Advertisment

ഏറ്റുമാനൂരിൽ പോലീസിനെ കണ്ട് ചിതറിയോടിയ യുവാക്കളിൽ ഒരാളുടെ മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍

New Update
ettumanoor death1.jpg

കോട്ടയം: പോലീസിനെകണ്ട് ചിതറിയോടിയ സംഘത്തിലെ യുവാവിന്റ മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ കണ്ടെത്തി. അതിരമ്പുഴ നാല്‍പ്പാത്തിമല തടത്തില്‍ സുരേന്ദ്രന്‍-ഷീബാ ദമ്പതികളുടെ മകന്‍ ആകാശ്‌സുരേന്ദ്രന്റ (19) മൃതദേഹമാണ് എം.ജി.യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള കിണറ്റില്‍ കണ്ടെത്തിയത്.

Advertisment

ഞായറാഴ്ച രാത്രി 10 മണിയോടെ ആകാശും സുഹൃത്തുക്കളും പുരയിടത്തിൽ ഇരിക്കുകയായിരുന്നു എന്നാണ് വിവരം. ആകാശിന്റ വീടിനുസമീപം രാവിലെനടന്ന ഒരു അടിപിടികേസുമായി ബന്ധപ്പെട്ട് പോലീസ് സംഘം രാത്രി ഇതുവഴിവന്നിരുന്നു. ഈ സമയം ആകാശും സുഹൃത്തുക്കളും ഓടുകയായിരുന്നു എന്നാണ് പറയുന്നത്.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചയൊടെ ആകാശിന്റ മൃതദേഹം കിണറ്റിന്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഗാന്ധിനഗര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അമല്‍, അശ്വിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

 

Advertisment