Advertisment

"കരുണാകരന്റെ മക്കളായാലും ആന്റണിയുടെ മക്കളായാലും അവർ ജനിച്ചത് മുതൽ കാണുന്നതും വിശ്വസിക്കുന്നതും കോൺ​ഗ്രസ് രാഷ്ട്രീയമാണ്, അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം നിസാരമല്ല"- ചർച്ചയായി പത്മജ വേണു​ഗോപാലിന്റെ പോസ്റ്റ്

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
padmaja anil.jpg

തൃശൂർ:  ഡൽഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് പത്മജ ബിജെപി അംഗത്വം സ്വീകരിക്കുന്ന  സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിൽ പത്മജയുടെ  പഴയൊരു ഫെയ്‌സ് ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശന സമയത്തുള്ളതായിരുന്നു ആ പോസ്റ്റ്.

Advertisment

അനിലിന്റെ നീക്കം നിസാരമായി കാണാവുന്ന ഒന്നല്ലെന്നും ആദ്ദേഹം കോൺഗ്രസിന്റെ സമുന്നത നേതാവിന്റെ മകനാണെന്നുമാണ് കഴിഞ്ഞ വർഷം ഏപ്രിൽ ഏഴിന് പങ്കുവച്ച കുറിപ്പിൽ പത്മജ പറഞ്ഞത്. അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിന്റെ പിറ്റേദിവസമായിരുന്നു ഈ പോസ്റ്റ്.

 

'കോൺഗ്രസ് എന്നെ ബിജെപിയാക്കി' എന്നാണ് പാർട്ടി പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പത്മജ പ്രതികരിച്ചിരിക്കുന്നത്. "ഞാൻ ചതിയല്ല ചെയ്തത്. എന്റെ മനസിന്റെ വേദനകളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിക്കുന്നത്. അവർ എന്നെ ഇതിലേക്ക് കൊണ്ടെത്തിക്കുകയാണ് ചെയ്തത്. മടുത്താണ് കോൺഗ്രസ് വിടുന്നതെത്. മനസമാധാനത്തോടെ പ്രവർത്തിക്കുവാൻ സാധിക്കുക എന്നതാണ് തന്റെ ഇപ്പോഴത്തെ മുൻഗണയെന്നും പത്മജ പറയുന്നു.

കോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണങ്ങളുയർത്തിക്കൊണ്ടാണ് പത്മജ പാർട്ടി വിട്ടിരിക്കുന്നത്. തിരെഞ്ഞെടുപ്പിൽ തോൽക്കാൻ കാരണക്കാരായവർക്കെതിരെ പരാതി നൽകിയിട്ടും അത് പരിഗണിക്കാനോ എന്തെങ്കിലും നടപടി സ്വീകരിക്കാനോ നേതൃത്വം തയ്യാറില്ല. ഇങ്ങനെ ധാരാളം അവഗണകൾ സഹിക്കേണ്ടി വന്നു. മടുത്താണ് പാർട്ടി വിടുന്നത്. ഏറെ നാളായി പാർട്ടിയുമായി അകൽച്ചയിലായിരുന്നുവെന്നും പ്രവർത്തനങ്ങൾക്കൊന്നും ഇറങ്ങാറില്ലെന്നും അവർ പറയുന്നു.

Advertisment