Advertisment

ബെംഗളൂരുവിലെ തിരക്കേറിയ റോഡിൽ പുലിക്കുഞ്ഞ്; റോഡിലൂടെ ഓടുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ പുലിക്കുഞ്ഞിനെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തി - വീഡിയോ

New Update
tiger cub1.jpg

ബെംഗളൂരു: ബെംഗളൂരു നഗരാതിര്‍ത്തിയില്‍ കനക്പുര റോഡില്‍ തുറഹള്ളിയില്‍ റോഡിലിറങ്ങി പുലിക്കുഞ്ഞ്. വനമേഖലയോട് ചേര്‍ന്ന പ്രദേശമാണിത്. വനത്തില്‍നിന്ന് പുലിക്കുഞ്ഞ് അബദ്ധത്തില്‍ റോഡിലേക്ക് ഇറങ്ങിയതാവാം എന്നാണ് പ്രാഥമികവിവരം.

Advertisment

റോഡിലൂടെ ഓടുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ പുലിക്കുഞ്ഞിനെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തി. വാഹത്തിരക്കുള്ള സ്ഥലമാണ് തുറഹള്ളി. പുലിക്കുഞ്ഞിനെ കണ്ടതോടെ തിരക്ക് വീണ്ടും കൂടി. ഇതിനിടയില്‍ രക്ഷപ്പെടുന്നതിനായി റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതിനിടയിലാണ് പുലിക്കുഞ്ഞിനെ കാറ് തട്ടിയത്. ഇതോടെ പുലിക്കുഞ്ഞും നാട്ടുകാരും പരിഭ്രാന്തിയിലായി. 

പേടിച്ച് പരക്കംപാഞ്ഞ പുലിക്കുഞ്ഞ് ബി.എം.ടി.സി. ബസിനടിയിലേക്കും ഓടിക്കയറി. ഒടുവില്‍ ബെനാര്‍ഘട്ടയില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പുലിക്കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കാറിടിച്ച പരിക്ക് സാരമാണ് എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Advertisment