യുകെ: സോഷ്യല്‍ മീഡിയ ട്രെന്‍ഡ്. ടിക് ടോക് ചലഞ്ചിനിടെ കൗമാരക്കാരന് ദാരുണാന്ത്യം. ടോമീ ലീ എന്ന പതിനൊന്നുവയസുകാരനാണ് മരിച്ചത്. ക്രോമിങ് എന്ന് അറിയപ്പെടുന്ന ടിക് ടോക് ചലഞ്ചിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.
പെയിന്‍റ്, ലായകങ്ങള്‍, പെട്രോള്‍, ഹെയര്‍ സ്പ്രേ, തുടങ്ങിയ വിഷപദാര്‍ഥങ്ങള്‍ ശ്വസിച്ച് ലഹരി കണ്ടെത്തുന്നതാണ് ഈ ചലഞ്ച്. ഇവ തുടര്‍ച്ചയായി ശ്വസിക്കുക, വായിലേക്കും മൂക്കിലേക്കും സ്പ്രേ ചെയ്യുക എന്നിങ്ങനെ പല രീതിയിലാണ് ഉപയോഗം. സുഹൃത്തുക്കളുടെ ഒപ്പം ചലഞ്ചിലേര്‍പ്പെടുകയായിരുന്നു ടോമീ. വിഷപദാര്‍ഥം ശ്വസിക്കുന്നത് വിഡിയോയില്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഇതിനിടെയില്‍ പെട്ടന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ജീവഹാനി വരുത്തി വയ്ക്കുന്ന ടിക് ടോക് ചലഞ്ച് അവസാനിപ്പിക്കണമെന്നും ആപ്പ് നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.