കോഴിക്കോട്: കൊടുവള്ളി പോലീസ് സ്റ്റേഷനിലെ എസ്.ഐക്ക് മദ്യപസംഘത്തിൻ്റെ ആക്രമണത്തിൽ പരിക്ക്. എസ്.ഐ ജിയോ സദാനന്ദന് നേരെയാണ് ആക്രമണമുണ്ടായത്. കൈക്ക് പരിക്കേറ്റ ഇദ്ദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്ന് വൈകിട്ട് അഞ്ചിനാണ് സംഭവം. നെടുമലയില്‍ പരസ്യ മദ്യപാനം നടത്തിയത് തടഞ്ഞതിന്റെ പ്രകോപനത്തിൽ ഒരു സംഘം മദ്യപാനികൾ കുപ്പിച്ചില്ല് ഉപയോഗിച്ച് എസ്‌ഐയെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊർജിതമാക്കി.