Advertisment

രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം 5.5 ശതമാനമായി ഉയർന്നു

റീട്ടെയില്‍ പണപ്പെരുപ്പം ഉയര്‍ന്നെങ്കിലും റിസര്‍വ് ബാങ്കിന്റെ 2-6 ശതമാനം എന്ന പരിധിയില്‍ തുടരുകയാണ്. പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പണപ്പെരുപ്പ നിരക്ക് 0.54 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

New Update
retail inflation.jpg

രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം  ഉയര്‍ന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നവംബര്‍ മാസത്തിലെ പണപ്പെരുപ്പമാണ് 5.5 ശതമാനമായി ഉയര്‍ന്നത്. ഒക്ടേബാറില്‍ പണപ്പെരുപ്പം നാല് മാസത്തെ കുറഞ്ഞ നിരക്കായ 4.8 ശതമാനത്തിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പണപ്പെരുപ്പം 5.5 ശതമാനമായി ഉയര്‍ന്നിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതാണ് പണപ്പെരുപ്പത്തിന് കാരണമായി പറയുന്നത്. നവംബറിലെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ പണപ്പെരുപ്പം  8.70 ശതമാനമാണ് രേഖപ്പെടുത്തിയത്.

Advertisment

അതേസമയം റീട്ടെയില്‍ പണപ്പെരുപ്പം ഉയര്‍ന്നെങ്കിലും റിസര്‍വ് ബാങ്കിന്റെ 2-6 ശതമാനം എന്ന പരിധിയില്‍ തുടരുകയാണ്. പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പണപ്പെരുപ്പ നിരക്ക് 0.54 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ചില്ലറ പണപ്പെരുപ്പം 6 ശതമാനത്തില്‍ താഴെ തുടരുന്ന തുടര്‍ച്ചയായ മൂന്നാം മാസമാണിത്. പണപ്പെരുപ്പം ആര്‍ബിഐയുടെ പരിധിക്കുള്ളില്‍ തന്നെ തുടരുന്നതിനാല്‍, പണപ്പെരുപ്പത്തിലെ കുതിച്ചുചാട്ടം സെന്‍ട്രല്‍ ബാങ്കിന്റെ മുന്നോട്ടുള്ള ജോലികള്‍ ദുഷ്‌കരമാക്കും.

പോളിസി റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചു.' എന്നാല്‍ അതീവ ജാഗ്രത പാലിക്കുകയും ഉചിതമായ നയ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവുകയും ചെയ്യുക,' ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. അതേസമയം, 2023 ഒക്ടോബറില്‍ ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐഐപി) 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, മുന്‍ വര്‍ഷം ഇതേ കാലയളവിലെ 4.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 11.7 ശതമാനമാണ് ഐഐപി ഉയര്‍ന്നത്. 4.5 ശതമാനമായിരുന്നു സെപ്റ്റംബറിലെ വളര്‍ച്ച. 

 

delhi retail inflation
Advertisment