Advertisment

മരിച്ചത് രണ്ടു സമയത്ത്, ശരീരത്തില്‍ കാര്യമായ മുറിവുകളുമില്ല ! തൃശൂരില്‍ രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത; പോസ്റ്റ്‌മോര്‍ട്ടം നാളെ

നാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലായിരിക്കും പോസ്റ്റ്‍മോര്‍ട്ടം നടക്കുക. അസ്വഭാവിക മരണമായി കണ്ടുകൊണ്ട് വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചു.  

New Update
1do not cross

തൃശൂര്‍: കാണാതായ കുട്ടികളെ മരിച്ചതില്‍ ദുരൂഹത. ശാസ്താംപൂവ്വം ആദിവാസി കോളനിയിൽ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹം ഇന്നാണ് കണ്ടെത്തിയത്. സജിക്കുട്ടന്‍(15) അരുണ്‍ കുമാര്‍(9) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

 ഇരുവരുടെയും മൃതദേഹത്തിന്‍റെ പഴക്കത്തിലും വ്യത്യാസമുണ്ടെന്നതാണ് പ്രധാന ദുരൂഹത. ഇരുവരും മരിച്ചത് രണ്ട് സമയങ്ങളിലാണെന്ന സംശയത്തിലാണ് പൊലീസ്. അരുണിന്‍റെ മൃതദേഹം കിടന്നിടത്ത് നിന്ന് 200 മീറ്റര്‍ അകലെയായി സജി കുട്ടന്‍റെ മൃതദേഹം കണ്ടെത്തിയത്.

രണ്ട് മൃതദേഹങ്ങളുടെ പുറത്ത് അധികം മുറിവുകള്‍ പ്രാഥമിക പരിശോധനയില്‍ കാണുന്നില്ല. നാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലായിരിക്കും പോസ്റ്റ്‍മോര്‍ട്ടം നടക്കുക. അസ്വഭാവിക മരണമായി കണ്ടുകൊണ്ട് വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചു.

 

Advertisment