Advertisment

ജുവനൈൽ ആർത്രൈറ്റിസിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

രോഗം നേരത്തെ തിരിച്ചറിയാൻ, രക്ഷിതാക്കളും ആരോഗ്യപ്രവർത്തകരും എല്ലാം ജുവനൈൽ ആർത്രൈറ്റിസിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

author-image
admin
New Update
health

ജുവനൈൽ ഇഡിയോപ്പതിക് ആർത്രൈറ്റിസ് (JIA) വളരെ നേരത്തെ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. ഇത് സന്ധികൾക്ക് ക്ഷതമുണ്ടാകുന്നത് തടയാനോ കുറയ്ക്കാനോ സഹായിക്കും. ഓരോ കുട്ടിയിലും രോഗലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. രോഗം നേരത്തെ തിരിച്ചറിയാൻ, രക്ഷിതാക്കളും ആരോഗ്യപ്രവർത്തകരും എല്ലാം ജുവനൈൽ ആർത്രൈറ്റിസിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. പലപ്പോഴും കുട്ടികൾ തങ്ങൾക്കു പറ്റുന്ന പരുക്കുകളുടെ വേദനയും പറയാതെ പോകുന്നതുകൊണ്ട് രക്ഷിതാക്കൾ ഈ രോഗത്തിന്റെ ലക്ഷണങ്ങളെ അറിയാതെ പോകുന്നു. 

Advertisment

ഒന്നോ അതിലധികമോ സന്ധികളിൽ തുടർച്ചയായ വേദനയും വീക്കവും ഒപ്പം ചൂടും മൃദുത്വവും തോന്നുന്നത് ജുവനൈൽ ആർത്രൈറ്റിസിന്റെ പ്രധാന സൂചകങ്ങളാണ്. രാവിലെയോ കുറെ സമയം വെറുതെയിരുന്നശേഷമോ വേദന കഠിനമാകാം. ജുവനൈൽ ആർത്രൈറ്റിസ് ഉള്ള കുട്ടികൾക്ക് രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോഴും കുറെ സമയം വിശ്രമിച്ചതിനുശേഷവും സന്ധികൾക്ക് കട്ടിയും കടുപ്പവും തോന്നാം. ശാരീരികപ്രവർത്തനങ്ങൾക്കു ശേഷവും ഏറെ നേരം ഇരുന്നാലും ഇങ്ങനെ വരാം. 

കടുത്ത ക്ഷീണവും തളർച്ചയും സന്ധിവാതമുള്ള കുട്ടികളിൽ സാധാരണയാണ്. ശാരീരികാധ്വാനമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രയാസമുണ്ടാവുകയും പെട്ടെന്ന് ക്ഷീണം വരികയും ചെയ്യും. സന്ധികളിൽ കടുപ്പവും വീക്കവും ഉള്ളത് ചലനത്തിനു പ്രയാസം ഉണ്ടാക്കും. ഇതു മൂലം കുനിയാനും നടക്കാനും കളിക്കാനും ഒക്കെ പ്രയാസമാകും. ജുവനൈൽ ആർത്രൈറ്റിസ് ബാധിച്ച കുട്ടികളിൽ തുടർച്ചയായ പനി വരാം. ഇത് വൈകുന്നേരങ്ങളിൽ അധികരിക്കാം. പനിയോടൊപ്പം ശരീരത്തിൽ തടിപ്പും അസ്വാസ്ഥ്യവും ഉണ്ടാകാം. 

 ജുവനൈൽ ആർത്രൈറ്റിസ് ആയ സിസ്റ്റെമിക് ഓൺസെറ്റ് ജുവനൈൽ ആർത്രൈറ്റിസ് ബാധിച്ചാൽ തടിപ്പ് ഉണ്ടാകും. ഇത് പിങ്ക് നിറത്തിലോ വിളറിയോ കാണപ്പെടാം. പനിയോടൊപ്പം ഇവ വന്നു പോകാം. ജുവനൈൽ ഇഡിയോപ്പതിക് ആർത്രൈറ്റിസ് വന്നാൽ കണ്ണുകളിൽ വീക്കം ഉണ്ടാകാം. കണ്ണുകളിൽ ചുവപ്പ്, വേദന, വെളിച്ചത്തിലേക്ക് നോക്കാൻ കഴിയാതെ വരുക, കാഴ്ച മങ്ങുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. 

 

Health kerala Juvenile Arthritis
Advertisment