Advertisment

പൊന്നാനിയിൽ ഇന്ന് (27 ഫെബ്രു.) സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ സാങ്കേതിക - പഠന ക്ലാസ്; മന്ത്രി അബ്ദുൾറഹ്മാൻ പങ്കെടുക്കും

കാലത്ത് എട്ടര മണി മുതൽ ഹാജിമാരുടെ റജിസ്‌ട്രേഷൻ ആരംഭിക്കും.   ഒമ്പത് മണിക്ക് മന്ത്രി ഉദ്‌ഘാടനം നിർവഹിക്കും.  വിഷയങ്ങളിൽ പ്രഗത്ഭന്മാരായ ആളുകളുടെ ക്ലാസുകൾ തീർത്ഥാടകർക്ക് മുതൽകൂട്ടായിരിക്കുമെന്ന് സംഘാടകർ പ്രത്യാശിക്കുന്നു.   

New Update
hajj class

മലപ്പുറം:   പൊന്നാനി, തവനൂർ മണ്ഡലങ്ങളിൽ നിന്ന്  സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ വിശുദ്ധ ഹജ്ജിൽ പങ്കെടുക്കാൻ അവസരം ലഭിച്ച തീർത്ഥാടകർക്ക് വേണ്ടിയുള്ള  ഹജ്ജ് ക്ലാസ് പൊന്നാനിയിൽ ഫെബ്രു. 27 ന് അരങ്ങേറും.   പൊന്നാനി ചമ്രവട്ടം ജംക്ഷനിലെ ആർ വി പാലസിൽ ചേരുന്ന  ഹജ്ജ് സാങ്കേതിക - പഠന ക്ലാസ് സംസ്ഥാന ന്യൂനപക്ഷ, ഹജ്ജ് - വഖഫ് കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി വി അബ്ദുൾറഹ്മാൻ ഉദ്‌ഘാടനം നിർവഹിക്കും.    ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ അദ്ധ്യക്ഷനായിരിക്കും.

Advertisment

കാലത്ത് എട്ടര മണി മുതൽ ഹാജിമാരുടെ റജിസ്‌ട്രേഷൻ ആരംഭിക്കും.   ഒമ്പത് മണിക്ക് മന്ത്രി ഉദ്‌ഘാടനം നിർവഹിക്കും.  വിഷയങ്ങളിൽ പ്രഗത്ഭന്മാരായ ആളുകളുടെ ക്ലാസുകൾ തീർത്ഥാടകർക്ക് മുതൽകൂട്ടായിരിക്കുമെന്ന് സംഘാടകർ പ്രത്യാശിക്കുന്നു.   

ഹജ്ജിന് ഒരുങ്ങിയ ഒരു തീർത്ഥാടകൻ യാത്രയും അനുഷ്ഠാനങ്ങളും കഴിഞ്ഞു തിരിച്ചെത്തുന്നത് വരെ  ശ്രദ്ദിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച  പൊതുബോധം മുൻകൂട്ടി നൽകുന്നതിനാണ്  കേരളം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് സാങ്കേതിക, പഠന ക്ലാസ്സുകൾക്ക്  രൂപം നൽകിയിട്ടുള്ളത്.   ജില്ലാ തലത്തിലും മണ്ഡലം അടിസ്ഥാനത്തിലുമായി ഒട്ടേറെ ക്ലാസ്സുകളാണ് ഹജ്ജ് കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ളത്.    ഹജ്ജ് ക്ലാസ്സുകളുടെ സംസ്ഥാന തല ഉദ്‌ഘാടനം കഴിഞ്ഞ ദിവസം കരിപ്പൂർ ഹജ്ജ് ഹൗസിൽ വെച്ച് നടന്നിരുന്നു.   

മലപ്പുറം ജില്ലയിൽ അടുത്ത് നടക്കാനിരിക്കുന്ന ഹജ്ജ് സാങ്കേതിക പഠന ക്ലാസുകൾ ഇപ്രകാരമാണ്: 

ഫെബ്രു. 27: പൊന്നാനിയ്ക്ക് പുറമെ (പി എം ആർ ഓഡിറ്റോറിയം, മേൽമുറി & വെങ്കളം സുൽത്താന കാസിൽ, ഊരകം),  ഫെബ്രു. 29: (കോഹിനൂർ ഓഡിറ്റോറിയം, പടിക്കൽ & വാഗൻ ട്രാജഡി ടൌൺ ഹാൾ, തിരൂർ & മഹാരാജ കൺവൻഷൻ സെനറ്റർ, മുക്കട്ട - നിലമ്പൂർ),  മാർച് 2: (സമൂഹ ഓഡിറ്റോറിയം, മക്കരപ്പറമ്പ് & എം എസ് ടി എം കോളേജ്, പൂപ്പലം - പെരിന്തൽമണ്ണ).     മാർച് 3: (സി പി എ കോളേജ് ഓഫ് ഗ്ലോബൽ സ്റ്റഡീസ്, പുത്തനത്താണി & പി എസ് എം ഒ കോളേജ്, തിരൂരങ്ങാടി).  മാർച് 5: (കെ വി ഓഡിറ്റോറിയം, വട്ടത്താണി).                

അതാത് സ്ഥലങ്ങളിലെ ജനപ്രതിനിധികൾ പരിപാടി ഉദ്‌ഘാടനം ചെയ്യും.  ഹജ്ജ് ക്ലാസുകൾ രാവിലെ എട്ടിന് ആരംഭിച്ച് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് സമാപിക്കും.

Advertisment