Advertisment

ഇന്ന് ഏപ്രില്‍ 23: ദേശീയ ഉല്ലാസയാത്ര ദിനം ! എം.വി.ഗോവിന്ദന്റേയും ശ്വേത മേനോന്റേയും ജന്മദിനം: ചാള്‍സ് രണ്ടാമന്‍ രാജാവ് ബ്രിട്ടണില്‍ അധികാരമേറ്റതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

കക്ഷിരാഷ്ട്രീയവും മതവും സാമൂഹ്യസേവനവും സമന്വയിപ്പിച്ചുവന്ന പാണക്കാട് തറവാടിന്റെ പാരമ്പര്യം, ഒപ്പം കേരള രാഷ്ട്രീയത്തിൽ മതസൗഹാർദ്ദത്തിനു നൽകിയ നിസ്തുലമായ സംഭാവനകളും പരിഗണിച്ച് ഈ വർഷത്തെ തത്ത്വമസി പുരസ്കാരം പാണക്കാട് തറവാടിന്

New Update
april Untitled4.jpg

                    🌅ജ്യോതിർഗ്ഗമയ🌅

.                       

1199  മേടം 10

ചിത്ര  / പൗർണ്ണമി 

2024 ഏപ്രിൽ 23, ചൊവ്വ

(ചിത്രപൗർണ്ണമി)

Advertisment

ഡോ. സുകുമാർ അഴീക്കോട്‌-തത്ത്വമസി പുരസ്കാരങ്ങൾ 2023-24 പ്രഖ്യാപിച്ചു.

sathyajith Untitled4.jpg

**************

കക്ഷിരാഷ്ട്രീയവും മതവും സാമൂഹ്യസേവനവും സമന്വയിപ്പിച്ചുവന്ന പാണക്കാട് തറവാടിന്റെ പാരമ്പര്യം, ഒപ്പം കേരള രാഷ്ട്രീയത്തിൽ മതസൗഹാർദ്ദത്തിനു നൽകിയ നിസ്തുലമായ സംഭാവനകളും പരിഗണിച്ച് ഈ വർഷത്തെ ഡോ. സുകുമാർ അഴീക്കോട്‌ - തത്ത്വമസി പുരസ്കാരം പാണക്കാട് തറവാടിന് നൽകും.

മെയ് 12-ന് മലപ്പുറത്ത് വെച്ചു നടക്കുന്ന 'തത്ത്വമസി' സാഹിത്യോത്സവത്തിൽ വെച്ച് പാണക്കാട് തറവാട്ടിലെ മുതിർന്ന അംഗവും മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനുമായ സെയ്യദ് സാദിഖലി ശിഹാബ് തങ്ങൾ പുരസ്കാരം ഏറ്റുവാങ്ങും.

 ഡോ. സുകുമാർ അഴീക്കോട്‌ - തത്ത്വമസി പുരസ്കാരം : പാണക്കാട് തറവാടിന്

bharathi Untitled4.jpg

തത്ത്വമസി - ജ്യോതിർഗമയ പുരസ്കാരം

കാർത്തിക ചന്ദ്രൻ (ചിത്രകാരി, എഴുത്തുകാരി, സാംസ്കാരിക പ്രവർത്തക )

തത്ത്വമസി - സാഹിത്യശ്രേഷ്ഠ പുരസ്കാരം : സിജിത അനിൽ (കവി, കഥാകാരി, ഹൊറർ നോവലിസ്റ്റ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗം)

ഡോ. സുകുമാർ അഴീക്കോട്‌ - തത്ത്വമസി സാഹിത്യ പുരസ്കാരം

നോവൽ : വി.ജി തമ്പി ('ഇദം പാരമിതം')

കഥ : സജിനി എസ് (ജ്ഞാനസ്നാനം)

ആത്മകഥ : മനോ ജേക്കബ് (പിരിയൻ ഗോവണി)

പ്രവാസസാഹിത്യം : സുരേഷ് വർമ്മ (കഥ - ലാൽ താംബേ)

jhon Untitled4.jpg

കവിത : രമാ പിഷാരടി (ഗൂഡം, വാക്കിലൊതുങ്ങാത്ത മൗനം)

ഗദ്യ കവിത : ശ്രീജിത്ത്‌ അരിയല്ലൂർ (ഒരു സുഗന്ധം വാലാട്ടുന്നു)

പഠനം : ഡോ. റോസ് മേരി ജോർജ്. പി  (നാടകം രാഷ്ട്രീയം, കെ രാമകൃഷ്ണപിള്ള)

യാത്രാ വിവരണം : നന്ദിനി മേനോൻ  (ആംചൊ ബസ്തർ)

ബാലസാഹിത്യം : ശിവരാജൻ കോവിലഴികം (മിന്നാമിന്നികൾ)

 സദാനന്ദൻ പാണാവള്ളി (കൊമ്പനാനയും കുറുമ്പനുറുമ്പും)

kuttimalu Untitled4.jpg

* ജൂറി സ്പെഷ്യൽ പുരസ്കാരം

1. ആമിന സഹീർ കവിത - ഒന്നാം

    ബഞ്ചിലെ മഴ

2. ഷമിന ഹിഷാം : നോവൽ (ഊദ്)

3. ബിന്ദു മരങ്ങാട് : കഥ (കൂട് സ്വപനം

    കാണുന്ന കിളികൾ )

4. ഗിരീഷ് വർമ്മ ബാലുശ്ശേരി : സിനിമ  

    സാഹിത്യം (ഈറൻ കാറ്റിൻ ഈണം പോലെ )

5.  അഭിരാമി എ.എസ്. : ഇഗ്ലീഷ് കവിത (Life Sometimes)

റിട്ടയർഡ് ജസ്റ്റീസ് കെമാൽ പാഷ (രക്ഷാധികാരി), ടി.ജി. വിജയകുമാർ (ചെയർമാൻ), അയ്മനം ജോൺ, കുരീപ്പുഴ ശ്രീകുമാർ, പ്രൊഫ. ബി. ജയലക്ഷ്മി, ബി. രാമചന്ദ്രൻ നായർ, പ്രസന്നൻ ആനിക്കാട്, ജി. പ്രകാശ്, അനിത കെ.ആർ., ബിജു കുഴിമുള്ളിൽ തത്ത്വമസി സാംസ്‌കാരിക അക്കാദമിയുടെ 12 പേരടങ്ങുന്ന അഡ്മിൻ പാനൽ എന്നിവർ ചേർന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഡോ. സുകുമാർ അഴീക്കോട്‌ - തത്ത്വമസി പുരസ്കാരം.

kakkanadan Untitled4.jpg

ഇന്ന്;

  *ഹനുമദ് ജയന്തി  !

[രാമായണത്തിലെപ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ്.ഹനുമാൻ. ഹനുമാൻ ജയന്തി ആഘോഷം ഇന്ത്യയിലെ സമയവും പാരമ്പര്യവും അനുസരിച്ച് വ്യത്യാസപ്പെടുന്നു. ഇന്ത്യയിലെ മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും, ഹിന്ദു മാസമായ ചൈത്രത്തിലെ(ചൈത്ര പൂർണിമ) പൗർണ്ണമി ദിനത്തിലാണ് ഉത്സവം ആചരിക്കുന്നത് .]

    *പത്താമുദയം !

[സൂര്യദേവൻ ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് മേടമാസത്തിൽ വരുന്ന പത്താമുദയം അഥവാ മേടപ്പത്ത്. ഈ ദിനത്തിൽ സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു എന്നാണു ജ്യോതിഷത്തിലെ സങ്കൽപം. സൂര്യതേജസ്സ് അതീവ ശക്തിയോടെ പ്രഭവിക്കുന്ന മാസമാണ് മേടം.]

jishnu Untitled4.jpg

 *ദേശീയ പിക്നിക്/ഉല്ലാസയാത്ര ദിനം !

[National Picnic Day[ഒരു പിക്നിക്കിന് പോകുന്നത് നിരവധി തലമുറകളായി രസകരമായ ഒരു വിനോദമാണ്, കാരണം കുറച്ച് സൂര്യപ്രകാശം നനച്ചുകുളിച്ച് ഒരേ സമയം ഭക്ഷണം കഴിക്കുക എന്ന ആശയം ആളുകൾ ഇഷ്ടപ്പെടുന്നു! വേട്ടയാടുന്ന കക്ഷികളോ യാത്രയിൽ പോർട്ടബിൾ ഭക്ഷണം കൊണ്ടുപോകേണ്ട യാത്രക്കാരോ ഉള്ള ഒരു പ്രായോഗിക കാഴ്ചപ്പാടിൽ നിന്നാണ് ഇത് ആരംഭിച്ചത്.]

*ലോക ലബോറട്ടറി ദിനം !

  [World Laboratory Day ;എല്ലാ വർഷവും ഏപ്രിൽ 23 ന്, ലോക ലബോറട്ടറി ദിനം ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റുന്നതിന് മഹത്തായ കണ്ടുപിടുത്തങ്ങൾ ഉണ്ടാകുന്ന സ്ഥലത്തെ ആഘോഷിക്കുന്നു. ഈ അതുല്യമായ വർക്ക്‌സ്‌പെയ്‌സിൽ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തുന്നവരെ തിരിച്ചറിയാനുള്ള ദിനം കൂടിയാണിത്.]

mv govindan Untitled4.jpg

 

 *ഐക്യരാഷ്ട്ര ഇഗ്ലീഷ് ഭാഷ ദിനം !

  [UN English Language Day ;  ബഹുഭാഷയും സാംസ്കാരിക വൈവിധ്യവും ആഘോഷിക്കുന്നതിനും ഓർഗനൈസേഷനിലുടനീളം ആറ് ഔദ്യോഗിക ഭാഷകളുടെയും തുല്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും " 2010 - ൽ യുഎൻ പബ്ലിക് ഇൻഫർമേഷൻ ഡിപ്പാർട്ട്മെൻ്റ് ഈ പരിപാടി സ്ഥാപിച്ചു ]

*ലോക പുസ്തക - പകർപ്പവകാശ ദിനം

[ World Book Day - വിശ്വ സാഹിത്യത്തിലെ അതികായരായ  ഷേക്സ്പിയർ,   മിഗ്വെൽ ഡി സെർവാന്റെസ്,   ഗാർസിലാസോ ഡേ ലാ വെഗാ  എന്നിവരുടെ ചരമദിനമാണ്‌ ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ   യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്. ]

swetha Untitled4.jpg

*ദേശീയ പ്രേമികളുടെ  ദിനം !

[National Lover’s Day ;  ഒരു പ്രത്യേക ബന്ധത്തിൻ്റെ മാന്ത്രികതയിൽ നിങ്ങൾ പ്രണയത്തിലാകാനും ആസ്വദിക്കാനും അനുവദിക്കുക. ജോൺ ലെനണും പോൾ മക്കാർട്ട്‌നിയും "ലവ് ഈസ് ഓൾ യു നീഡ്" എന്ന ഗാനം എഴുതിയപ്പോൾ അവർ എന്താണ് സംസാരിക്കുന്നതെന്ന് ബീറ്റിൽസിന് അറിയാമായിരുന്നു. അല്ലെങ്കിൽ ബോബ് മെറിൽ "ലവ് മേക്ക്സ് ദ വേൾഡ് ഗോ റൗണ്ട്" എന്ന ഗാനത്തിൽ എഴുതിയത് സത്യമായിരിക്കാം.]

* സ്പാനിഷ് ഭാഷാ ദിനം !

[ Spanish Language Day ; സ്പാനിഷ് ഭാഷയുടെ ആഗോള പ്രാധാന്യത്തെയും സാംസ്കാരിക സംഭാവനകളെയും ആദരിക്കുന്നു.]

  • ദേശീയ പരമാധികാരവും ശിശുദിനവും!

     [ National Sovereignty and Children’s Day;
  • renjini Untitled4.jpg

    ലോകത്തെ രൂപപ്പെടുത്താനുള്ള ഓരോ കുട്ടിയുടെയും ഉള്ളിലെ അതിരുകളില്ലാത്ത കഴിവ് അംഗീകരിച്ചുകൊണ്ട്, സമൂഹം അവരുടെ ശ്രദ്ധേയമായ കഴിവുകൾ സ്വീകരിക്കുന്നു, ഭാവി തലമുറകളെ പരിപോഷിപ്പിക്കുകയും പ്രചോദിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു.]

* ദേശീയ ശതാവരി ദിനം ! 

[ National Asparagus Day ;  ശതാവരി പോഷകങ്ങളാൽ സമ്പുഷ്ടമാണ്, ക്രഞ്ചിയും രുചികരവും സ്വന്തമായി അല്ലെങ്കിൽ ഫെറ്റൂസിൻ ആൽഫ്രെഡോ പോലുള്ള വിഭവങ്ങളിൽ. ശതാവരിയുടെ 200-ലധികം രൂപങ്ങളുണ്ട്, എന്നാൽ അവയിൽ ചിലത് മാത്രമാണ് സാധാരണയായി കഴിക്കുന്നത്.]

* സെന്റ് ജോർജ് ദിനം (St. George's Day)!

* World Table Tennis Day !

* German Beer Day

* National Email Day 

* National English Muffin Day

* National Take a Chance Day

* National Lost Dog Awareness Day

* ചൈന: നേവി ഡേ !

* മണിപ്പുർ: ഖോങ്ങ്ജോം ഡേ  !

    ഇന്നത്തെ മൊഴിമുത്തുകൾ

s janaki Untitled4.jpg

 ്്്്്്്്്്്്്്്്്്്്്്്്്്

''ഒരു മിനിറ്റ് താമസിച്ചു ചെല്ലുന്നതിലും നല്ലത് മൂന്നു മണിക്കൂർ നേരത്തെ ചെല്ലുന്നതാണ് ''

''എല്ലാവരേയും സ്നേഹിക്കുക .ചുരുക്കം പേരെ വിശ്വസിക്കുക''

''വിമശനങ്ങൾശ്രദ്ധാപൂർവ്വം കേൾക്കുക.അന്തിമ തീരുമാനം നിങ്ങളുടേതായിരിക്കട്ടെ''

''സത്യം പറഞ്ഞു ചെകുത്താനെ ലജ്ജിപ്പിക്കുക .''

''ഉറങ്ങുന്ന ചെന്നായെ ഉണർത്തരുത്''

''മുഖം നോക്കി മനസ്സറിയുക ഒട്ടും പ്രയാസമുള്ള കാര്യമല്ല .''

''നല്ലതും ചീത്തയുമായി ലോകത്തിലൊന്നുമില്ല. ചിന്തയാണ് അപ്രകാരം തോന്നിക്കുന്നത്. ''

''വേഗത്തിലോടുന്നവൻ കാലിടറി വീഴും''

.   [ - വില്യം ഷേക്സ്പിയർ ]

sivadha Untitled4.jpg

   ************* 

മുൻ എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ഇപ്പോൾ സി.പി.ഐ. എമ്മിന്റെ കേരള സംസ്ഥാന സെക്രട്ടറിയും, പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗവുമായ ഗോവിന്ദൻ മാസ്റ്റർ എന്നറിയപ്പെടുന്ന എം.വി.ഗോവിന്ദന്റേയും (1953),

വിവിധ ഭാഷകളിൽ ഇരുപതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയുടെയും (1938),

2011-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം  നേടിയ ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും, മോഡലറും, ടി വി അവതാരകയുമായ ശ്വേത മേനോന്റേയും (1974),

മലയാളത്തിലെ പ്രശസ്ത ടെലിവിഷന്‍ അവതാരകയും ചലച്ചിത്ര നടിയുമായ രഞ്ജിനി ഹരിദാസിന്റേയും (1982),

2009ല്‍ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്നു വന്ന ചാനല്‍  അവതാരകയും തമിഴ്- മലയാളം ചലചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ചലച്ചിത്ര നടിയുമായ ശിവദ നായരുടേയും (1986),

qwqwUntitled4.jpg

ബോളിവുഡിലെ ഒരു നല്ല നടനായ മനോജ് ബാജ്പേയ് യുടെയും (1969) ജന്മദിനം.!

ഇന്നത്തെ സ്മരണ!!!

*********

ജോൺപോൾ മ. (1950-2022)

വി സാംബശിവൻ മ. (1929-1996)

ഭാരതി കെ. ഉദയഭാനു മ. (1913-1983)

ശ്രീനാഥ് (നടൻ) മ. (1956-  2010)

ജെമിനി ശങ്കരൻ മ. (1924-2023)

നവോദയ അപ്പച്ചൻ മ. (1924-2012)

സത്യജിത് റേ മ. (1921-1992 ) 

ഷംഷാദ് ബീഗം മ. (1919 -2013)

ഗാർസിലാസൊ ഡെ ലാവേഗ മ. (1539-1616) 

മിഗ്വെൽ സെർവാന്റസ് മ. (1547-1616)

വില്യം ഷേക്സ്പിയർ മ. (1564 -1616)

എ.വി. കുട്ടിമ്മാളു അമ്മ ജ ( 1905- 1985),

കാക്കനാടൻ ജ. (1935 -2011).

ജിഷ്ണു ജ. (1979-2016)

കമലാദേവിചതോപാധ്യായ ജ.(1903-1988)

അന്നപൂർണ്ണാദേവി ജ. (1927-2018),

ജെഎം.ഡബ്ൾയൂ.ടേണർ ജ.(1775-1851)

മാക്സ് പ്ലാങ്ക്  ജ. (1858-1947).

ഹാൾദോർ ലാക്നെസ് ജ. (1902-1998)

jeminiUntitled4.jpg

സ്മരണകൾ !!!

********

*പ്രധാനചരമദിനങ്ങൾ !!

ടെലിവിഷൻ അവതാരകൻ, അധ്യാപകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, മികച്ച സംഘാടകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന പ്രശസ്തനായ തിരക്കഥാകൃത്തായിരുന്നു ജോൺപോൾ പുതുശേരി എന്നറിയപ്പെടുന്ന ജോൺപോൾനേയും

(29 ഒക്ടോബർ1950- 23 ഏപ്രിൽ 2022)

എ.പി. ഉദയഭാനുവിന്റെ സഹധർമ്മിണിയും,  ഭാരതീയ വനിതാരത്നങ്ങൾ, ഭാരതീയ മഹാൻമാർ, ഓർമ്മകളിലെ നെഹ്റു, അടുക്കളയിൽ നിന്നും പാർലമെന്റിലേക്ക്‌, തുടങ്ങിയ കൃതികൾ രചിക്കുകയും, കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവുമായിരുന്ന ഭാരതി കെ. ഉദയഭാനുവിനെയും

 (2 ആഗസ്റ്റ് 1913 - 23 ഏപ്രിൽ 1983),

വിശ്വസാഹിത്യത്തിലെ ഉജ്വല കൃതികളെ  തനിമചോരാതെ കഥാപ്രസംഗമാക്കി സാധാരണക്കാർക്ക് ടോള്‍സ്‌റ്റോയിയും ഇബ്‌സനും ഷേക്‌സ്പിയറുമെല്ലാം പരിചയപ്പെടുത്തി കൊടുത്ത കഥാപ്രസംഗത്തിന്റെ രാജാവ് വി സാംബശിവനെയും  (1929 ജൂലൈ 4 - ഏപ്രിൽ 25, 1996),

sambasivan Untitled4.jpg

ശാലിനി എന്റെ കൂട്ടുകാരി, ഇതു ഞങ്ങളുടെ കഥ, സന്ധ്യ മയങ്ങുംനേരം, കിരീടം, ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഒട്ടേറെ മലയാള  ചലച്ചിത്രങ്ങളിൽ അഭിനയിച്ച മലയാളചലച്ചിത്രനടനും ടെലിവിഷൻ സീരിയൽ നടനുമായിരുന്ന ശ്രീനാഥിനെയും (1956 ആഗസ്റ്റ് 26- ഏപ്രിൽ 23, 2010),

തച്ചോളി അമ്പു, കടത്തനാട്ടു മാക്കം, മാമാങ്കം,മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്,മൈ ഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ സിനിമകൾ നിർമ്മിച്ച മലയാളചലച്ചിത്ര നിർമ്മാതാവും സം‌വിധായകനു മായിരുന്ന  നവോദയ അപ്പച്ചൻ എന്ന പേരിലറിയപ്പെടുന്ന മാളിയംപുരക്കൽ ചാക്കോ പുന്നൂസിനെയും (1924 ഫെബ്രുവരി 6 – 2012 ഏപ്രിൽ 23),

 കേരളീയനായ ഇന്ത്യൻ സർക്കസ് ഉടമ, ബിസിനസുകാരൻ, ഇന്ത്യയിലെ സർക്കസ് വ്യവസായത്തിന്റെ തുടക്കക്കാരിൽ ഒരാൾ. ജെമിനി സർക്കസിന്റെ സ്ഥാപകൻ, ജെമിനി സർക്കസിന്റെയും ജംബോ സർക്കസിന്റെയും ഉടമ, ഇന്ത്യാ ഗവൺമെന്റിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് വാർഡ് ജേതാവ് എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ജെമിനി ശങ്കരൻ എന്ന  മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരനേയും (13 ജൂൺ 1924 - 23 ഏപ്രിൽ 2023), 

ചലച്ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ ഉൾപ്പെടെ 37 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ഹ്യൂമൻ ഡോക്യുമെന്റ് പുരസ്കാരമടക്കം ധാരാളം അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും, അപുത്രയം എന്ന പേരിൽ അറിയപ്പെടുന്ന പഥേർ പാഞ്ചാലി, അപരാജിതോ, അപുർ സൻസാർ എന്നീ തുടർചിത്രങ്ങളടക്കം പലതിനും തിരക്കഥാരചന, നടീനടന്മാരെ തെരഞ്ഞെടുക്കൽ (casting), പശ്ചാത്തല സംഗീതം, ഛായാഗ്രഹണം, കലാസംവിധാനം, ചിത്രസംയോജനം, പരസ്യകല എന്നിങ്ങനെ ചലച്ചിത്ര നിർമ്മാണ രംഗത്തെ എല്ലാ മേഖലകളിലും  പ്രവർത്തിക്കുകയും ചെയ്ത ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്രസംവിധായകരിൽ ഒരാളായ സത്യജിത്ത് റേയെയും (1921 മേയ് 2 – 1992 ഏപ്രിൽ 23),

sweUntitled4.jpg

കജറാ മുഹബ്ബത്ത് വാല, ലേക്കെ പഹല പഹല പ്യാർ, മേരെ പിയ ഗയ രഗൂൺ, തുടങ്ങിയ ഗാനങ്ങൾ ആലപിച്ച ഹിന്ദി ചലച്ചിത്രരംഗത്തെ ആദ്യകാല പിന്നണിഗായികയായിരുന്ന ഷംഷാദ് ബീഗമിനെയും (ഏപ്രിൽ 14, 1919 - ഏപ്രിൽ 23, 2013),

സ്പാനിഷ് സാമ്യാജ്യത്തിന്റെ കീഴിലെ പെറു രാജ്യത്ത് ജനിച്ച ഒരു എഴുത്തുകാരനും ഇൻക സാമ്രാജ്യത്തിന്റെ ഇതിഹാസ ലേഖകനും ആയിരുന്ന ഗാർസിലാസൊ ഡെ ലാ വേഗ എന്ന എൽ ഇൻകയെയും

 (12 ഏപ്രിൽ 1539 – 23 ഏപ്രിൽ 1616),

എഴുതപ്പെട്ടതിൽ ഏറ്റവും ഉദാത്തമായ   സാങ്കൽപ്പികകഥകളിൽ ഒന്നായി ഇത് കരുതപ്പെടുന്നതും,  അറുപത്തഞ്ചിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്തപ്പെട്ടതും ആയ ലോകപ്രശസ്ഥ കൃതി ഡോൺ ക്വിക്സോട്ട് ഡെ ലാ മാഞ്ചാ. രചിച്ച സ്പാനീഷ് സാഹിത്യകാരൻ ഡോൺ മിഗ്വെൽ ഡി സെർവാന്റസ് ഇ സാവെദ്രയെയും (1547 – 23 ഏപ്രിൽ, 1616),

38 നാടകങ്ങളും 154 ഗീതകങ്ങളും ചില കാവ്യങ്ങളും രചിക്കുകയും , ഇംഗ്ലണ്ടിന്റെ രാഷ്ട്ര കവിയെന്നും, ‘ബാർഡ്’ എന്നും അറിയപ്പെടുകയും, ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുകയും  ചെയ്യുന്ന ഇംഗ്ലീഷ് കവി വില്യം ഷേക്സ്പിയറിനെയും ( ഏപ്രിൽ 1564 –  23 ഏപ്രിൽ 1616),

sreenath Untitled4.jpg

പ്രധാനജന്മദിനങ്ങൾ !!

ഇന്ത്യൻ സ്വാതന്ത്ര്യസമര രംഗത്തേക്ക് കേരളത്തിൽ നിന്നു കടന്നു ചെന്ന നേതൃപാടവമുള്ള അപൂർവം വനിതകളിൽ ഒരാളായിരുന്ന എ.വി. കുട്ടിമ്മാളു അമ്മയെയും (1905 ഏപ്രിൽ 23- 1985 ഏപ്രിൽ 14),

അസ്‌തിത്വ വാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളായി കരുതപ്പെടുന്ന ഉഷ്ണമേഖല, വസൂരി തുടങ്ങിയ നോവലുകൾ  രചിച്ച മലയാള നോവലിസ്റ്റും ചെറുകഥാ കൃത്തുമായിരുന്ന ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ എന്ന കാക്കനാടനെയും (ഏപ്രിൽ 23 1935 - ഒക്ടോബർ 19 2011),

.പ്രശസ്ത സിനിമാ നടൻ രാഘവന്റെ മകനും നായക വേഷമുൾപ്പെടെ ഇരുപതിലേറെ  ചിത്രങ്ങളിൽ അഭിനയിക്കുകയും വളരെ ചെറുപ്പത്തിലെ  കാൻസർ അപഹരിക്കുകയും ചെയ്ത ജിഷ്ണുവിനെയും (23 ഏപ്രിൽ 1979-25 മാർച്ച് 2016),

കവിയായ ഹരീന്ദ്രനാഥ് ചതോപാധ്യായയെ വിവാഹം കഴിച്ചെങ്കിലും, സാമൂഹ്യ പ്രവർത്തനങ്ങൾക്ക് കുടുംബം തടസ്സമാണെന്ന് കണ്ടപ്പോൾ   ബന്ധം വേർപ്പെടുത്തുകയും അഖിലേന്ത്യാ കോൺഗ്രസ്സ് സമിതി അംഗം, പ്രവര്ത്തക സമിതി അദ്ധ്യക്ഷ, ഇന്ത്യൻ സഹകരണ സംഘം, അഖിലേന്ത്യ കരകൌശല ബോർഡ്, ആൾ ഇന്ത്യാ ഡിസൈൻസ് സെൻറർ എന്നിവയുടെ അദ്ധ്യക്ഷ, വേൾഡ് ക്രാഫ്റ്റ്സ് കൌൺസിലിന്റെ ഉപാധ്യക്ഷ, ഇന്ത്യൻ സോഷ്യൽ കോൺഫറൻസിന്റെ സചിവ, എന്നീ സ്ഥാനങ്ങൾ വഹിച്ച സമൂഹ്യപരിഷ്ക്കർത്താവും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന  കമലാദേവി ചതോപാധ്യായയെയും ( 1903 ഏപ്രിൽ 23-1988 ഒക്ടോബർ 29 )

പ്രശസ്തയായ സുർബഹാർ വാദകയും ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത വിദുഷിയുമായ അന്നപൂർണ്ണാദേവിയെയും

 (ഏപ്രിൽ 23,1927 - ഒക്റ്റോബർ17,2018),

നിറം, രൂപം എന്നിവ യഥാർത്ഥ്യത്തെ ക്കാളും ഉയർന്നുനിന്നവയോ സ്ഥൂലമോ ആയ, റൊമാന്റിക് ചിത്രങ്ങൾ വരച്ച് ചിത്രകലയിൽ തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയ ഇംഗ്ലീഷ് ചിത്രകാരനും കലാകാരനും ആയിരുന്ന ജോൺ മാല്ലോർഡ് വില്യം ടർണറിനെയും 

(1775 ഏപ്രിൽ 23-1851 സെപ്റ്റംബർ 19 ),

പ്രകാശം അനുസ്യൂത തരംഗ പ്രവാഹമല്ലെന്നും  നിരവധി ഊർജ്ജപ്പൊതികളുടെ (അഥവാ ക്വാണ്ടം) രൂപത്തിലാണവ പ്രസരണം ചെയ്യപ്പെടുന്നതെന്നും കണ്ടു പിടിക്കുകയും ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടുകയും, ക്വാണ്ടം ഭൗതികത്തിന്റെ പിതാവ് എന്ന വിശേഷണത്തി നർഹനായ ജർമൻ ഭൗതിക ശാസ്ത്രജ്ഞൻ മാക്സ് പ്ലാങ്ക് നെയും (ഏപ്രിൽ 23, 1858 – ഒക്ടോബർ 4, 1947),

1955-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം  ലഭിച്ച സാഹിത്യകാരനും, കാശ്മീരിൽ നിന്നുള്ള മഹാനായ നെയ്ത്തുകാരൻ (The Great Weaver from Kashmir) തുടങ്ങിയ നോവലുകൾ രചിച്ച ഹാൾദോർ ലാക്നെസിനെയും

 (1902 ഏപ്രിൽ 23-ഫെബ്രുവരി 8 1998 ),

ഓർമ്മിക്കുന്നു.

ചരിത്രത്തിൽ ഇന്ന്…

*********

1661- ചാൾസ് രണ്ടാമൻ രാജാവ്, ബ്രിട്ടണിൽ അധികാരമേറ്റു.

1851- കാനഡ ആദ്യമായി പോസ്റ്റൽ സ്റ്റാമ്പുകൾ പുറത്തിറക്കി.

1891.. മണിപ്പൂർ നിയന്ത്രണത്തിൽ വരുത്താനുള്ള മണിപ്പൂർ- ബ്രിട്ടീഷ് ഖോങ്ജോം യുദ്ധം.

1920- അങ്കാറയിൽ ഗ്രാന്റ് നാഷനൽ അസംബ്ലി ഓഫ് തുർക്കി നിലവിൽ വന്നു. ഓട്ടോമൻ സാമ്രാജ്യത്തിന് തിരശീല വീണു.

1921- ഒന്നാമത് തിരുകൊച്ചി- മലബാർ സംയുക്ത കോൺഗ്രസ് സമ്മേളനം ഒറ്റപ്പാലത്ത് നടന്നു.

1930 - പയ്യന്നൂരിൽ കേരള ഗാന്ധി കെ.കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പ് സത്യാഗ്രഹം നടന്നു.

1949 - ചൈനീസ് സിവിൽ യുദ്ധം; പീപ്പിൾസ് ലിബറേഷൻ ആർമി നേവി സ്ഥാപിതമായി.

1967 - സോവിയറ്റ് യൂണിയന്റെ സോയൂസ് 1 ഉപഗ്രഹം, സാങ്കേതിക തകരാർ കാരണം തകർന്നു വീണു… കേണൽ വ്ലാഡിമിർ കോമറോവ്, ബഹിരാകാശ സഞ്ചാര ചരിത്രത്തിൽ ആദ്യമായി കൊല്ലപ്പെടുന്ന വ്യക്തിയായി.

1972 - അപ്പോളോ 16 ലെ ഗഗന യാത്രികർ, ചന്ദ്രന്റെ ഉപരിതലത്തിൽ പര്യവേക്ഷണം നടത്തി.

1985 - കൊക്കകോള അതിന്റെ ഫോർമുലയിൽ മാറ്റം വരുത്തി ന്യൂ കോക്ക് എന്ന ഉത്പന്നം വിപണിയിലെത്തിച്ചു.

1990 - നമീബയ ഐക്യരാഷ്ട്ര സംഘടനയിൽ ചേരുന്ന 160-ആമത്തെ രാജ്യവും കോമൺവെൽത്തിൽ അംഗമാകുന്ന അമ്പതാമത്തെ രാജ്യവുമായി.

1994- കേരള പഞ്ചായത്ത് രാജ് നിയമം നിയമസഭ പാസാക്കി.

1997 - അൾജീരിയയിൽ ഒമാരിയ കൂട്ടക്കൊല - 42 ഗ്രാമവാസികൾ കൊല്ലപ്പെട്ടു.

2003 - സാർസ് വൈറസ് കാരണം ബീജിങ്ങിലുള്ള സ്കൂളുകൾ 2 ആഴ്ചത്തേക്ക് അടച്ചിട്ടു.

2007 - വാണിജ്യാടിസ്ഥാനത്തിൽ ഇന്ത്യ ഉപഗ്രഹ വിക്ഷേപണം തുടങ്ങി. ഇറ്റാലിയൻ ഉപഗ്രഹം AGILE ആണ് ആദ്യമായി വിക്ഷേപിച്ചത്.

2016 - കേരളത്തിലെ ആദ്യ ബാങ്കിങ്ങ് മ്യൂസിയം കവടിയാറിൽ തുറന്നു.

2016 - മണിപ്പൂരിലെ ഖോങ് – ജോമിൽ യുദ്ധ സ്മരകം തുറന്നു.

2018 - ടൊറൻ്റോയിൽ വാഹനം ഇടിച്ചുകയറ്റിയ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . അലക് മിനാസിയൻ എന്ന 25 കാരനാണ് അറസ്റ്റിലായത്.

2019 - 2019 ഏപ്രിലിൽ മ്യാൻമറിലെ ഹ്പാകാന്ത് ജേഡ് ഖനി തകർന്ന് നാല് ഖനിത്തൊഴിലാളികളും രണ്ട് രക്ഷാപ്രവർത്തകരും മരിച്ചു.

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ ' 

Advertisment