Advertisment

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു, വോട്ടെടുപ്പ് ദിവസം മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; നടനും തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

New Update
vijay election case1.jpg
ചെന്നൈ: നടനും തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷനുമായ വിജയ്‌ക്കെതിരെ പോലീസിൽ പരാതി. നടൻ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും വോട്ടെടുപ്പ് ദിവസം മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
Advertisment

സാമൂഹിക പ്രവർത്തകനായ സെൽവമാണ് ചെന്നൈ പോലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയത്. വിജയ് വോട്ട് ചെയ്യാനെത്തിയത് 200 പേർ അടങ്ങുന്ന ആൾകൂട്ടത്തിനൊപ്പമാണെന്നും ഇത് മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ടായെന്നും പരാതിയില് പറയുന്നുണ്ട്. ഇതിലൂടെ വിജയ് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ നടനെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതിയില്‍ പോലീസ് കേസെടുത്തു. റഷ്യയിൽ തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് വിജയ് കഴിഞ്ഞ ദിവസം വോട്ട് ചെയ്യുന്നതിന് എത്തിയത്.

രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ആയതിനാൽ തന്നെ നിരവധി പേരാണ് വിജയുടെ വീടിന് മുന്നിൽ തടിച്ചുകൂടിയിരുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിജയ് വോട്ടുചെയ്യുന്നതിനായി എത്തിയത്.

താരത്തിനെ കാണുന്നതിന് ആളുകൾ ഒത്തുകൂടിയതോടെ ഏറെ പണിപെട്ടാണ് വിജയ്ക്ക് പോളിങ് ബൂത്തിൽ എത്താൻ സാധിച്ചത്. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ പോലീസിൽ പരാതി.

Advertisment