Advertisment

ഡീപ് ഫേക്ക് തട്ടിപ്പ്: സച്ചിന്‍ തെന്‍ഡുല്‍ക്കർ നല്‍കിയ പരാതിയില്‍ എഫ്ഐആര്‍ രജിസ്‌റ്റർ ചെയ്ത് പൊലീസ്

New Update
SACHIN T.jpg

സച്ചിന്‍ തെന്‍ഡുല്‍ക്കർ ഡീപ് ഫേക്ക് തട്ടിപ്പില്‍ നല്‍കിയ പരാതിയില്‍ മുബൈ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുബൈയിലെ  പൊലീസ് സൈബര്‍ സെല്ലാണ് കേസെടുത്തത് 

ഈ പരസ്യചിത്രം നിര്‍മ്മിച്ച ഗെയിംമിങ് കമ്പനിക്കെതിരെയാണ് കേസ്. വീഡിയോ പുറത്തുവിട്ട ഫേയ്സ്ബുക്ക് പേജും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സച്ചിൻ തന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോക്കെതിരെ രംഗത്തെത്തിയത്.​

ഗെയിമിംഗ് കമ്പനി നിർമിച്ച വ്യാജ വീഡിയോ പങ്കുവച്ചായിരുന്നു സച്ചിന്റെ വെളിപ്പെടുത്തൽ. സാമൂഹിക മാധ്യമങ്ങൾ വിഷയത്തിൽ ജാഗ്രത പുലർത്തണമെന്നും കർശന നടപടിയെടുക്കണമെന്നും സച്ചിൻ  ആവശ്യപ്പെട്ടിരുന്നു.

Advertisment