Advertisment

ഓരോ വോട്ടറും അവരുടെ വിരൽത്തുമ്പിലൂടെ താമരയെ തൊട്ടുണർത്തി തൃശൂരും അതുവഴി കേരളത്തെയും വിരിയിക്കും, തൃശൂരിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തി സുരേഷ് ​ഗോപി

New Update
suresh gopi vote.jpg

തൃശൂർ: വോട്ട് രേഖപ്പെടുത്തി തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി. തനിക്കുവേണ്ടി തന്നെ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചതാണ് ഏറ്റവും വലിയ സന്തോഷമെന്ന് അദ്ദേഹം പ്രതികരിച്ചു. തൃശൂർ മുക്കാട്ടുകര സെന്റ്. ജോർജ് സ്കൂളിലാണ് അദ്ദേഹം കുടുംബ സമേതം വോട്ട് ചെയ്യാനെത്തിയത്.

'ഓരോ വോട്ടറും അവരുടെ വിരൽത്തുമ്പിലൂടെ താമരയെ തൊട്ടുണർത്തി തൃശൂരും അതുവഴി കേരളത്തെയും വിരിയിക്കുമെന്ന ആത്മവിശ്വാസം മാത്രമാണ്. അതിൽ കൂടുതലൊന്നും ഇന്നൊരു പ്രചരണത്തിനായി ഞാൻ ഉപയോഗിക്കാൻ പാടില്ല. സന്തോഷം. എനിക്കുവേണ്ടി എനിക്ക് ആദ്യമായിട്ടാണ് വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചത്. അതാണ് ഏറ്റവും വലിയ സന്തോഷകരമായ കാര്യം.

Advertisment