Advertisment

വീഡിയോ പകര്‍ത്തുന്നതിനിടെ ചുംബിക്കാന്‍ ശ്രമം ! തൃശൂര്‍ പൂരത്തിനിടെ അതിക്രമം നേരിട്ടെന്ന് വിദേശത്ത് നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർ

യുഎസ‍ുകാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കീനനുമാണ് വീഡിയോ ദൃശ്യങ്ങള്‍ സഹിതം തങ്ങള്‍ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് പങ്കുവച്ചത്. സംഭവം തൃശൂര്‍ പൂരത്തിനിടെ

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
kerala police1

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ ലൈംഗികാതിക്രമം നേരിട്ടെന്ന് വിദേശത്തുനിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർ. യുഎസ‍ുകാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കീനനുമാണ് വീഡിയോ ദൃശ്യങ്ങള്‍ സഹിതം തങ്ങള്‍ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് പങ്കുവച്ചത്.

പൂരക്കാഴ്ചകള്‍ പകര്‍ത്തുന്നതിനിടെ ഒരാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചതോടെ, മക്കന്‍സി കുതറി മാറുകയായിരുന്നു. ഏകദേശം 50 വയസ്സുള്ള ഒരാൾ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചതായി കീനനും ആരോപിച്ചു. വിഡിയോ ദൃശ്യം പ്രചരിക്കുന്നതറിഞ്ഞെന്നും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.



Advertisment