നമ്മുടെ ചിത്രം ഉപയോഗിച്ച് ഇമോജി ക്രിയേറ്റ് ചെയ്യാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ മെസേജസ്. വ്യക്തിഗത ഇമോജികള്‍ ക്രിയേറ്റ് ചെയ്ത് പങ്കുവയ്ക്കാന്‍ കഴിയുന്ന ഫോട്ടോമോജി എന്ന പുതിയ ഫീച്ചറിനാണ് ഗൂഗിള്‍ രൂപം നല്‍കിയിരിക്കുന്നത്.
ഉപഭോക്താവിന്റെ മുഖം, തമാശ രൂപത്തിലുള്ള ഭാവപ്രകടനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് ഇമോജി സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തിലാണ് തയാറാക്കിയിരിക്കുന്നത്. നിലവില്‍, തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഫോട്ടോമോജി ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
റിയാക്ഷന്‍ ബാര്‍, ഇമോജി പിക്ചര്‍ എന്നിവയില്‍ നിന്നാണ് ഫോട്ടോമോജി ക്രിയേറ്റ് ചെയ്യേണ്ടത്. ഇമോജി ക്രിയേറ്റ് ചെയ്ത് കഴിഞ്ഞാല്‍ സന്ദേശങ്ങള്‍ക്കൊപ്പം ചെറിയ ചിത്രമായി പങ്കുവയ്ക്കാന്‍ കഴിയുന്നതാണ്. ചിത്രത്തില്‍ ടാപ്പ് ചെയ്യുമ്പോള്‍ ഇമോജി ഫുള്‍ ഫോട്ടോയായി കാണാന്‍ സാധിക്കും.
കൂടാതെ, ഉപഭോക്താവിന് ഒരേസമയം 30 ഇമോജികള്‍ വരെ സേവ് ചെയ്ത് വയ്ക്കാന്‍ കഴിയുന്നതാണ്. ഇവ ആവശ്യാനുസരണം ഫോട്ടോമോജി ടാബില്‍ നിന്ന് ഡിലീറ്റ് ചെയ്യാനോ എഡിറ്റ് ചെയ്യാനോ സാധിക്കുന്ന തരത്തിലാണ് ക്രമീകരണം. ഉടന്‍ വൈകാതെ മുഴുവന്‍ ഉപഭോക്താക്കളിലേക്കും ഫോട്ടോമോജി ഫീച്ചര്‍ എത്തിക്കാനാണ് ഗൂഗിളിന്റെ തീരുമാനം.