്‍ പഴയിടം പങ്കെടുത്തത്. താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. ജനുവരി മൂന്നിന് കൊല്ലത്തെ കലോത്സവ കലവറയില്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Advertisment

അടുത്ത വര്‍ഷം മുതല്‍ കലോത്സവ ഭക്ഷണത്തില്‍ നോണ്‍ വെജ് വിഭവങ്ങളും ഉള്‍പ്പെടുത്തുമെന്ന് കഴിഞ്ഞ തവണ മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇനി കലോത്സവത്തിന് ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി അറിയിച്ചത്. വിവാദങ്ങള്‍ വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നുമാണ് പഴയിടം മോഹനന്‍ നമ്പൂതിരി അന്ന് പറഞ്ഞത്. എന്നാല്‍, ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതോടെയാണ് പഴയിടം വീണ്ടും കലോത്സവത്തിലേക്ക് തിരികെ എത്തിയിരിക്കുന്നത്. 

ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്നാണ് മന്ത്രി ശിവന്‍കുട്ടി വാഗ്ദാനം നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണയും സസ്യാഹാരം മാത്രം നല്‍കാനാണ് തീരുമാനമെന്ന് മന്ത്രി കഴിഞ്ഞ മാസം വ്യക്തമാക്കിയിരിന്നു. വോളണ്ടിയര്‍മാരും ട്രെയിനിങ് ടീച്ചര്‍മാരും ഉള്‍പ്പടെയുള്ളവര്‍ ഭക്ഷണപ്പന്തലില്‍ ഭക്ഷണം വിളമ്പുമെന്നും അറിയിച്ചിരുന്നു. അനുഭവപരിചയമുള്ള അധ്യാപകര്‍ ഒപ്പമുണ്ടാകണം.

അക്രെഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും മാത്രമാവും കലോത്സവ വേദിയിലേക്ക് പ്രവേശനം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇരിക്കാന്‍ പ്രത്യേക ഇരിപ്പിടം സജ്ജമാക്കും. മത്സരവേദിയ്ക്ക് മുന്നില്‍ നവമാധ്യമ പ്രവര്‍ത്തകര്‍ കൂടിനിന്ന് മത്സരാര്‍ഥികള്‍ക്ക് ശല്യമാകുന്ന അവസ്ഥ ഒഴിവാക്കാനാണിത്. മാധ്യമ പ്രവര്‍ത്തകരെ ഗ്രീന്‍ റൂമിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഈ അധ്യായന വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലം ജില്ലയില്‍ വച്ചാണ് നടക്കുക. ജനുവരി നാലുമുതല്‍ എട്ടുവരെയായിരിക്കും കലോത്സവം. അതേസമയം സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശൂരില്‍ നടക്കും. സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവം നവംബര്‍ 9, 11 തീയതികളിലായി എറണാകുളത്ത് വച്ച് നടക്കും. ശാസ്ത്രോത്സവം നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3വരെ തിരുവനന്തപുരത്ത് വച്ചും നടക്കുമെന്ന് മന്ത്രി ശിവന്‍ കുട്ടി വ്യക്തമാക്കി.

 

pazhayidam
Advertisment