Advertisment

ഇന്ന് ഏപ്രില്‍ 20: ശുഭാനന്ദഗുരു ജയന്തി: പി. തങ്കപ്പന്‍ നായരുടെയും പി. കരുണാകരന്റെയും ജന്മദിനം: ഓട്രിയയുമായി ഫ്രാന്‍സ് യുദ്ധം പ്രഖ്യാപിച്ചതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാളജനങ്ങളുടെ ഇടയിൽ സാമൂഹ്യ പരിവർത്തനത്തിന് നവീനമായ കാഴ്ചപ്പാട് മുന്നോട്ടുവച്ചവരിൽ പ്രമുഖനായിരുന്നു ശുഭാനന്ദഗുരു.1926 ൽ അദ്ദേഹം ആത്മബോധോദയ സംഘം എന്ന സംഘടന രൂപീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
april Untitledb.jpg

                  ' JYOTHIRGAMAYA '

.                         ്്്്്്്്്്്്്്്്

.                         🌅ജ്യോതിർഗ്ഗമയ🌅

.                       

1199  മേടം 7

പൂരം  / ദ്വാദശി

2024 ഏപ്രിൽ 20, ശനി

Advertisment

ഇന്ന്;

bkUntitledb.jpg

* ശുഭാനന്ദഗുരു ജയന്തി!!

***********

[ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാളജനങ്ങളുടെ ഇടയിൽ (പ്രത്യേകിച്ച് പറയ സമുദായത്തിൽ) സാമൂഹ്യ പരിവർത്തനത്തിന് നവീനമായ കാഴ്ചപ്പാട് മുന്നോട്ടുവച്ചവരിൽ പ്രമുഖനായിരുന്നു ശുഭാനന്ദഗുരു.1926 ൽ അദ്ദേഹം ആത്മബോധോദയ സംഘം എന്ന സംഘടന രൂപീകരിച്ചു. (1882-1950)]

 * അന്താരാഷ്ട്ര 4:20 ദിനം!

[ കഞ്ചാവിന്റെയും മരിജുവാനയുടെ ഗുണങ്ങളെ ചുറ്റിപ്പറ്റിയുള്ള അവബോധം വളരുമ്പോൾ, ലോകമെമ്പാടുമുള്ള പലരും ഇപ്പോൾ പരസ്യമായി ആഘോഷിക്കുന്ന ഒരു ദിവസമാണിത്.  മരുന്നിനും വിനോദത്തിനുമായി മാത്രം ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ മൂടൽമഞ്ഞിൽ അവശേഷിക്കുന്ന ദിവസങ്ങൾ ഉടൻ ഇല്ലാതാകട്ടെ..! ]

  •  ചൈനീസ് ഭാഷ ദിനം !

    [യുനെസ്കോ; ബഹുഭാഷാപരതയും, സാംസ്ക്കാരിക നാനാത്വവും കൊണ്ടാടുക (celebrate multilingualism and cultural diversity) എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ ( ഇഗ്ലീഷ്, ചൈനീസ്, അറബിക്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്) തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു.]
  • mkUntitledb.jpg

* ഭർത്താവിനെ അഭിനന്ദിക്കുന്ന ദിവസം!

[ Husband Appreciation Day; നിങ്ങളുടെ പങ്കാളിയെ നിസ്സാരമായി കാണുന്നത് വളരെ എളുപ്പമാണെന്ന് വിവാഹിതരായ ദമ്പതികൾക്ക് അറിയാം, അതിനാൽ നിങ്ങളുടെ ഭർത്താവിനോട് കുറച്ച് വാത്സല്യം കാണിക്കാൻ ഭർത്താവിനെ അഭിനന്ദിക്കുന്ന ദിനത്തിലെങ്കിലും കുറച്ച് സമയം ചെലവഴിക്കുക.  😜🌹]

*  USA;

* National Record Store Day

* Pizza Delivery Driver Appreciation Day

*ദേശീയ ചെദ്ദാർ ഫ്രൈസ് ദിനം !

[National Cheddar Fries Day ;  നിങ്ങളുടെ ഫ്രൈകൾ ആസ്വദിക്കാൻ ചെഡ്ഡാർ ചീസ് കഴിക്കുന്നതിനേക്കാൾ മികച്ച മാർഗം എന്താണ്? തീർച്ചയായും, ഫ്രൈകൾക്കും ചെഡ്ഡാർ ചീസിനുമൊപ്പം മറ്റ് പല ചേരുവകളും നന്നായി യോജിക്കുന്നു. ]

karuUntitledb.jpg

*ദേശീയ പൈനാപ്പിൾ തലകീഴായി താഴുന്ന കേക്ക് ദിനം !

[National Pineapple Upside-Down Cake Day

 പൈനാപ്പിളും ചെറിയും അടങ്ങിയ മധുരമുള്ള കേക്ക് ആഘോഷിക്കുന്നു. 1900-കളുടെ തുടക്കം മുതൽ അമേരിക്കക്കാർ ഈ സ്പ്രിംഗ്‌ടൈം കേക്ക് ആസ്വദിച്ചു തുടങ്ങിയിരുന്നു.]

*ലിമ ബീൻ ബഹുമാന ദിനം !

[Lima Bean Respect Day ഏപ്രിൽ 20-നാണ്, സാധ്യമായ ഏറ്റവും മികച്ചത് ചെയ്ത് ഒരു ദിവസം മുഴുവൻ ലിമ ബീൻസ് കഴിച്ച് ആവേശത്തോടെ ആഘോഷിക്കാൻ ഞങ്ങൾ ആകാംക്ഷയോടെ തയ്യാറെടുക്കുകയാണ്.]

*ദേശീയ ലുക്ക്-എലൈക്ക് ദിനം !

[National Look Alike Day ; 

"നിങ്ങളുടെ അതേ മുഖമുള്ള മറ്റൊരാൾ അവിടെയുണ്ട്" എന്ന ചൊല്ല് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? നിങ്ങളുടെ അഭിപ്രായത്തിൽ, അത് ബ്രാഡ്‌ലി കൂപ്പറോ ബിയോൺസോ ആയിരിക്കും.]

*വോളണ്ടിയർ റെക്കഗ്നിഷൻ ഡേ !

[Volunteer Recognition Day; ശനിയാഴ്ച ഈ ദിനം ആഘോഷിക്കുന്നു.

pannalal Untitledb.jpg

സമൂഹത്തിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ നിസ്വാർത്ഥ ത്യാഗങ്ങളെ അംഗീകരിക്കുക, ആദരിക്കുക, ആഘോഷിക്കുക എന്നതാണ് ഈ ദിനത്തിൻ്റെ പ്രാധാന്യം]

         ഇന്നത്തെ മൊഴിമുത്ത്

        **********

"പുതുമയിൽ നിന്ന് പുതുമയിലേയ്ക്ക്‌ കുതിച്ചു പായുന്ന ഇക്കാലത്ത്‌, പഴമയിലേക്ക്‌ പതിഞ്ഞിറങ്ങുന്നത്‌ ഒരു പാഴ്‌വേലയാണെന്ന് ചിലർക്ക്‌ തോന്നിയേക്കാം, പക്ഷേ പിന്നിലേയ്ക്ക്‌ എത്രത്തോളം ഒരാൾക്ക്‌ കാണാൻ കഴിയുമോ  അത്രത്തോളം മാത്രമേ മുന്നിലേയ്ക്കും കാണാൻ കഴിയുകയുള്ളൂ. "

    - ഡോ. കെ.എം. ജോർജ്ജ്‌

   *********** 

കൊൽക്കത്തയിൽ സ്ഥിര താമസമാക്കിയ എഴുത്തുകാരനും, ചരിത്രസംബന്ധിയായ അനേകം കൃതികളുടെ കർത്താവുമായ പി. തങ്കപ്പൻ നായരുടെയും(1933),

bramUntitledb.jpg

എ കെ ജിയുടെയും സുശീല ഗോപാലന്റെയും മകളുടെ ഭർത്താവും,   പതിനാറാം ലോകസഭയിൽ   കാസർഗോഡ് ലോകസഭാമണ്ഡലത്തെ   പ്രതിനിധീകരിക്കുന്ന അംഗവുമായ പി. കരുണാകരന്റെയും (1945),

മണിരത്നത്തിന്റെ സംവിധാനത്തിൽ. ബോംബെ, കടൽ, ഗുരു തുടങ്ങിയ ചിത്രങ്ങൾക്ക്‌ ഛായാഗ്രഹണം നിർവ്വഹിക്കുകയും അജിത്‌ നായകനായ കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ ,  മിൻസാര കനവ്‌ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത രാജീവ്‌ മേനോന്റേയും(1963),

എന്ന് നിന്റെ മൊയ്തീൻ, അപ്പോത്തിക്കിരി, പ്രേതം -2, സകലകലാശാല, ക്വീൻ, ബാല്യകാലസഖി, ലൂസിഫർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സാനിയ അയ്യപ്പ(2002)ന്റേയും,

ഒരു ബിജെപി  രാഷ്ട്രീയ പ്രവർത്തകനും മുൻ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറുമായ പദ്മഭൂഷൺ കരിയ മുണ്ഡയുടെയും (1936),

ആന്ധ്ര മുഖ്യമന്ത്രിയും   ടി ഡി പി നേതാവും ആയ എൻ ചന്ദ്രബാബു നായിഡുവിന്റേയും(1952),

guruUntitledb.jpg

മുൻ മേഘാലയ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ മുകുൽ എം സംഗ്‌മയുടെയും (1965),

പഴയകാല ബോളിവുഡ് നടിയും രൺധീർ കപൂറിന്റെ ഭാര്യയും കരിഷ്മ, കരീനയുടെ അമ്മയുമായ ബബിതയുടെയും (1948),

ആഷിക്‌ ആവാര, ക്രാന്തിവീർ, കരൺ  അർജുൻ, ചൈന ഗേറ്റ്‌ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ബോളിവുഡ്‌ നടി മമത കുൽക്കർണ്ണിയുടേയും (1972),

മിസ് അമേരിക്കയായി തെരഞ്ഞെടുക്കുന്ന ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ വനിതയും രണ്ടാമത്തെ ഏഷ്യൻ-അമേരിക്കൻ വനിതയും ഒരു അമേരിക്കൻ പൊതു പ്രസംഗകയും അഭിഭാഷകയുമായ നീന ദാവുലുറിയുടെയും (1989),

2012 ഒക്ടോബർ 14 - ൽ 39 (1,28,000 അടി) കിലോമീറ്റർ ഉയരത്തിൽനിന്ന് ചാടി ആകാശച്ചാട്ടത്തിന്റെ റെക്കോഡ് കൈവരിച്ച ഓസ്ട്രിയക്കാരനായ ആകാശച്ചാട്ടകാരൻ ഫെലിക്സ് ബൌംഗാർട്നറുടെയും (1969),

 മദ്രാസ് ബോട്ട് ക്ലബ്ബിന്റെ പരിശീലകനും തുഴച്ചിൽ രംഗത്തെ ഇന്ത്യയുടെ ദേശീയപരിശീലകനുമായിരുന്ന ഇസ്മായിൽ ബേഗിന്റെയും (1966) ജന്മദിനം !

420Untitledb.jpg

ഇന്നത്തെ സ്മരണ !!!!

********

എം.കെ. കമലം മ. (1923-2010) 

കെ.പി.ഗോപാലൻ മ. (1908-1977)

ബി.കെ. ശേഖർ മ. (1960  - 2011 )

പന്നലാൽ ഘോഷ് മ. (1911-1960) 

ബ്രാം സ്റ്റോക്കർ മ. (1847 -1912)

പോൾ സെലാൻ മ. (1920-1970 )

മിലോവൻ ഡിജിലാസ് മ. (1911-1995 )

കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്‌ ജ. (1891-1981)

ഡോ. കെ. എം ജോർജ്ജ് ജ. (1914-2002)

വെങ്കിടാചല അയ്യർ ജ. (1901-1995)

സി.വി വാസുദേവഭട്ടതിരി ജ. (1920-2008)

പി.കെ. (തീറ്റ) റപ്പായി ജ. (1939-2006)

വേദബന്ധു ശർമ്മ ജ. (1901-1995  ) 

അഡോൾഫ് ഹിറ്റ്ലർ ജ. (1889 - 1945)

ജോഹാൻ അഗ്രിക്കോള  ജ. (1494 -1566)

റീത്ത റിസോയെന്ന മദർ ആഞ്ജലിക്ക ജ. (1923-2006)

rajivUntitledb.jpg

സ്മരണാഞ്ജലി !!!

********

*പ്രധാന ചരമങ്ങൾ !!!

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും കർഷക സംഘത്തിന്റെ പ്രധാന സംഘാടകനും ഇ.എം.എസിന്റെ നേതൃത്വത്തിൽ രൂപികരിച്ച 1957-ലെ ആദ്യ കേരള മന്ത്രിസഭയിൽ  വ്യവസായ വകുപ്പു് മന്ത്രിയും ആയിരുന്ന കെ.പി. ഗോപാലനെയും (1908-1977 ഏപ്രിൽ 20),

അല്ലിറാണി  സത്യവാൻ സാവിത്രി, പാരിജാത പുഷ്പാഹരണം, ഗായകൻ തുടങ്ങിയ നാടകങ്ങളിൽ അഭിനയിക്കുകയും   പിന്നീട്   ഉള്ളൂരിന്റെ  മൃണാളിനി,    വയലാറിന്റെ  ആയിഷ,  വള്ളത്തോളിന്റെമഗ്ദലന മറിയം, എസ്.എൽ.പുരത്തിന്റെ മറക്കാത്ത മനുഷ്യൻ തുടങ്ങിയ രചനകൾ കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്ത മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രമായ ബാലനിലെ നായികയായിരുന്ന എം.കെ. കമലത്തിനെയും (1923- ഏപ്രിൽ 20, 2010),

വിദ്യാർത്ഥിമോർച്ച സംസ്ഥാന ജനറൽസെക്രട്ടറി, വൈസ് പ്രസിഡണ്ട്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ബി.ജെ.പി. തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്, സംസ്ഥാന മീഡിയ സെൽ കൺവീനർ, സംസ്ഥാനവക്താവ് തിരുവനന്തപുരം എയർപോർട്ട് വികസന അതോറിട്ടി ചെയർമാൻ, കേരള സർവകലാശാല സെനറ്റംഗം, കനറാബാങ്ക് ഡയറക്ടർ ബോർഡംഗം എന്നീ നിലകളിൽ  പ്രവർത്തിച്ചിരുന്ന   ഭാരതീയ ജനതാ പാർട്ടി നേതാവ് ബി.കെ. ശേഖറിനെയും (1960 ജനുവരി 14 - 2011 ഏപ്രിൽ 20 ),

saniya Untitledb.jpg

ഹിന്ദുസ്ഥാനി സംഗീതത്തിൽ പുല്ലാങ്കുഴൽ വായനയ്ക്കു ഗണ്യമായ സ്ഥാനം നേടിക്കൊടുക്കുന്നതിൽ  വലിയ പങ്ക് വഹിച്ച പ്രശസ്ത ബാംസുരി (പുല്ലാങ്കുഴൽ) വാദകനായിരുന്ന അമൽജ്യോതി ഘോഷ് എന്ന പന്നലാൽ ഘോഷ് (31 ജൂലൈ1911 – 20 ഏപ്രിൽ 1960),

ഡ്രാക്കുള എന്നഎപ്പിസ്റ്റോളറി ശൈലിയിൽ 1897-ൽ രചിക്കപ്പെട്ട നോവൽ എഴുതിയ ഒരു  ഐറിഷ്  നോവലിസ്റ്റും ചെറുകഥാകൃത്തു മായിരുന്ന അബ്രഹാം എന്ന ബ്രാം സ്റ്റോക്കർ (1847 നവംബർ 8-ന്  1912 ഏപ്രിൽ 20),

ജൂതന്മാരെ ഉന്മൂലനം ചെയ്യാൻ അഡോൾഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ നാസികൾ നടപ്പിലാക്കിയ ആസൂത്രിത പരിപാടി ആയ ഹോളോകാസ്റ്റിൻറെ ജീവിക്കുന്ന രക്ത സാക്ഷി ആയിരുന്ന വിശ്രുത ജർമൻ കവി ആയ പോൾ സെലാനെയും (1920 നവംബർ 23- 1970 ഏപ്രിൽ 20),

nina Untitledb.jpg

യുഗോസ്ലാവിയൻ കമ്യൂണിസ്റ്റു പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും, രണ്ടാം ലോകയുദ്ധത്തിൽ  ടിറ്റോയുടെ പാർട്ടിസാൻ സേനയോടൊപ്പം  പ്രവർത്തിക്കുകയും, യുദ്ധാനന്തര യുഗോസ്ലാവ് ഗവൺമെന്റിൽ നിരവധി ഉന്നത പദവികൾ വഹിക്കുകയും ചെയ്ത മുൻ കമ്യൂണിസ്റ്റു നേതാവായിരുന്ന മിലോവൻ ഡിജിലാ (മിലോവൻ ജിലാസ് എന്ന് യുഗോസ്ലാവിയൻ ഉച്ചാരണം) (1911 ജൂൺ 4 -1995   ഏപ്രിൽ 20 ),

* പ്രധാനജന്മദിനങ്ങൾ !!!

കേരളത്തിലെ തച്ചുശാസ്ത്രവിധികൾ എല്ലാം തന്നെയും കൂടാതെ ബ്രാഹ്മണൻമാരിൽ മാത്രം ഒതുങ്ങിയിരുന പല പൂജാവിധികളും ആചാരങ്ങളും പുസ്തകരൂപത്തിൽ സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത പ്രസിദ്ധനായ തച്ചുശാസ്ത്ര വിദഗ്ദ്ധനായിരുന്ന കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിനെയും 

(1891 ഏപ്രിൽ 20- 1981 ആഗസ്ത് 31).

മലയാളത്തിലും ഇംഗ്ലീഷിലുമായി നാല്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവും  പത്മശ്രീയും (1988) പത്മഭൂഷണും(2001) അടക്കം നിരവധി പുരസ്കാരങ്ങളുടെ  ജേതാവും പ്രശസ്ത മലയാള സാഹിത്യകാരനും നിരൂപകനും വിദ്യാഭ്യാസ വിചക്ഷണനു മായിരുന്ന  കരിമ്പുമണ്ണിൽ മത്തായി ജോർജ്ജ് എന്ന ഡോ. കെ. എം ജോർജ്ജിനെയും  (1914 ഏപ്രിൽ 20 - 2002 നവംബർ 19),

thnakppan Untitledb.jpg

സംസ്കൃതപണ്ഡിതനും,  വേദസാഹിത്യം കേരളത്തിനു പരിചയ്പ്പെടുത്തിയവരിൽ പ്രമുഖനും, ആര്യസമാജത്തിന്റെ പ്രമുഖ പ്രവർത്തകനുമായിരുന്ന വേദബന്ധു ശർമ്മ എന്ന പേരിൽ പ്രസിദ്ധനായ ആർ. വെങ്കിടാചല അയ്യരെയും (ഏപ്രിൽ 20 1901 - 1995 നവംബർ 20 )

നല്ല മലയാളം, കേരള പാണിനീയത്തിലൂടെ തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുള്ള ഭാഷാപണ്ഡിതനും സാഹിത്യകാരനുമായിരുന്ന സി.വി വാസുദേവ ഭട്ടതിരിയെയും

(1920 ഏപ്രിൽ 20- 2008 മാർച്ച് 26),

കേരളത്തിലെ സംസ്കൃതപണ്ഡിതരിൽ പ്രമുഖനും ആര്യസമാജത്തിന്റെ പ്രമുഖ പ്രവർത്തകനുമായിരുന്ന വേദബന്ധു ശർമ്മ എന്ന പേരിൽ പ്രസിദ്ധനായ ആർ. വെങ്കിടാചല അയ്യരേയും (ഏപ്രിൽ 20 1901-നവംബർ 20, 1995)

സാധാരണക്കാർക്ക് അസാദ്ധ്യമായ തരത്തിൽ ഭക്ഷണം കഴിക്കുന്നതിലൂടെ പ്രശസ്തനായ മലയാളിയായിരുന്ന  കേരളത്തിനകത്തും പുറത്തും നടന്ന തീറ്റമത്സരങ്ങളിലെ വിജയങ്ങളിലൂടെ പേരെടുത്ത പി.കെ. റപ്പായി എന്ന തീറ്റ റപ്പായിയേയും (20 ഏപ്രിൽ 1939 - 9 ഡിസംബർ 2006), 

chandra Untitledb.jpg

ജർമ്മൻ ദേശീയത, കമ്യൂണിസ്റ്റ് വിരുദ്ധത, ജൂത വിരുദ്ധത എന്നിവയെ പ്രോത്സാഹിപ്പിച്ച് ജനപ്രീതി വർദ്ധിപ്പിക്കുകയും   സ്വേച്ഛാധിപത്യ പരവും  വംശീയ യഥാസ്ഥിതികത്വവും ഉപയോഗിച്ച യൂറോപ്യൻ വൻകരയിൽ  നാസി പാർട്ടിയുടെ  ആധിപത്യത്തിലുള്ള  ഒരു പുതിയ ഭരണക്രമം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടാം ലോക മഹായുദ്ധ കാലത്ത് ആറ് ദശലക്ഷം  ജൂതന്മാരും അഞ്ച് ദശലക്ഷം അനാര്യന്മാരും ഉൾപ്പെടെ അഞ്ച് കോടിയോളം പേരുടെ  വ്യവസ്ഥാപിതമായ ഉന്മൂലനത്തിന് നേതൃത്വം നൽകുകയും ചെയ്ത  1933 മുതൽ 1945 വരെ ജർമ്മനിയുടെ ചാൻ 'സലറായിരുന്ന  അഡോൾഫ് ഹിറ്റ്ലറേയും (ഏപ്രിൽ 20,1889 – ഏപ്രിൽ 30, 1945)

ദൈവകൃപയുടെ പശ്ചാത്തലത്തിൽ വിശ്വാസികൾ സദാചാര നിയമങ്ങൾക്ക് അതീതരാണെന്ന് അനുശാസിക്കുന്ന  ആന്റിനോമിയാനിസത്തിന്റെ വക്താവും  ജർമനിയിലെ  ഒരു മത പരിഷ്കർത്താവും  ജർമൻ പഴമൊഴികളുടെ ഒരു സമാഹാരം ആദ്യമായി പ്രസിദ്ധീകരിക്കുകയും ചെയ്ത ജോഹാൻ അഗ്രിക്കോളയെയും (1494ഏപ്രിൽ 20 -1566 സെപ്റ്റമ്പർ 22),

mukul Untitledb.jpg

ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ മാധ്യമശൃംഖലയായി കരുതപ്പെടുന്ന ഇറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ്വർക്കിന്റെ (ഇ.ഡബ്യു.ടി.എൻ.) സ്ഥപകയായിരുന്ന റീത്ത റിസോ  എന്ന മദർ ആഞ്ജലിക്കയെയും 

(1923 ഏപ്രിൽ 20- മാർച്ച് 27, 2016)

ഓർമ്മിക്കുന്നു !!!

ചരിത്രത്തിൽ ഇന്ന്…

********

1792 - ഓസ്ട്രിയയുമായി ഫ്രാൻസ് യുദ്ധം പ്രഖ്യാപിച്ചു.

1801 - മലബാറിൽ പഴശ്ശി രാജാവിനെതിരെ കേണൽ സ്റ്റീവൻസൺ വിളംബരം നടത്തി.

1999 -  കൊളറാഡോയിലെ കൊളംബൈനിലെ കൊളംബൈൻ ഹൈസ്‌കൂളിൽ ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് എറിക് ഹാരിസും ഡിലൻ ക്ലെബോൾഡും 13 പേരെ വെടിവെച്ചു കൊല്ലുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

1902 - പിയറി, മേരി ക്യൂറി ദമ്പതികൾ, റേഡിയം ക്ലോറൈഡ് വേർതിരിച്ചെടുത്തു.

1958 - കേരള മിശ്ര വിവാഹസംഘം നിലവിൽ വന്നു.

wewUntitledb.jpg

1972 - അപ്പോളോ പ്രോഗ്രാം : ജോൺ യങ്ങിന്റെ കമാൻഡറും ചാൾസ് ഡ്യൂക്ക് പൈലറ്റുമായി അപ്പോളോ 16 ലൂണാർ മോഡ്യൂൾ ചന്ദ്രനിൽ ഇറങ്ങി.

1986 - ബംഗ്ലാദേശിലെ ധലേശ്വർ നദിയിൽ ബോട്ടുമുങ്ങി 600 ലേറെ മരണം.

1998 - കൊളംബിയയിലെ ബൊഗോട്ടയിലെ എൽ ഡൊറാഡോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് ശേഷം എയർ ഫ്രാൻസ് ഫ്ലൈറ്റ് 422 തകർന്നു,  വിമാനത്തിലുണ്ടായിരുന്ന 53 പേരും മരിച്ചു.

2007 - ജോൺസൺ സ്‌പേസ് സെന്റർ വെടിവയ്‌പ്പ് : ഒരു പുരുഷ ബന്ദിയെയും തന്നെയും കൊല്ലുന്നതിന് മുമ്പ്,  ടെക്‌സാസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിൽ വില്യം ഫിലിപ്‌സ് കൈത്തോക്കുമായി സ്വയം ബാരിക്കേഡ് ചെയ്തു .

babitha Untitledb.jpg

2008 - ഡാനിക്ക പാട്രിക് ഇൻഡി ജപ്പാൻ 300 നേടി , ഇൻഡി കാർ റേസിൽ വിജയിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ വനിതാ ഡ്രൈവറായി .

2009 - ഇന്ത്യയുടെ നിരീക്ഷണ ഉപഗ്രഹം റീസാറ്റ് 2 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു.

2010 - മെക്സിക്കോ ഉൾക്കടലിൽ ഡീപ് വാട്ടർ ഹൊറൈസൺ ഡ്രില്ലിംഗ് റിഗ് പൊട്ടിത്തെറിച്ചു , പതിനൊന്ന് തൊഴിലാളികൾ കൊല്ലപ്പെടുകയും ആറ് മാസം നീണ്ടുനിൽക്കുന്ന എണ്ണ ചോർച്ച ആരംഭിക്കുകയും ചെയ്തു .

2012 - പാക്കിസ്ഥാനിലെ ഇസ്ലാമാബാദിന് സമീപമുള്ള ബേനസീർ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള ജനവാസ മേഖലയിൽ വിമാനം തകർന്ന് നൂറ്റി ഇരുപത്തിയേഴ് പേർ മരിച്ചു .

felix Untitledb.jpg

2013 - ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ലുഷാൻ കൗണ്ടിയിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 150-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

2015 - സോമാലിയൻ മേഖലയിലെ പണ്ട്‌ലാന്റിലെ ഗാരോവിൽ ഐക്യരാഷ്ട്രസഭയുടെ കോമ്പൗണ്ടിലേക്ക് ഭക്ഷണസാധനങ്ങൾ കൊണ്ടുപോകുന്ന വാഹനവ്യൂഹത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു .

2020 - , 2020 ലെ റഷ്യ-സൗദി അറേബ്യ എണ്ണവില യുദ്ധത്തിന്റെ ഫലമായി ചരിത്രത്തിലാദ്യമായി, എണ്ണവില പൂജ്യത്തിന് താഴെയായി.

kp Untitledb.jpg

2021 - സ്റ്റേറ്റ് ഓഫ് മിനസോട്ട വേഴ്സസ് ഡെറക് മൈക്കൽ ഷോവിൻ : ജോർജ്ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ കേസിലെ എല്ലാ കുറ്റങ്ങൾക്കും ഡെറക് ഷോവിൻ കുറ്റക്കാരനാണെന്ന് മിനസോട്ടയിലെ നാലാമത്തെ ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് കോടതി കണ്ടെത്തി

' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment