Advertisment

ട്രെയിൻ സമയത്തിൽ മാറ്റംവരുത്തി റെയിൽവേ; സമയക്രമം അറിഞ്ഞിരിക്കാം

New Update
train halff.jpg

തിരുവനന്തപുരം: പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ട് ചില തീവണ്ടികളുടെ യാത്രാസമയത്തിൽ മാറ്റംവരുത്തി റെയിൽവേ. 11നും 22നും രാവിലെ 5.05-ന് പുറപ്പെടേണ്ട മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649) ഒന്നരമണിക്കൂർ വൈകി 6.35-ന് മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. 

Advertisment

10നും 21നും രാത്രി 11.45-ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്നതിന് പകരം മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് (22638) ഉള്ളാൽസ്റ്റേഷനിൽ നിന്ന് 12.15-ന് പുറപ്പെടും.

11നും 22നും രാവിലെ 5.15-ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്നതിന് പകരം മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16610) ഉള്ളാൽസ്റ്റേഷനിൽ നിന്ന് രാവിലെ 5.45-ന് പുറപ്പെടും. മംഗളൂരു-തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് (16605) 14 മുതൽ 19 വരെ കൊല്ലം ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കും. 

തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) 15 മുതൽ 20വരെ കൊല്ലം ജങ്ഷനിൽനിന്ന് രാവിലെ 4.38-ന് യാത്ര പുറപ്പെടും. കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് 16, 18, 23 തീയതികളിൽ ആലപ്പുഴ, എറണാകുളം ജങ്ഷൻ ഒഴിവാക്കി, കോട്ടയം, എറണാകുളം ടൗൺ വഴിയാകും ഓടുക എന്നും അധികൃതർ അറിയിച്ചു.

 

Advertisment