Advertisment

തോമസ് ചാഴികാടൻ വികസനത്തിൽ ജനപ്രതിനിധികൾക്ക് മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ

New Update
roshi kottayam.jpg

മരങ്ങാട്ടുപിള്ളി: വികസനകാര്യത്തിൽ തോമസ് ചാഴികാടൻ എംപി ജനപ്രതിനിധികൾക്ക് മാതൃകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നടന്ന മേഖലാതലത്തിലുള്ള എൽഡിഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വെളിയന്നൂർ, മരങ്ങാട്ടുപിള്ളി, ഉഴവൂർ, കിടങ്ങൂർ, ഉഴവൂർ പഞ്ചായത്തുകളിലെ നേതൃസംഗമമാണ് മരങ്ങാട്ടുപിള്ളിയിൽ നടത്തിയത്. 

സിപിഎം ഏരിയ സെക്രട്ടറി പി.എം ജോസഫ് അധ്യക്ഷത വഹിച്ചു. എൽഡിഎഫ് ജോസ് കെ. മാണി എംപി, കെ. അനിൽകുമാർ, ടി.എൻ രമേശൻ, സി.ജെ ജോസഫ്, പ്രഫ. ലോപ്പസ് മാത്യു, ബെൽജി ഇമ്മാനുവൽ, ജോസ് പുത്തൻകാലാ, പി.എം മാത്യു, എം.എം തോമസ്, സണ്ണി തെക്കേടം, ഡോ. സിന്ധുമോൾ ജേക്കബ്, ഉഷാ രാജു, ജോസ് അഗസ്റ്റിൻ, സജിമോൻ, ജയ്‌സൺ കൊല്ലപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു. 

Advertisment