Advertisment

അത്യുഷ്ണം സഹിക്കാന്‍ വയ്യ, രാത്രിയായാല്‍ വൈദ്യുതിയുമില്ല ! എങ്ങനെ ഉറങ്ങും ? കെഎസ്ഇബി ഓഫീസില്‍ കിടന്നുറങ്ങി ഗൃഹനാഥന്റെയും ഭാര്യയുടെയും പ്രതിഷേധം

രാത്രിയിലെ അമിത വൈദ്യുതി ഉപയോഗമാണ് പ്രദേശത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു. രു ട്രാന്‍സ്‌ഫോര്‍മര്‍ കൂടി ഇവിടെ സ്ഥാപിക്കാനാണ് നീക്കമെന്നും അധികൃതര്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
power

കൊച്ചി: രാത്രിയില്‍ വൈദ്യുതി മുടക്കം പതിവായതില്‍ പ്രതിഷേധിച്ച് രോഗിയായ ഭാര്യയുമൊത്ത് കെഎസ്ഇബി ഓഫീസിലെത്തി കിടന്ന് ഗൃഹനാഥന്റെ പ്രതിഷേധം. പാലാരിവട്ടം വൈദ്യുതി ഓഫിസില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു പരമേശ്വരന്‍ എന്ന 55കാരന്റെയും, ഭാര്യ ചന്ദ്രകലയുടെയും വേറിട്ട പ്രതിഷേധം.

Advertisment

രാത്രിയില്‍ വൈദ്യുതി മുടങ്ങുന്നതു മൂലം അത്യുഷ്ണത്തില്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്തതാണ് പരമേശ്വരനെയും ഭാര്യയെയും ഇത്തരത്തിലൊരു പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്. കെഎസ്ഇബി ഓഫീസിലെ ജീവനക്കാര്‍ എതിര്‍ത്തെങ്കിലും പിന്മാറാന്‍ ഇവര്‍ തയ്യാറായില്ല.

പൊലീസെത്തിയിട്ടും ഇരുവരും പ്രതിഷേധം അവസാനിപ്പിച്ചില്ല. പിന്നാലെ ഇവരെ പിന്തുണച്ച് നാട്ടുകാരും രംഗത്തെത്തി. ഒടുവില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ പോണേക്കര പ്രദേശത്തെ വൈദ്യുതി തടസം പരിഹരിച്ചതോടെയാണ് പരമേശ്വരനും ഭാര്യയും വീട്ടിലേക്ക് മടങ്ങിയത്. ഹൃദ്രോഗിയാണ് ചന്ദ്രകല.

പോണേക്കരയിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മണിമല റോഡില്‍ നോര്‍ത്ത് ഭാഗങ്ങളില്‍ രാത്രി ഒമ്പതോടെ പോകുന്ന കറന്റ് പുലര്‍ച്ചയോടെ മാത്രമേ വരൂ. പലതവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

രാത്രിയിലെ അമിത വൈദ്യുതി ഉപയോഗമാണ് പ്രദേശത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു. ഭൂരിഭാഗം വീടുകളിലും ഒന്നിലധികം എസി പ്രവര്‍ത്തിപ്പിക്കുന്നതാണ് രാത്രിയില്‍ തടസമുണ്ടാകാന്‍ കാരണം. പ്രശ്‌നം പരിഹരിക്കാന്‍ ഒരു ട്രാന്‍സ്‌ഫോര്‍മര്‍ കൂടി ഇവിടെ സ്ഥാപിക്കാനാണ് നീക്കമെന്നും അധികൃതര്‍ പറയുന്നു.

Advertisment