Advertisment

കണ്ണിന്റെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ അറിയാം

കണ്ണിന് ആരോഗ്യം നൽകുന്നതിൽ മുൻപന്തിയിലാണ് കാരറ്റ്. കാരറ്റിലടങ്ങിയ വിറ്റാമിൻ എ, സി എന്നിവ കാഴ്ചശക്തി വർധിപ്പിക്കാൻ വളരെ നല്ലതാണ്. ഇതിലടങ്ങിയ നാരുകളും കുറഞ്ഞ കാർബോ ഹൈഡ്രേറ്റും ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നതിനും സഹായിക്കുന്നു.

New Update
dhfdhgdrg

നല്ല കാഴ്ചയ്ക്കും ശരീരകോശങ്ങളുടെ മൊത്തത്തിലുള്ള വളർച്ചയ്ക്കും വികാസത്തിനും വിറ്റാമിൻ എ അത്യാവശ്യമാണ്. വിറ്റാമിൻ എ കൊഴുപ്പ് ലയിക്കുന്നതിന് സഹായിക്കുന്നു. വിറ്റാമിൻ എ, സി, ഇ എന്നിവ കണ്ണിൻ്റെ ആരോഗ്യം നിലനിർത്താൻ അത്യാവശ്യമാണ്. ബി വിറ്റാമിനുകളും മറ്റ് പോഷകങ്ങളും കണ്ണുകൾക്ക് നല്ലതാണ്. 

Advertisment

കണ്ണിന് ആരോഗ്യം നൽകുന്നതിൽ മുൻപന്തിയിലാണ് കാരറ്റ്. കാരറ്റിലടങ്ങിയ വിറ്റാമിൻ എ, സി എന്നിവ കാഴ്ചശക്തി വർധിപ്പിക്കാൻ വളരെ നല്ലതാണ്. ഇതിലടങ്ങിയ നാരുകളും കുറഞ്ഞ കാർബോ ഹൈഡ്രേറ്റും ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നതിനും സഹായിക്കുന്നു. ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുള്ളതിനാൽ പീച്ച് കണ്ണിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

പല പഴങ്ങളിലും കാണപ്പെടുന്ന ഒരു പിഗ്മെൻ്റാണ് ബീറ്റാ കരോട്ടിൻ. ഇത് കണ്ണിൻ്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ ‌അടങ്ങിയിരിക്കുന്നു. മധുരക്കിഴങ്ങിൽ വൈറ്റമിൻ സി, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. മാത്രമല്ല തിമിരവും മാക്യുലർ ഡീജനറേഷനും ഉണ്ടാകുന്നത് തടയാനും സഹായിക്കും. 

മാമ്പഴത്തിലും പപ്പായയിലും ആരോഗ്യമുള്ള കണ്ണുകളെ സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ആൻ്റിഓക്‌സിഡൻ്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാണ് രണ്ട് പ്രധാന പോഷകങ്ങൾ. ഇവ കാഴ്ചശക്തി കൂട്ടുന്നതിനും സഹായകമാണ്. മുട്ടയുടെ മഞ്ഞക്കരുത്തിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ തടയാൻ സഹായിക്കുന്നു.

vitamin-a-rich-foods-for-eyes-health
Advertisment