Advertisment

'ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു, ഇനി ഹിന്ദിയില്‍ വേണോ ?' ഇ.പി. ജയരാജന്‍ വിവാദത്തില്‍ പ്രതികരിക്കാതെ സീതാറാം യെച്ചൂരി

ഇത് രാഷ്ട്രീയപോരാട്ടമാണെന്നും എല്ലാ സീറ്റിലും വിജയിക്കാനാണ് മത്സരിക്കുന്നത് എന്നുമായിരുന്നു  കേരളത്തില്‍ എത്ര സീറ്റ് നേടുമെന്നുള്ള ചോദ്യത്തിന് മറുപടി.

New Update
Yechury

ന്യൂഡല്‍ഹി: ഇ.പി. ജയരാജന്‍ വിവാദത്തില്‍ പ്രതികരിക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ കൂടുതൽ പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ തേടിയെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

ഇം​ഗ്ലീഷിൽ മറുപടി പറഞ്ഞു, ഇനി ഹിന്ദിയിൽ വേണോ എന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.  കേരളത്തിൽ പാർട്ടി മറുപടി പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും യെച്ചൂരി പറഞ്ഞു.

ഇത് രാഷ്ട്രീയപോരാട്ടമാണെന്നും എല്ലാ സീറ്റിലും വിജയിക്കാനാണ് മത്സരിക്കുന്നത് എന്നുമായിരുന്നു  കേരളത്തില്‍ എത്ര സീറ്റ് നേടുമെന്നുള്ള ചോദ്യത്തിന് മറുപടി.

Advertisment