Advertisment

ഇന്ന് ഏപ്രില്‍ 21: മേഴത്തൂര്‍ വൈദ്യമഠം സ്ഥാപക ദിനം ! എം.കെ രാഘവന്റെയും ബിന്ദു പണിക്കരുടേയും ജന്മദിനം: സ്വാതി തിരുനാള്‍ തിരുവിതാംകൂര്‍ രാജാവായതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

പൊതുഭരണ ദിനം. 1947ൽ ദില്ലിയിലെ മെറ്റ്‌കാഫ്‌ ഹൗസിൽ ആദ്യത്തെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ്‌ പട്ടേൽ ഐ.എ.എസ്‌ ട്രെയിനികളെ അഭിസംബോധന ചെയ്തു പ്രസംഗിച്ചതിന്റെ ഓർമ്മ പുതുക്കൽ.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
april Untitledc.jpg

🌅ജ്യോതിർഗ്ഗമയ🌅

.                       

1199  മേടം 8

ഉത്രം  / ത്രയോദശി /പ്രദോഷം 

2024 ഏപ്രിൽ 21,ഞായർ

Advertisment

ഇന്ന് ;

               മഹാവീർ ജയന്തി "

.          ********

  • പി ഭാസ്കരന്റെ 100മത് ജന്മദിനം!

     

    * മേഴത്തൂർ വൈദ്യമഠം സ്ഥാപക ദിനം !
  • mk raghavan Untitledc.jpg

*ദേശീയ സൈനികേതര ദിനം !

[ Civil Services Day ; പൊതുഭരണ ദിനം. 1947ൽ ദില്ലിയിലെ മെറ്റ്‌കാഫ്‌ ഹൗസിൽ ആദ്യത്തെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ്‌ പട്ടേൽ ഐ.എ.എസ്‌ ട്രെയിനികളെ അഭിസംബോധന ചെയ്തു പ്രസംഗിച്ചതിന്റെ ഓർമ്മ പുതുക്കൽ. ]

*ലോക സർഗ്ഗാത്മകത- നവീകരണ ദിനം!

[ * World Creativity and Innovation Day ;

 മാനവവികാസത്തിന്റെ എല്ലാ മേഖലകളിലും നവീകരണവും സർഗ്ഗാത്മകതയും വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ലോക സർഗ്ഗാത്മകതയും നവീകരണ ദിനവും ആചരിക്കുന്നത്.]

  • ലോക ചുരുളൻ ദിനം! 

    [ World Curlew Day ; ഭീഷണികളെ അഭിമുഖീകരിക്കുന്ന സുന്ദരമായ തീരപ്പക്ഷികൾ, ആവാസവ്യവസ്ഥയുടെ സൂക്ഷ്മമായ സന്തുലിതാവസ്ഥയെ പ്രതീകപ്പെടുത്തുന്നു, അവയുടെ സംരക്ഷണത്തിനും സംരക്ഷണത്തിനും വേണ്ടി അവബോധം സൃഷ്ടിക്കുന്നു. ഈ പ്രതീകാത്മക പക്ഷി നിരവധി തലമുറകളായി കവികളെയും കലാകാരന്മാരെയും ഗാന രചയിതാക്കളെയും പ്രചോദിപ്പിച്ചിട്ടുണ്ട്.  പക്ഷേ, ഇന്ന് ഈ പക്ഷികൾ വംശനാശഭീഷണി നേരിടുന്ന പട്ടികയിൽ "ദുർബലമായ" പട്ടികയിലാണ്, ]
  • wUntitledc.jpg

  *ട്യൂണ റൈറ്റ്സ് ദിനം !.        

[Tuna rights day ; നമ്മുടെ ആവാസവ്യവസ്ഥയിൽ ട്യൂണയുടെയും ട്യൂണ പോലുള്ള മത്സ്യങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ലക്ഷ്യം]

  "ഒരു പട്ടം പറത്താൻ പോകൂ!" ദിനം  !

[ Go fly a kite Day ; എന്ന വാചകത്തിന് മുമ്പ്  "എന്നെ വെറുതെ വിടൂ" എന്നർത്ഥം, ചിറകുള്ള ഈ അത്ഭുതങ്ങൾ ആദ്യം ചൈനയിൽ ആകാശത്തേക്ക് കൊണ്ടുപോയി, പട്ടും മുളയും ഉപയോഗിച്ചാണ് നിർമ്മിച്ചത്.  മാർക്കോ പോളോയുടെ യാത്രാ കഥകൾക്ക് നന്ദി,  അവ യൂറോപ്പിലും പോപ്പ് അപ്പ് ചെയ്യുന്നു. ]

  • റഷ്യ :- തദ്ദേശ ഭരണ ദിനം!

    * കെനിയ : ദേശീയ വൃക്ഷാരോപണ   ദിനം!

    * വിയറ്റ്നാം : പുസ്തക ദിനം!
  • tintuUntitledc.jpg

* ലണ്ടൻ മാരത്തൺ

[ London Marathon;  അത്ലറ്റിക് സഹിഷ്ണുതയുടെ അവിശ്വസനീയമായ പ്രകടനമാണ് ലണ്ടൻ മാരത്തൺ.  എന്നിരുന്നാലും, ഇത് ദയയുടെയും കമ്മ്യൂണിറ്റി സ്പിരിറ്റിൻ്റെയും ദിനമാണ്.  അത്‌ലറ്റിക് വൈദഗ്ധ്യത്തിൻ്റെയും ജീവകാരുണ്യ ഔദാര്യത്തിൻ്റെയും സത്തകൾ ഇത് ഭംഗിയായി പാക്കേജുചെയ്യുന്നു.]

* ഇന്തോനേഷ്യ: കാർത്തിനി ദിനം!

[സ്ത്രീ ശാക്തികരണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിച്ച ദേശീയ വീരവനിത റാഡെൻ ആയു കാർത്തിനി (ഏപ്രിൽ 21, 1879- സെപ്തംബർ 17 , 1904) യുടെ ഓർമ്മ ദിനം]

* രസ്താഫാരി മതം: ഗ്രൌണേഷൻ ഡേ !

 [ജമായിക്കയിൽ ഇത്യോപ്യൻ രാജാവ് ഹെയ്ൽ സെലാസി കാലു കുത്തിയ ദിവസത്തിന്റെ ഓർമ്മയ്ക്ക് ]

  • ബ്രസിൽ: ടിരാഡെൻറ്റിസ് ഡേ !
  • venkjatta Untitledc.jpg

    [ബ്രസിലിന്റെ സ്വാതന്ത്രത്തിനു വേണ്ടി പൊരുതി മൃത്യു വരിച്ച ടിരാഡെന്റിസ് എന്ന ജോക്യം ഓസെ ഡിസിൽവ സേവ്യറിന്റെ ( നവംബർ 12, 1746- ഏപ്രിൽ 21 1792) ഓർമ്മക്ക്]

* ടെക്സാസ്: അഗ്ഗീസ് മസ്റ്റർ ഡേ !

[ മരിച്ചു പോയ എ & എം യൂണിവേഴ്സിറ്റി പൂർവ്വ വിദ്ധ്യാർത്ഥികളുടെ ഓർമ്മ ദിനം]

USA ;

* Big Word day !

 [കഠിന്യമേറിയ വാക്കുകൾ ഉപയോഗിച്ചു കൊണ്ട് മറ്റുള്ളവരിൽ മതിപ്പു ഉളവാക്കുവാൻ ഉള്ള ദിനം]

  • ലൈബ്രറി ദിനം !

    [Thank you Libraries day ;ലൈബ്രറികൾ സമൂഹത്തിന് നൽകുന്ന സംഭാവനകളെയും ജീവിതത്തെ മാറ്റിമറിക്കുന്നതിലെ പങ്കിനെയും അഭിനന്ദിക്കുന്നു. ]
  • tkrUntitledc.jpg

*ദേശീയ ചായ ദിനം !

[National Tea Day ; ചായയോടുള്ള ഇഷ്ടം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്, ഈ ഇഷ്ടം കാലക്രമേണ കൂടുതൽ ശക്തമാകുമെന്ന് തോന്നുന്നു!]

*ദേശീയ കിൻ്റർഗാർട്ടൻ ദിനം !

[National Kindergarten Day ; 1837-ൽ കിൻ്റർഗാർട്ടൻ എന്ന പേരിൽ ആദ്യത്തെ പ്ലേ ആൻ്റ് ആക്ടിവിറ്റി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച ജർമ്മൻ അധ്യാപകനായ ഫ്രെഡ്രിക്ക് ഫ്രോബെലിൻ്റെ ജന്മദിനമാണ് ഏപ്രിൽ 21.കിൻ്റർഗാർട്ടൻ യഥാർത്ഥത്തിൽ 19-ആം നൂറ്റാണ്ടിൻ്റെ മധ്യത്തിലുള്ള ഒരു ജർമ്മൻ പദത്തിൻ്റെ അക്ഷരാർത്ഥത്തിൽ "കുട്ടികളുടെ പൂന്തോട്ടം" എന്നാണ്]

*ദേശീയ മഞ്ഞ ബാറ്റ് ദിനം !

[National Yellow Bat Day: ദേശീയ മഞ്ഞ ബാറ്റ് ദിനത്തിൻ്റെ ചരിത്രം

യുഎസ് ആർമിയുടെ രഹസ്യാന്വേഷണ വിഭാഗമായിരുന്ന ആർമി സെക്യൂരിറ്റി ഏജൻസിയെ അനുസ്മരിക്കാനും ആഘോഷിക്കാനുമാണ് ദേശീയ മഞ്ഞ ബാറ്റ് ദിനം സ്ഥാപിച്ചത്.]

  • ദേശീയ ചോക്ലേറ്റ് കവർഡ് കശുവണ്ടി  ദിനം!

    [National Chocolate Covered Cashews Day
  • sakunathala Untitledc.jpg

    ചോക്ലേറ്റ് പൊതിഞ്ഞ നിലക്കടലയെക്കുറിച്ച് എല്ലാവർക്കും അറിയാം, പക്ഷേ കശുവണ്ടിയുടെ ക്രീം മധുരം ഈ ചോക്ലേറ്റ് ട്രീറ്റിന് അനുയോജ്യമായ നട്ട് ബേസ് ആക്കുന്നു.]

*American Red Cross Giving Day !

*National Bulldogs Are Beautiful Day !

* ഹവായ് : വേൾഡ് ഹുല വീക്ക്

 (മെറി മൊണാർക്ക് ഫെസ്റ്റിവൽ)

[ World Hula month (Merrie Monarch Festival ; Sun Mar 31st, 2024 - Sat Apr 27th, 2024. ഊർജസ്വലമായ സംസ്‌കാരത്തിൻ്റെയും അതിശയിപ്പിക്കുന്ന പ്രകടനങ്ങളുടെയും ആവേശകരമായ മാസം. ]

 ഇന്നത്തെ മൊഴിമുത്തുകൾ

  ************

"ഒരിക്കലും വഞ്ചനയുള്ളവരുമായി തർക്കിക്കരുത്. അവർ നിങ്ങളെ അവരുടെ നിലയിലേക്ക് തള്ളിവിടുകയും നിങ്ങളെ അനുഭവത്തിലൂടെ തോൽപ്പിക്കുകയും ചെയ്യും. "

kartiniUntitledc.jpg

"രാഷ്ട്രീയത്തിലെ സത്യസന്ധനായ ഒരു മനുഷ്യൻ മറ്റെവിടെയെങ്കിലും ചെയ്യുന്നതിനെക്കാൾ കൂടുതൽ കൂടുതൽ തിളങ്ങുന്നു."

"മതവും രാഷ്ട്രീയവും സംബന്ധിച്ച പല കാര്യങ്ങളിലും പലപ്പോഴും മിക്കപ്പോഴും ഒരു മനുഷ്യന്റെ ന്യായവിധി ശക്തികൾ കുരങ്ങിനപ്പുറം അല്ലെന്ന് എനിക്ക് ഉറപ്പുണ്ട്."

.               [- മാർക്ക് ട്വയിൻ ]. 

          ********* 

കോഴിക്കോട് ലോകസഭയെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ്സ് നേതാവ് എം.കെ രാഘവന്റെയും (1952),

1992ൽ സിബി മലയിൽ സംവിധാനം ചെയ്ത കമലദളത്തിലൂടെ ചലച്ചിത്ര രംഗത്തെത്തി മലയാള ചലച്ചിത്ര വേദിയിലെ പ്രശസ്തയായ  നടി ബിന്ദു പണിക്കരുടേയും (1968),

57 ടെസ്റ്റുകളിൽ നിന്നും 156 വിക്കറ്റു നേടിയ ഇൻഡ്യൻ ക്രിക്കറ്റ് ടീമിലെ മുൻ സ്പിൻ ബോളറും മുൻ ടീം അഡ്മിനിസ്ട്രേറ്ററും, അമ്പയറും ആയിരുന്ന ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവന്റെയും (1945),

bindhu Untitledc.jpg

800 മീറ്റർ  1:59.17 സെക്കന്റിൽ ഓടി ഇന്ത്യയുടെ വനിത വിഭാഗത്തിൽ ദേശീയ റെക്കോർഡ് സ്ഥാപിച്ച മലയാളി ടിൻറ്റു ലൂക്കയുടെയും (1989)ജന്മദിനം ! 

ഇന്നത്തെ സ്മരണ !!!

*********

രാജാ കേശവദാസ് മ. (1745-1799)

ടി.കെ. രാമകൃഷ്ണൻ മ. (1922-2006 )

ഇ. വി ഗോപാലൻ മ. (1916 -1995)

ശകുന്തളാ ദേവി മ. (1929-2013 )

ജെ ബി പട്നായിക് മ.(1927-2015)

അലക്സാണ്ടർ ആൻഡേഴ്സൺ മ.(1775-1870)

പീറ്റർ അബലാർഡ് മ.(1079-1142)

പിട്രോ ഡെല്ല വെല്ലി മ.(1586-1652)

മാർക്ക് ട്വെയിൻ മ. (1835 -1910) 

മാൻഫ്രെഡ് വോൺ റിക്തോഫെൻ മ. (1892-1918)

എലിനോറ ഡൂസേ മ. (1858-1924)

എഡ്വാർഡ്  ആപ്പിൾടൺ മ. (1892-1965)

patnaikUntitledc.jpg

പി.ഭാസ്കരൻ ജ. (1924-2007 )

നസിം അൽ ഹക്കാനി  ജ. (1922-2014 )

എഡ്വിൻ എസ്‌. പോർട്ടർ ജ. (1870 -1941)

ജോൺ ലോ ജ. (1671-1729)

മാക്സ് വെബർ ജ. (1864-1920)

സ്മരണകൾ !!!

********

* പ്രധാനചരമദിനങ്ങൾ

ഒരുകാലത്ത് കാട് നിറഞ്ഞ് മനുഷ്യവാസയോഗ്യമല്ലാത്ത ഒരു സ്ഥലമായിരുന്ന ആലപ്പുഴയെ ഒരു തുറമുഖമായി വികസിപ്പിച്ചിതിനാല്‍   ആലപ്പുഴ പട്ടണത്തിന്റെ ചീഫ് ആർക്കിടെക്‌റ്റായി കരുതുകയും, തിരുവനന്തപുരം മുതൽ  അങ്കമാലിക്കടുത്തുള്ള  കറുകുറ്റി വരെ ഒരു പാത നിര്‍മ്മിക്കുകയും ചെയ്ത   കാർത്തിക തിരുനാൾ രാമ വർമ്മയുടെയും അവിട്ടം തിരുനാൾ ബാലരാമ വർമ്മയുടേയും  ഭരണകാലത്ത്  തിരുവിതാംകൂറിലെ ദിവാനായിരുന്ന രാമൻ കേശവപ്പിള്ള എന്ന രാജാ കേശവദാസിനെയും  (1745 മാര്‍ച്ച്‌ 17 -1799ഏപ്രിൽ 21),

കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവും,  ഇടതുജനാധിപത്യമുന്നണി സർക്കാറുകളിൽ വിവിധ വകുപ്പുകളുടെ മന്ത്രിയും എഴുത്തുകാരനും ആയിരുന്ന ടി.കെ. രാമകൃഷ്ണനെയും (1922 ജനുവരി 4-2006 ഏപ്രിൽ 21),

മർദിതരുടെയും ഇടത്തരക്കാരുടെയും ജീവിതാനുഭവങ്ങൾ പ്രമേയമാക്കി അനേകം കഥകളും നോവലുകളും നാടകങ്ങളും രചിച്ച സാഹിത്യകാരനും സംഘടന പ്രവർത്തകനും ആയിരുന്ന ഇവിജി എന്ന ഇ .വി ഗോപാലനെയും ( ജൂൺ 1, 1916-ഏപ്രിൽ 21, 1995),

suku Untitledc.jpg

ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകൾ കൈവരിയ്ക്കാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത ഗണിത ശാസ്ത്രത്തിലെ അത്ഭുതവനിതയും ആറാം വയസ്സിൽ മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും പ്രദർ‌ശിപ്പിക്കുകയും, ചെയ്ത ഗണിത ശാസ്ത്ര പ്രതിഭയായ  ശകുന്തളാ ദേവിയെയും (1929 നവംബർ 4 - 2013 ഏപ്രിൽ 21),

 2009 മുതൽ 2014 വരെ അസമിൻ്റെ 25-ാമത് ഗവർണറായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെനേതാവും 1980 മുതൽ 1989 വരെ ഒഡീഷമുഖ്യമന്ത്രിയും ആയിരുന്ന  ജേ. ബി പട്‌നായിക് എന്ന ജാനകി ബല്ലഭ് പട്‌നായിക് (3 ജനുവരി 1927 - 21 ഏപ്രിൽ 2015),

ഛായാചിത്രങ്ങൾ രചിക്കുന്നതിലും ഹ്രസ്വചിത്രങ്ങൾ വരയ്ക്കുന്നതിലും  പ്രാഗല്ഭ്യം പ്രകടമാക്കുകയും, വെബ്സ്റ്ററുടെ എലിമെന്ററി സ്പെല്ലിങ് ബുക്കി(Elementary Spelling Book)നും  ഷെയ്ക്സ്പിയറുടെ നാടകങ്ങൾക്കും, ചിത്രീകരണങ്ങൾ ചെയ്യുകയും, ഏതാണ്ട് 300 ദാരുശില്പങ്ങൾ നിർമ്മിക്കുകയും ചെയ്ത ഒരു അമേരിക്കൻ ശില്പിയായിരുന്ന അലക്സാണ്ടർ ആൻഡേഴ്സണിനെയും   (ഏപ്രിൽ 21, 1775 – ജനുവരി 17, 1870),

മദ്ധ്യയുഗത്തിലെ ഒരു  ഫ്രഞ്ച്    സ്കൊളാസ്റ്റിക്   ചിന്തകനും ദാർശനികനും ഒന്നാംകിട ലൊജിഷ്യനും ആയിരുന്ന പീറ്റർ അബലാർഡിനെയും  (1079മരണം ഏപ്രിൽ 21-1142),

markUntitledc.jpg

1624- ഡിസമ്പർ ഇരുപത്തിയൊന്നിന് കാലികട്ടിൽ കപ്പലിറങ്ങി കേരളീയരുടെ അതിലളിതമായ വസ്ത്രധാരണ രീതിയെ പറ്റിയും കേശാലങ്കാരത്തെപ്പറ്റിയും സാമൂതിരിയെ കണ്ടതിനെ കുറിച്ചും എഴുതിയ   പതിനേഴാം ശതകത്തിൽ ഇന്ത്യ സന്ദർശിച്ച ഇറ്റാലിയൻ യാത്രികന്‍ പിട്രോ ഡെല്ല വെല്ലിയെയും  ( 2 ഏപ്രിൽ 1586-21 ഏപ്രിൽ 1652)

ദി അഡ്വഞ്ചേഴ്‌സ് ഓഫ് റ്റോം സ്വോയർ (1876), ദി അഡ്വെഞ്ചേഴ്‌സ് ഓഫ് ഹക്കിൾബെറി ഫിൻ (1885) തുടങ്ങിയ പ്രസിദ്ധ കഥകൾ  രചിക്കുകയും,   അമേരിക്കൻ (ഇംഗ്ലീഷ്) നോവലിസ്റ്റ്, ചെറുകഥാകൃത് മാർക്ക് ട്വെയിനിനെയും (1835 നവംബർ 30- 1910 ഏപ്രിൽ 21),

ഏറ്റവും കൂടുതൽ യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ട റെക്കോർഡിട്ട വ്യോമയുദ്ധ ചരിത്രത്തിലെ ഫ്ലയിംഗ് എയ്സുമാരിൽ ഏറ്റവും പ്രഗൽഭനായി അറിയപ്പെടുന്ന ജർമൻ പൈലറ്റ് മാൻഫ്രെഡ് വോൺ റിക്തോഫെന്നിനെയും (2 May 1892 – 21 April 1918). 

നാടകരംഗത്ത് വിപ്ലവകരമായ ഒരു പരിവർത്തനത്തിനുവേണ്ടി പ്രയത്നിച്ച ഇറ്റാലിയൻ നടി എലിനോറ ഡൂസേയെയും (1858 ഒക്ടോബർ 3 – 1924 ഏപ്രിൽ 21),

അയണോസ്ഫിയറിനെക്കുറിച്ചുളള പഠന ഗവേഷണങ്ങളെ മാനിച്ച് 1947-ൽ ഭൌതികശാസ്ത്രത്തിൽ  നോബൽ സമ്മാനം ലഭിച്ച പ്രമുഖനായ യുണൈറ്റഡ് കിങ്ഡം ഭൗതിക ശാസ്ത്രഞ്ജൻ എഡ്വാർഡ് വിക്ടർ ആപ്പിൾടണിനെയും (6 സെപ്റ്റംബർ1892 –21 ഏപ്രിൽ 1965),

tinUntitledc.jpg

* പ്രധാനജന്മദിനങ്ങൾ !!!

ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ   ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാന്‍, കെ.എഫ്.ഡി.സിയുടെ ചെയർമാന്‍, ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപര്‍ , ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും  മലയാളഗാനശാഖയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്ത ഭാസ്കരൻ മാസ്റ്റർ, എന്ന  പി. ഭാസ്കരനെയും  

( 1924 ഏപ്രിൽ 21- 2007 ഫെബ്രുവരി 25)

താലിബാനും അൽ ഖാഇദയ്ക്കുക്കെതിരെ  അമേരിക്കയും ബ്രിട്ടനും നടത്തിയ അക്രമങ്ങളെ ന്യായീകരിക്കുകയും ഏകാധിപതികൾക്കും ദുഷ്ടന്മാർക്കുമെതിരെ യുദ്ധം നടത്തുന്ന ബുഷും ബ്ലെയറും ഇസ്ലാമിന്റെ രക്ഷകരാണ് എന്ന് അഭിപ്രായപ്പെടുകയും ചെയ്ത്  വിവാദ പുരുഷനായ ഒരു തുർക്കി സൂഫി ആത്മീയ നേതാവായിരുന്ന നസിം അൽ ഹക്കാനിയെയും (1922 ഏപ്രിൽ 21-2014 മേയ് 7 ),

maharisUntitledc.jpg

സിനിമയെന്ന കലാരൂപത്തിന്റെ പ്രാരംഭകാലത്തെ പ്രധാന പ്രവർത്തകനും, വെറും കൗതുക വസ്തുവെന്നതിൽ നിന്നും വ്യത്യസ്തമായി സിനിമാറ്റൊഗ്രാഫിയെ കലാരൂപമെന്ന നിലയിൽ അതിന്റെ ഭാവുകത്വങ്ങളെ നിർണ്ണയിക്കുന്നതിൽ പങ്കുവഹിക്കുകയു സിനിമയിൽ ഷോട്ടുകൾ കൂട്ടിചേർത്ത് എഡിറ്റിങ്ങ് നടത്തുമ്പോഴാണു ഒരു കലാരൂപമായിമാറുന്നതെന്നു  കണ്ടെത്തിയ കാരണം സിനിമ എഡിറ്റിങ്ങിന്റെ പിതാവായി  കണക്കാക്കപ്പെടുന്ന എഡ്വിൻ എസ്‌. പോർട്ടറെയും

(1870 ഏപ്രിൽ 21 - 1941 ഏപ്രിൽ 30), 

വിലകളെ സംബന്ധിച്ച ശോഷണ സിദ്ധാന്തവും (The Scarcity Theory of Value),റിയൽ ബിൽ തത്ത്വവും  രുപം നൽകിയ സ്കോട്ടിഷ് ധനകാര്യ വിദഗ്ദ്ധനായിരുന്ന ജോൺ ലോയെയും (21 ഏപ്രിൽ1671 – 21 മാർച്ച് 1729 ),

mmarkUntitledc.jpg

അഭിഭാഷകൻ, ചരിത്രകാരൻ, രാഷ്ട്രീയക്കാരൻ എന്നീ നിലകളിൽ മാത്രമല്ല, സാമൂഹ്യസിദ്ധാന്തത്തെയും  -സാമൂഹ്യശാസ്ത്രത്തെത്തന്നെയും  ' കാര്യമായി സ്വാധീനിക്കുകയും, സാമൂഹ്യശാസ്ത്രത്തിൽ ക്രിയകളെ ബാഹ്യനിരീക്ഷണത്തിലൂടെയല്ല, പങ്കാളിത്തത്തിലൂടെയാണ്‌ മനസ്സിലാക്കേണ്ടതെന്ന് പറയുന്ന methodological antipositivism എന്ന സിദ്ധാന്തം വികസിപ്പിച്ചെടുക്കുകയും ചെയ്ത ജർമ്മൻ  സാമൂഹ്യ ശാസ്ത്രജ്ഞനായിരുന്ന മാക്സ് വെബർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മാക്സിമിലിയൻ കാൾ എമിൽ വെബറിനെയും (ഏപ്രിൽ 21 1864 - ജൂൺ 14 1920) ഓർമ്മിക്കുന്നു.

ചരിത്രത്തിൽ ഇന്ന് !!!

********

ബി.സി.ഇ. 753 - റോമുലസും റെമസും റോം നഗരം സ്ഥാപിച്ചു.

civilUntitledc.jpg

1526 - ഇബ്രാഹിം ലോദിയെ ഹരിയാനയിലെ പാനിപ്പത്തിൽ നടന്ന യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തി. ഈ യുദ്ധത്തോടെ ആയിരുന്നു മുഗൾ സാമ്രാജ്യത്തിന്റെ ഉദയം. മുഗൾ രാജ്യം സ്ഥാപിതമായി.

1654 - ഇംഗ്ളണ്ടും സ്വീഡനും വ്യാപാര കരാറിൽ ഒപ്പുവെച്ചു.

1789 - ജോൺ ആഡംസ്, അമേരിക്കയുടെ പ്രഥമ വൈസ് പ്രഡിഡന്റ് ആയി ചുമതലയേറ്റു..

 9 ദിവസത്തിനു ശേഷം ആണ് പ്രസിഡന്റ് ചുമതലയേറ്റത്.

1820 - ഡാനിഷ് ശാസ്ത്രജ്ഞനായ ഹാൻസ് ക്രിസ്ത്യൻ ഓർസ്റ്റഡ്, ഇലക്ട്രോ മാഗ്നെറ്റിസം കണ്ടു പിടിച്ചു..

1829 - സ്വാതി തിരുനാൾ തിരുവിതാംകൂർ രാജാവായി.

1930 - ഉളിയത്ത് കടവിലെ ഉപ്പ് സത്യാഗ്രഹത്തിന് കെ. കേളപ്പന്റെ നേതൃത്വത്തിലുള്ള സമര ഭടന്മാർ പയ്യന്നൂരിലെത്തി .

1944 - ഫ്രാൻസിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.

big Untitledc.jpg

1960 - ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കാലത്ത് 9:30-ന്‌ റിപ്പബ്ലിക്കിലെ മൂന്നു അധികാരകേന്ദ്രങ്ങളും ഒരേ സമയം പഴയ തലസ്ഥാനമായ റിയോ ഡി ജെനീറോയിൽ നിന്നും ബ്രസീലിയയിലേക്ക് മാറ്റി.

1967 - ഗ്രീസിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേ, കേണൽ ജോർജ് പപാഡോപലസ് ഒരു അട്ടിമറിയിലൂടെ സൈനികഭരണകൂടം സ്ഥാപിച്ചു. ഇത് ഏഴു വർഷം നിലനിന്നു.

1976 - സ്വൈൻ ഫ്ലൂ വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുവാൻ അനുമതി ലഭിച്ചു.

1977 - സിയ ഉർ റഹ്മാൻ, ബംഗ്ലാദേശ് പ്രധാനമന്ത്രിയായി നിയമിതനായി.

1989 - കൂടുതൽ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി ചൈനയിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ടിയാൻ മെൻ ചത്വരത്തിൽ പ്രക്ഷോഭം ആരംഭിച്ചു.

1994 - സുജാത വി മനോഹർ കേരള ഹൈക്കോടതിയിലെ പ്രഥമ വനിതാ ചീഫ് ജസ്റ്റിസായി.

kinyerUntitledc.jpg

1997 - ഇന്ദർ കുമാർ ഗുജ്റാൾ ഇന്ത്യൻ പ്രധാനമന്തിയായി സ്ഥാനമേറ്റു.

2009 -  ആദ്യമായി ചന്ദ്രനിലെ ലൂണാര്‍ ഹൈലാന്‍ഡ്‌സില്‍ അപ്പോളോ-16 ലാന്‍ഡ് ചെയ്തു. ഏപ്രിൽ 16ന്‌ ആയിരുന്നു വിക്ഷേപണം.

2018 - കത്വ സംഭവം - പോക്സോ നിയമം ഉടച്ചു വാർത്ത് കേന്ദ്രം ഓർഡിനൻസ് ഇറക്കി.

2019 - ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലുണ്ടായ ബോംബാക്രമണങ്ങളിൽ നൂറൂകണക്കിന് പേർ കൊല്ലപ്പെട്ടു

merrie Untitledc.jpg

2021 - ഇന്തോനേഷ്യൻ നാവികസേനയുടെ അന്തർവാഹിനി കെആർഐ നംഗല (402) സൈനികാഭ്യാസത്തിനിടെ ബാലി കടലിൽ മുങ്ങി 53 പേരും മരിച്ചു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment