Advertisment

ബോംബ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് സാമഗ്രിയായി കൊണ്ടുനടക്കുന്നത് ? ബോംബ് ഉണ്ടാക്കിയിട്ട് ബാങ്കിലിട്ട് പലിശ വാങ്ങിക്കാൻ പറ്റില്ലല്ലോ ! ആരായിരുന്നു നിങ്ങളുടെ ലക്ഷ്യം ? പാനൂരിലെ സ്‌ഫോടനത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍

ബോംബ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് സാമഗ്രിയായി കൊണ്ടുനടക്കുന്നത് ? യുഡിഎഫ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്താണ് സംഭവം ഉണ്ടായിരിക്കുന്നതെന്നും ഷാഫി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
shafi pa.

കോഴിക്കോട്‌: പാനൂരിൽ ബോംബ് നിർമാണത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ സിപിഎമ്മിനെതിരെ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പി‌ൽ. തിരഞ്ഞെടുപ്പിൽ ബോംബ് വെച്ച് എന്ത് സ്വാധീനമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് ഷാഫി പറഞ്ഞു. 

സിപിഎം ആക്രമണത്തിന് കോപ്പുകൂട്ടുകയാണ്. പരിശോധനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണം. തിരഞ്ഞെടുപ്പ് കമ്മിഷന് രേഖാമൂലം പരാതി നല്‍കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ബോംബ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് സാമഗ്രിയായി കൊണ്ടുനടക്കുന്നത് ? ബോംബ് ഉണ്ടാക്കിയിട്ട് ബാങ്കിലിട്ട് പലിശ വാങ്ങിക്കാൻ പറ്റില്ലല്ലോ. യുഡിഎഫ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്താണ് സംഭവം ഉണ്ടായിരിക്കുന്നതെന്നും ഷാഫി പറഞ്ഞു.

Advertisment