Advertisment

ബിജെപിയില്‍ ചേരാനിരുന്നത് ഇ.പി.ജയരാജനെന്ന് വെളിപ്പെടുത്തി ശോഭ സുരേന്ദ്രന്‍; മകൻ വാട്‌സ്ആപ്പ് സന്ദേശമയച്ചു; 90 ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി ! പാര്‍ട്ടിയില്‍ നിന്നുണ്ടായ ഭീഷണി മൂലമാണ് ഇ.പി ബിജെപിയില്‍ ചേരാതിരുന്നതെന്നും ശോഭയുടെ ആരോപണം

എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ ​ഗുരുതര ആരോപണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബി.ജെ.പിയിൽ ചേരാൻ ചർച്ച നടത്തിയ സി.പി.എം നേതാവ് ഇ.പി ജയരാജനാണെന്ന് ശോഭ ആരോപിച്ചു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
ep jayarajan sobha surendran

ആലപ്പുഴ: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ ​ഗുരുതര ആരോപണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബി.ജെ.പിയിൽ ചേരാൻ ചർച്ച നടത്തിയ സി.പി.എം നേതാവ് ഇ.പി ജയരാജനാണെന്ന് ശോഭ ആരോപിച്ചു.

Advertisment

ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് 90 ശതമാനം ചര്‍ച്ചകള്‍ ഇ പി ജയരാരന്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് പിന്‍മാറിയതെന്ന് വെളിപ്പെടുത്തേണ്ടത് ഇ പി ജയരാജന്‍ ആണെന്നും ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

ജയരാജന്റെ മകന്‍ അയച്ച വാട്‌സാപ്പ് സന്ദേശവും ഡല്‍ഹിയിലേക്ക് പോകുന്നതിനായി പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ദല്ലാള്‍ നന്ദകുമാര്‍ എടുത്തുനല്‍കിയ ടിക്കറ്റും ശോഭാസുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

പാര്‍ട്ടിയില്‍ നിന്നുണ്ടായ ഭീഷണിമൂലമാണ് ഇ.പി പിന്മാറിയതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.  ഇ പി ജയരാജന്റെ മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യം ബന്ധപ്പെട്ടത്. നോട്ട് മൈ നമ്പർ എന്ന് ഇപി ജയരാജന്റെ മകൻ വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചെന്നും ശോഭ തെളിവുകൾ ഹാജരാക്കി വ്യക്തമാക്കി. 

Advertisment