Advertisment

സോക്കർ സഫാരി കൽക്കട്ടയിൽ : വിനീതിന്റെയും കൂട്ടരുടെയും യാത്ര വൻ വിജയത്തിലേക്ക്...

New Update
Soccer Safari1.jpg

കൽക്കട്ട: നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്ത്യൻ ഫുട്ബാൾ താരം സി.കെ.വിനീതും സംഘവും ആരംഭിച്ച സോക്കർ സഫാരി വൻ വിജയത്തിലേക്ക്. മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്ത് തുടക്കമിട്ട സോക്കർ സഫാരി ഫുട്ബോൾ യാത്ര 36ആം ദിവസം കൊൽക്കത്തയിൽ എത്തിച്ചേർന്നു. കൊച്ചിയിൽ യാത്ര തുടങ്ങിയ സോക്കർ സഫാരി ഇന്ത്യ മുഴുവൻ സഞ്ചരിച്ച് ആദിവാസി സമൂഹത്തിൽ നിന്ന് കായിക പ്രതിഭകളെ കണ്ടെത്തി അതിലൂടെ രാജ്യ പുരോഗതിയാണ് ലക്ഷ്യം കാണുന്നത്. കഴിഞ്ഞ മാസം കൊച്ചിയിൽ നിന്ന് ആരംഭിച്ച സോക്കർ സഫാരി ഫുട്ബോള്‍ യാത്ര 36 ഓളം പ്രധാന സ്ഥലങ്ങൾ പൂർത്തിയാക്കി ഇപ്പോൾ കൊൽക്കത്തയിൽ എത്തിയിരിക്കുന്നു. 

Advertisment

Soccer Safari11.jpg

പരിപാടിയുടെ ഉദ്ഘാടനം കൊച്ചിയിൽ വെച്ച് നേരത്തെ മമ്മൂട്ടി നിർവഹിച്ചിരുന്നു. വിവിധതരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുകയും അതിലൂടെ കായിക പ്രതിഭയുള്ള താരങ്ങളെ കണ്ടെത്തി സോക്കർ സഫാരി യാത്ര വിജയകരമായി തുടരുകയാണ്. സോക്കർ സഫാരി യാത്ര 36 ദിവസം പിന്നിടുമ്പോൾ ഫുട്ബോൾ എന്ന മഹത്തായ കായിക വിനോദത്തിന് ഇന്ത്യ എന്ന മഹാരാജ്യത്തിനു ഏറെ പ്രതിഭയാർന്ന ഫുട്ബോൾ കായിക താരങ്ങളെ കണ്ടെത്താൻ കഴിയുന്നുണ്ടെന്ന് യാത്രയുടെ നേതൃത്വം വഹിക്കുന്ന സി കെ വിനീത് നേതൃത്വം നൽകുന്ന 13 th  ഫൌണ്ടേഷൻ വ്യക്തമാക്കി. സോക്കർ സഫാരി യാത്രയുടെ  ലക്ഷ്യം ആദിവാസികളായ കായിക ബലമുള്ള കുട്ടികൾക്ക് മദ്യം, മയക്കുമരുന്ന് പോലുള്ള ലഹരി അടിമപ്പെടാതെ ഫുട്ബോൾ എന്ന വിനോദത്തെ ലഹരിയാക്കി മാറ്റാൻ കഴിയുക എന്നതാണ്. കൊൽക്കത്തയിൽ നിന്ന് മറ്റ് പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചും ക്യാമ്പുകൾ സംഘടിപ്പിച്ചും യാത്ര തിരിച്ച് തിരിച്ചെത്തുമ്പോൾ നമ്മുടെ നാടിന് നിരവധി കായിക പ്രതിഭകളെ രാജ്യത്തിന് നൽകാൻ കഴിയുമെന്നും സോക്കർ സഫാരിയുടെ നേതൃത്വം അഭിപ്രായപ്പെട്ടു.

Soccer Safari121.jpg

 കേരളത്തിൽ തുടങ്ങി തമിഴ്നാട്, ആന്ധ്ര, ചത്തീസ്ഗഡ്, ഒറീസ, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളെല്ലാം കടന്ന് ഇപ്പോൾ പശ്ചിമ ബംഗാളിൽ എത്തി നിൽക്കുകയാണ് സോക്കർ സഫാരി. ഈ സംസ്ഥാനങ്ങളിലെ വിവിധങ്ങളായ പ്രദേശങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് സോക്കർ സഫാരി യാത്ര ഇപ്പോൾ ബംഗാളിൽ എത്തിനിൽക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും  വിവിധങ്ങളായ പ്രദേശങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം. നാളിതുവരെ 10 സംസ്ഥാനങ്ങളിലായി 36 ഓളം  ക്യാമ്പുകൾ ആണ് സംഘടിപ്പിച്ചത്.

Soccer Safari123.jpg

Advertisment