Advertisment

"മൈക്കിനുപോലും മുഖ്യമന്ത്രിയോടുള്ള പ്രതിഷേധം ശ്ക്തമാണ്, രാഹുല്‍ ഗാന്ധിക്ക് പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, കോണ്‍ഗ്രസിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന വിമര്‍ശനങ്ങള്‍ നരേന്ദ്രമോദിയെ തൃപ്തിപ്പെടുത്താനാണ്"- രമേശ് ചെന്നിത്തല

New Update
878888

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാന്‍ എവിടെ ചെന്നാലും മൈക്ക് തന്നെ പ്രതിഷേധിക്കുന്ന അവസ്ഥയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മൈക്കിനുപോലും മുഖ്യമന്ത്രിയോടുള്ള പ്രതിഷേധം ശ്ക്തമാണ്. കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിക്കൊണ്ടിരിക്കുന്ന വിമര്‍ശനങ്ങള്‍ തികച്ചും ദൗര്‍ഭാഗ്യകരമാണ്. 

അദ്ദേഹം വിമര്‍ശിക്കുന്നത് മുഴുവന്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ്. അത് നരേന്ദ്രമോദിയെ തൃപ്തിപ്പെടുത്താനാണ്. എന്നാല്‍ ധീരമായി മോദിക്കും ആര്‍എസ്എസിനും ബിജെപിക്കുമെതിരെ പോരാടുന്ന രാഹുല്‍ ഗാന്ധിക്ക് പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി ദേശീയ പതാക ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതില്‍ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Advertisment