Advertisment

കിണറിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്താനിറങ്ങിയ ആൾ ശ്വാസം മുട്ടി മരിച്ചു

New Update
dead bodyyy.jpg

കൊല്ലം: കിണറിനുള്ളിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ആൾ ശ്വാസംമുട്ടി മരിച്ചു. താമരക്കുളം പാറയിൽ തെന്നാട്ടും വിളയിൽ ബാബു (55) ആണ് മരിച്ചത്. താമരക്കുളം ഇരപ്പൻപാറ സ്വദേശിയായ അനീഷിന്റെ വീട്ടിലെ മോട്ടോർ നന്നാക്കാൻ ഇറങ്ങിയതായിരുന്നു സുഭാഷ്.

സുഭാഷിനു ശ്വാസം മുട്ടിയപ്പോൾ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു ചെത്തുതൊഴിലാളിയായ ബാബു. സുഭാഷിനെ മുകളിലേക്ക് കയറ്റിയ ശേഷം തിരികെ കയറുമ്പോൾ ബാബു ശ്വാസം കിട്ടാതെ കിണറ്റിൽ വിഴുകയായിരുന്നു.

Advertisment