Advertisment

കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ വെച്ച് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റ് കീഴടങ്ങി; കീഴടങ്ങിയത് കര്‍ണാടകയിലെ ചിക്മാംഗ്ലൂര്‍ സ്വദേശി സുരേഷ്; കീഴടങ്ങൽ കേരളസര്‍ക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ നയപ്രകാരം

New Update
ഛത്തീ​സ്ഗ​ഡി​ല്‍ സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ടു മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

കണ്ണൂര്‍ : കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ വെച്ച് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റ് കീഴടങ്ങി. കര്‍ണാടകയിലെ ചിക്മാംഗ്ലൂര്‍ സ്വദേശി സുരേഷാണ് കീഴടങ്ങിയത്. മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്ന് തിരിച്ചറിഞ്ഞാണ് കീഴടങ്ങുന്നതെന്ന് സുരേഷ് പറഞ്ഞു.

മാണ് കീഴടങ്ങല്‍. 23 വര്‍ഷമായി മാവോയിസ്റ്റായി പ്രവര്‍ത്തിക്കുന്ന കര്‍ണാടക ചിക്മാംഗ്ലൂര്‍ സ്വദേശി സുരേഷാണ് കീഴടങ്ങിയത്. ഫെബ്രുവരിയില്‍ കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ വച്ച് സുരേഷിന് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് സുരേഷ് കീഴടങ്ങല്‍ പ്രഖ്യാപിച്ചത്. മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞാണ് കീഴടങ്ങുന്നതെന്ന് സുരേഷ് പറഞ്ഞു.

ഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷമാണ് സുരേഷ് മാവോയിസ്റ്റ് പാത തിരഞ്ഞെടുത്തത്. കര്‍ണാടകയില്‍ ഭാര്യയും കുടുംബവുമുണ്ട്. കബനീ ദളത്തില്‍ പ്രവര്‍ത്തിക്കുന്ന സുരേഷിനെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റതിന് പിന്നെ അഞ്ചംഗ മാവോയിസ്റ്റ് സംഘം ചിറ്റാരിക്കോളനിയില്‍ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. പുനരധിവാസ നയം അനുസരിച്ച് കീഴടങ്ങുന്ന മാവോയിസ്റ്റിന് വീട്, ജീവിതമാര്‍ഗം തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കും.

Advertisment