Advertisment

ഇന്ന് ഏപ്രില്‍ 25: ലോക മലേറിയ ദിനം ! ഐ. എം വിജയന്റെയും ജൂഡ് ആന്റണി ജോസഫിന്റേയും ജന്മദിനം: ബ്രിട്ടന്റേയും ഫ്രാന്‍സിന്റേയും എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് സൂയസ് കനാലിന്റെ പണി തുടങ്ങിയതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

മാതാപിതാക്കളുടെ ഒറ്റപ്പെടുത്തൽ ബോധവൽക്കരണ ദിനം (PAAD) ! [Parental Alienation Awareness day!മാതാപിതാക്കൾ വേർപിരിഞ്ഞ് ജീവിക്കുമ്പോൾ കുട്ടികൾക്കു ഉണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങൾ ഓർമിപ്പിക്കുന്നതിനു വേണ്ടിയുള്ള ദിനം

New Update
april Untitled56.jpg

🌅ജ്യോതിർഗ്ഗമയ🌅

.                       

1199  മേടം 12

വിശാഖം  / പ്രതിപദം

2024 ഏപ്രിൽ 25,വ്യാഴം

Advertisment

ഇന്ന്;

              

 *ലോക മലേറിയ ദിനം !

[ World Malaria Day - WHO യുടെ നേത്രത്വത്തിൽ 2007 മുതൽ ആചരിക്കുന്നു.. മലേറിയ നിയന്ത്രണവിധേയമാക്കുന്നതിനു വേണ്ടിയുള്ള ശ്രമം ആണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.]

rasak Untitled56.jpg

* ഗേൾസ് ഇൻ ഐസിടി ദിനം,!

[ International Girls in ICT Day ; ഇൻ്റർനാഷണൽ  ഇൻഫർമേഷൻ ആൻ്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ഐസിടി) മേഖലയിൽ കൂടുതൽ യുവതികളുടെയും പെൺകുട്ടികളുടെയും ആവശ്യകത ഉയർത്തിക്കാട്ടുന്നു.]

 *ഡി എൻ എ ഡേ!

[ 1953 ൽ ഇന്നേ ദിവസം ഫ്രാൻസ് ക്രിക്ക്, ജയിംസ് വാട്സൺ എന്നിവർ ചേർന്ന് ഡി എൻ എ യുടെ ഇരട്ട ഹെലിക്സ് രൂപം വിശദീകരിച്ച്‌ ശാസ്ത്ര ലേഖനം പ്രസിദ്ധീകരിച്ചതിന്റെ ഓർമക്ക്.]

*മാതാപിതാക്കളുടെ ഒറ്റപ്പെടുത്തൽ ബോധവൽക്കരണ ദിനം (PAAD) ! [Parental Alienation Awareness day!മാതാപിതാക്കൾ വേർപിരിഞ്ഞ് ജീവിക്കുമ്പോൾ കുട്ടികൾക്കു ഉണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങൾ ഓർമിപ്പിക്കുന്നതിനു വേണ്ടിയുള്ള ദിനം.]

ragaUntitled56.jpg

 *ലോക പെൻഗ്വിൻ ദിനം !

[World penguin day.: പെൻഗ്വിനുകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ദിനം.]

*ദേശീയ ടെലിഫോൺ ദിനം !

[National Telephone Day : ആശയ വിനിമയത്തിൽ എന്നെന്നേക്കുമായി വിപ്ലവം സൃഷ്ടിച്ച കണ്ടുപിടുത്തം, ഈ ഉപകരണം ആളുകളെ കൂടുതൽ അടുപ്പിക്കുകയും ലോകത്തെ ചെറുതാക്കുകയും ചെയ്തു.

"മിസ്റ്റർ. വാട്സൺ - ഇവിടെ വരൂ. എനിക്ക് നിന്നെ കാണണം." 1867-ൽ അലക്‌സാണ്ടർ ഗ്രഹാം ബെൽ തൻ്റെ അസിസ്റ്റൻ്റിനെ വിളിച്ചപ്പോൾ ഒരു ടെലിഫോൺ ലൈനിലൂടെ ആദ്യമായി സംസാരിച്ച പ്രസിദ്ധമായ വാക്കുകളാണിത്.]

  • National Teach Your Children to Save Day!
  • weweUntitled56.jpg

    [ഓരോ ദിവസവും സന്തോഷകരമാക്കാൻ പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുന്നത് പിരിമുറുക്കമുള്ളതും ബുദ്ധിമുട്ടുള്ളതുമായ ജീവിതവും സുഖപ്രദമായ ജീവിതവും തമ്മിലുള്ള വ്യത്യാസമായിരിക്കാം.  അവ സജ്ജീകരിക്കാൻ കുറച്ച് സമയമെടുക്കുക.]

* International Amigurumi Day! 

[  ചെറിയ, ആകർഷകമായ ജീവികളെ സൃഷ്ടിക്കുന്നത് സന്തോഷം നൽകുന്നു, സർഗ്ഗാത്മകത അഴിച്ചുവിടുകയും കൈകൊണ്ട് നിർമ്മിച്ച വിചിത്ര ലോകങ്ങളിലേക്ക് ആനന്ദകരമായ രക്ഷപ്പെടൽ നൽകുകയും ചെയ്യുന്നു. ഈ അവിശ്വസനീയമായ കരകൗശല വസ്തുക്കളോട് കുറച്ച് സ്നേഹം കാണിക്കാൻ അന്താരാഷ്ട്ര അമിഗുരുമി ദിനം. ]

  • റെഡ് ഹാറ്റ് സൊസൈറ്റി ദിനം ! 

    [ Red Hat Society Day ;  സ്ത്രീകളെ ബന്ധിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി സമർപ്പിതരായ ഒരു ആഗോള സംഘടനയായ റെഡ് ഹാറ്റ് സൊസൈറ്റി 1998-ൽ ആദ്യമായി ഒന്നിച്ച ദിവസമാണ് ഇത്.]
  • puthumaiUntitled56.jpg

 *ദേശീയ ഹഗ് എ പ്ലംബർ ദിനം !

[National Hug a Plumber Day : പല പ്ലംബർമാരും പകൽ സംരക്ഷിച്ചിട്ടുണ്ട് (കൂടാതെ, പലപ്പോഴും, രാത്രി). ഒരു ടോയ്‌ലറ്റ് ശരിയാക്കിയോ അല്ലെങ്കിൽ ഒരു ഡ്രെയിനിൻ്റെ തടസ്സം നീക്കിയോ അവർക്ക് ദുരന്തം തടയാൻ കഴിയും. ഇൻഡോർ പ്ലംബിംഗിലെ ഈ നായകന്മാരില്ലെങ്കിൽ നമ്മുടെ ജീവിതം എന്തായിരിക്കും? ചിരിക്കരുത്.]

*ദേശീയ അടിവസ്ത്ര  ദിനം !

[National Lingerie Day ; ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ നോക്കുകയാണോ? നിങ്ങൾക്ക് അതിമനോഹരവും സെക്‌സിയും തോന്നുന്ന ചില അടുപ്പമുള്ള വസ്ത്രങ്ങൾ സ്വയം കൈകാര്യം ചെയ്യുക!.]

National Financial Awareness Day

National East Meets West Day

Love Your Thighs Day

National Zucchini Bread Day

Thank you Thursday

seleena Untitled56.jpg

  •  ജർമ്മനി: ആർബർ ഡേ ! 

        [ വൃക്ഷാരോപക ദിനം]

    *  സ്വാസിലാൻഡ് / ഫാറൊ ഐലാൻഡ് -

       പതാക ദിനം!

    *  പോർച്ചുഗൽ: സ്വാതന്ത്ര്യ ദിനം!

    *  ഇറ്റലി : വിമോചന ദിനം !

    *  വടക്കൻ കൊറിയ: സൈന്യ സ്ഥാപന

       ദിനം !

    * ഈജിപ്റ്റ്: സിനായ് വിമോചന ദിനം !

    * Red Hat Society Day !

    * Anzac Day !

    [For Australia and New Zealand]

    .

      ഇന്നത്തെ മൊഴിമുത്ത്

     --****
  • im vijayan Untitled56.jpg

“ ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ

ക്ഷണമെഴുന്നേൽപ്പിൻ, അനീതിയോടെതിർപ്പിൻ''

“ നാലണ സൂക്ഷിക്കുന്നവൻ വേറൊരാളെ പട്ടിണിക്കിടുന്നു

അനവധി പണം സൂക്ഷിക്കുന്നവൻ അനവധി ജനങ്ങളെ പട്ടിണിക്കിടുന്നു''

 ''ഏവരും ബതഹരിക്കു മക്കളാണാവഴിക്ക് സഹജങ്ങൾ സർവരും.''

.       [ - വാഗ്‌ഭടാനന്ദൻ ]

    *********** 

കേരളം ജന്മം നൽകിയ ഫുട്ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കളിക്കാരനും, ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങളിൽ. 39 ഗോളുകൾ നേടിയ ഐ. എം (അയനിവളപ്പിൽ മണി ) വിജയന്റെയും (1969),

ഓം ശാന്തി ഓശാന (2014) എന്ന ചിത്രത്തിലൂടെ  ചലച്ചിത്ര സംവിധാന രംഗത്തേക്ക് കടന്നുവന്ന മലയാളചലച്ചിത്ര സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റേയും (1983),

al pachenoUntitled56.jpg

ചെങ്ങറ ഭൂസമരത്തിന് നേതൃത്വം കൊടുത്തവരിൽ പ്രമുഖയും നിലവിൽ ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റിന്റെ ജനറൽ സെക്രട്ടറിയുമായ സലീന പ്രക്കാനത്തിന്റെയും (1979),

അക്കാദമി, ബാഫ്ത, ഗോൾഡൻ ഗ്ലോബ്, എമ്മി, സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് പുരസ്കാരങ്ങൾ നേടിയ ചലച്ചിത്ര നടനും സംവിധായകനുമായ  അൽഫ്രേദോ ജെയിംസ് 'അൽ' പച്ചീനോവിന്റെയും (1940) ജന്മദിനം !

ഇന്നത്തെ സ്മരണ !!!

*********

ഡോ.കെ.രാഘവൻപിള്ള മ. (1925 -1987)

വി സാംബശിവൻ മ. (1929-1996)

കലാമണ്ഡലം കേശവൻ മ. (1936-2009 )

ഡോ.നെല്ലിക്കല്‍ മുരളീധരൻ മ.(1948-2010)

രവി വള്ളത്തോൾ (1952 - 2020 )

ഉസ്താദ് ബഡെ ഗുലാം അലിഖാൻ മ. (1902-1968)

മേജർ മുകുന്ദ് വരദരാജൻ മ.(1983-2014)

ഹെർമൻ ഗുണ്ടർട്ട് മ. (1814 -1893)

jude Untitled56.jpg

വാഗ്ഭടാനന്ദൻ ജ. (1885-1939 )

വി.ആർ.കൃഷ്‌ണൻ എഴുത്തച്ഛൻ ജ.

(1909 -2004)

ഉഴവൂർ വിജയൻ ജ. (1952 - 2017 )

ടി എ റസാഖ്‌ ജ. (1958-2016)

പുതുമൈ പിത്തൻ ജ. (1906 – 1948). 

സർ വില്യം ടെമ്പിൾ ജ. (1628 – 1699)

ഗൂഗ്ലിയെൽമോ മാർക്കോണി ജ. (1874-1934)

വാൾട്ടർ ഡി ലാ മെയർ ജ. (1873-1956 )

ഇന്നത്തെ സ്മരണ !!!

********

* പ്രധാനചരമങ്ങൾ !!

എന്റെ ലണ്ടൻ ജീവിതം, അർത്ഥത്തിന്റെ അതിർത്തികൾ, സമീപനങ്ങൾ സമന്വയങ്ങൾ, സാർത്രിന്റെ അസ്തിത്വദർശനം, കൃതി ഒരു കൃഷിഭൂമി, മലയാളപ്പിറവി, തുടങ്ങിയ കൃതികൾ രചിച്ച പ്രമുഖനായ മലയാള സാഹിത്യ നിരൂപകനും എഴുത്തുകാരനു മായിരുന്ന ഡോ. കെ. രാഘവൻ പിള്ളയെയും

 (25 നവംബർ 1925 - 25 ഏപ്രിൽ 1987),

വിശ്വസാഹിത്യത്തിലെ ഉജ്വല കൃതികളെ തനിമചോരാതെ കഥാപ്രസംഗമാക്കി സാധാരണക്കാർക്ക് ടോള്‍സ്‌റ്റോയിയും ഇബ്‌സനും ഷേക്‌സ്പിയറുമെല്ലാം പരിചയപ്പെടുത്തി കൊടുത്ത കഥാപ്രസംഗത്തിന്റെ രാജാവ് വി സാംബശിവനെയും (1929 ജൂലൈ 4 - ഏപ്രിൽ 25, 1996),

sambasivan Untitled56.jpg

വാനപ്രസ്ഥം, കഥാനായകൻ എന്നീ ചലച്ചിത്രങ്ങളിൽ പ്രധാനപ്പെട്ട വേഷങ്ങളിൽ അഭിനയിക്കുകയും, ഫാക്റ്റ് കഥകളി സ്കൂളിൽ അദ്ധ്യാപകനും ആയിരുന്ന അറിയപ്പെടുന്ന വാദ്യകലാകാരനും ചലച്ചിത്ര അഭിനേതാവുമായിരുന്ന കലാമണ്ഡലം കേശവനെയും 

(1936 മെയ് 18- 2009 ഏപ്രിൽ 25),

ഭാരതീയ സാഹിത്യസിദ്ധാന്തങ്ങള്‍, വിശ്വസാഹിത്യ ദര്‍ശനങ്ങള്‍, ആത്മപുരാണം, കിളിവാതില്‍, ബലിഗാഥ, ബോധിസ്വത്വന്‍റെ ജന്‍മങ്ങള്‍, പുനസ്സന്ദര്‍ശനം, നഗരപുരാണം, പുറപ്പാട്, ആറന്‍മുളയുടെ സാംസ്‌കാരിക പൈതൃകം തുടങ്ങി നിരവധി കൃതികൾ രചിച്ച പ്രശസ്ത കവിയും കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയിലെ മലയാളം വിഭാഗം മേധാവിയു മായിരുന്ന ഡോ നെല്ലിക്കല്‍ മുരളീധരനെയും 

( 1948-ഏപ്രിൽ 25, 2010),

മലയാളചലച്ചിത്ര സീരിയൽ നടനായിരുന്നു രവി വള്ളത്തോൾ (ജീവിതകാലം: 25 നവംബർ 1952 - 2020 ഏപ്രിൽ 25). പ്രശസ്ത കവി വള്ളത്തോൾ നാരായണമേനോന്റെ അനന്തരവളുടെ മകനും  മലയാളത്തിലെ ആദ്യത്തെ പരമ്പര ഉൾപ്പെടെ നിരവധി പ്രശസ്ത പരമ്പരകളിൽ അഭിനയിക്കുകയും 25 ചെറുകഥകളും ഏതാനും നാടകങ്ങളും  രചിക്കുകയും ചെയ്ത  രവി വള്ളത്തോളിനേയും (25 നവംബർ 1952 - 2020 ഏപ്രിൽ 25), 

awarenessUntitled56.jpg

ഹിന്ദുസ്ഥാനി സംഗീതത്തിലെ എന്നത്തേയും പ്രതിഭാസമ്പന്നരായ ഗായകരിലൊരാളുംപട്യാല ഘരാനയിലെ മുഖ്യഗായകനു മായിരുന്ന ഉസ്താദ് ബഡെ ഗുലാം അലിഖാനെയും

 ( 2 ഏപ്രിൽ1902 – 25 ഏപ്രിൽ 1968)

ഇന്ത്യൻ കരസേനയുടെ രാജപുത്ര റെജിമെന്റിൽ സൈനികനും ജമ്മു കാശ്മീരിലെ ഷോപിയാൻ ജില്ലയിൽ തീവ്രവാദികളോട് ഏറ്റുമുട്ടി ധീരമൃത്യു വരിക്കുകയും ചെയ്ത മേജർ മുകുന്ദ് വരദരാജനെയും

 (12 ഏപ്രിൽ 1983 – 25 ഏപ്രിൽ 2014),

മലയാളം വ്യാകരണം , ഗുണ്ടർട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ലീഷ് ഡിൿഷണറി, ബൈബിൾ വേദ പുസ്തകത്തിന്‍റെ മലയാള പരിഭാഷ, മലയാളത്തിലെ ആദ്യത്തെ വർത്തമാന പത്രമായ രാജ്യ സമാചാരം, പിന്നെ വിജ്ഞാന സംബന്ധമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പശ്ചിമോദയം എന്ന ആനുകാലികം എന്നി സംരംഭങ്ങളാല്‍ മലയാള ഭാഷക്ക് വളരെ ഏറെ സംഭാവനകള്‍ നല്‍കിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്ന റെവ്. ഡോ. ഹെർമൻ ഗുണ്ടർട്ടിനെയും (1814 ഫെബ്രുവരി 4 - 1893 ഏപ്രിൽ 25)

dnaUntitled56.jpg

* പ്രധാനജന്മദിനങ്ങൾ !!

പൂജാദികർമ്മങ്ങളുംമന്ത്രവാദവുമെല്ലാം അർത്ഥശൂന്യങ്ങളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളേയും ശക്തിയായി എതിർത്ത ഇരുപതാം ശതകത്തിൽ കേരളത്തിൽ ഉണ്ടായ നവോത്ഥാനത്തിൽ പങ്കുവഹിച്ച പ്രമുഖ ആത്മീയാചാര്യന്മാരിൽ ഒരാളായ വാഗ്ഭടാനന്ദനെയും (1885 ഏപ്രിൽ 25 - 1939 ഒക്ടോബർ 29),

1945ൽ കൊച്ചിയിലും 1952ൽ തിരു-കൊച്ചിയിലും നിയമസഭാംഗമായിരുന്ന പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിമാർഗപ്രവർത്തകനുമായിരുന്ന ശ്രീ. വി.ആർ. കൃഷ്‌ണൻഎഴുത്തച്ഛൻ (1909ഏപ്രിൽ 25 --2004),

 കെഎസ്‌യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി,. കേരള യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹി. കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ്, ദേശീയ സമിതി അംഗം, എൻസിപി തൊഴിലാളി വിഭാഗമായ ഐഎൻഎൽസി സംസ്ഥാന വർക്കിങ് പ്രസിഡന്റ്, കേന്ദ്ര പൊതുമേഖലാ വ്യവസായ തൊഴിലാളി ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് എൻ.സി.പി.യുടെ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകൾ വഹിച്ച ഉഴവൂർ വിജയനെയും. (1952 ഏപ്രിൽ 25 - 2017 ജൂലൈ 23),

മുപ്പതോളം ചലച്ചിത്രങ്ങൾക്ക് കഥ, തിരക്കഥ, സംഭാഷണമെഴുതിയ ചലച്ചിത്ര പ്രവർത്തകൻ ടി.എ. റസാക്കിനെയും(25 ഏപ്രിൽ 1958 – 15 ഓഗസ്റ്റ് 2016)

eweUntitled56.jpg

പുരോഗമനാശയങ്ങളാലും സാമൂഹ്യ വിമർശനത്താലും ആധുനിക തമിഴ് സാഹിത്യത്തിൽ നിർണായക സ്വാധീനം ചെലുത്തിയ രചനകൾ എഴുതിയ പ്രമുഖനായ ഒരു തമിഴ് സാഹിത്യകാരനായിരുന്ന പുതുമൈ പിത്തൻ എന്ന പേരിലെഴുതിയിരുന്ന സി. വിരുദാചലത്തെയും 

(25 ഏപ്രിൽ 1906 – 5 മേയ് 1948),

ചാൾസ് രണ്ടാമൻ രാജാവിന്റെ അടുത്ത ഉപദേഷ്ടാവാകുകയും, ലൂയി പതിന്നാലാമന്റെ സാമ്രാജ്യ വികസനത്തിനെതിരായി സ്വീഡൻ, ഇംഗ്ലണ്ട്, ഐക്യ പ്രവിശ്യകൾ ചേർന്ന 1688 ലെ മൂവർ മുന്നണിയുടെ രൂപീകരണത്തിലും പങ്കുവഹിച്ച ബ്രിട്ടീഷ് നയതന്ത്രജ്ഞനും ഉപന്യാസകാരനുമായിരുന്ന സർ വില്യം ടെമ്പിളിനെയും (25 ഏപ്രിൽ1628 – 27 ജനുവരി 1699),

krishUntitled56.jpg

ആദ്യം കമ്പിയില്ലാ കമ്പി ( wireless telegraphy) കണ്ടു പിടിക്കുകയും പിന്നീട്, ജെയിംസ് ക്ലാർക്ക് മാക്സ് വെലിന്റെയും ഹെൻറിച്ച്ഹെ ർട്സിന്റെയും വൈദ്യുതകാന്തതരംഗ സിദ്ധാന്തങ്ങൾക്ക്, റേഡിയോ തരംഗങ്ങളുപയോഗിച്ച് ആശയവിനിമയം സാദ്ധ്യമാക്കാമെന്നു കണ്ടെത്തിയ വഴി, പ്രയോജനപ്രദമായ പ്രായോഗിക രൂപം നൽകിയ ശാസ്ത്രജ്ഞനും, ലോകവാർത്താ വിതരണ രംഗത്തെ വഴിത്തിരിവായ ഈ കണ്ടുപിടുത്തത്തിന്‌ നോബൽ പുരസ്കാരം ലഭിക്കുകയും ചെയ്ത ഗൂഗ്ലിയെൽമോ മാർക്കോണിയെയും (ഏപ്രിൽ 25, 1874- ജൂലൈ 20, 1934)

ജീവിതത്തിൽ സുപരിചിതമായ കാര്യങ്ങളാണ് മനോഹരമായിട്ടുള്ളതെന്ന് ("The lovely in life is the familiar) വിശ്വസിച്ചിരുന്ന ഇംഗ്ലീഷ് കവിയും കഥാകൃത്തും ബാല സാഹിത്യകാരനുമായിരുന്ന വാൾട്ടർ ഡി ലാ മെയറെയും (1873 ഏപ്രിൽ 25-1956 ജൂൺ 22)ഓർമ്മിക്കുന്നു

ravi Untitled56.jpg

ചരിത്രത്തിൽ ഇന്ന്…

********

1859 - ബ്രിട്ടന്റേയും ഫ്രാൻസിന്റേയും എഞ്ചിനീയർമാർ ചേർന്ന് സൂയസ് കനാലിന്റെ പണി തുടങ്ങി

1886 - മനഃശാസ്ത്രത്തിന്റെ പിതാവ്, സിഗ്മണ്ട് ഫ്രോഡ്സ്, വിയന്നയിൽ പ്രാക്ടിസ് ആരംഭിച്ചു.

1901 - ന്യൂയോർക്ക് ആദ്യമായി അമേരിക്കയിൽ വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയ സംസ്ഥാനമായി

1925 - പോൾ വോൻ ഹിൻഡൻബർഗ്, ജർമൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

1948 - കൊച്ചി പ്രജാമണ്ഡലം പിരിച്ച് വിട്ട് കോൺഗ്രസിൽ ചേർന്നു.

1953 - ഫ്രാൻസിസ് ക്രിക്ക്, ജെയ്ംസ് ഡി വാട്സൺ എന്നിവർ ഡി.എൻ.ഏയുടെ ഇരട്ട ഹെലിക്സ് രൂപം വിശദീകരിച്ചു കൊണ്ടുള്ള ശാസ്ത്രലേഖനം പ്രസിദ്ധീകരിച്ചു.

1954 - സിലിക്കണിൽ നിന്നും ആദ്യത്തെ സോളാർ ബാറ്ററി നിർമിച്ചതായി ബെൽ ലാബ് പ്രഖ്യാപിച്ചു.

ewewUntitled56.jpg

1958 - പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ ചിത്രം കേരള നിയമസഭയിൽ അനാച്ഛാദനം ചെയ്തു .

1960 - അമേരിക്കൻ മുങ്ങികപ്പലായ USS ട്രൈറ്റൻ , 60 ദിവസവും 21 മണിക്കൂറും എടുത്ത് ലോകം വലം വയ്ക്കുന്ന ആദ്യ മുങ്ങിക്കപ്പലായി.

1961 - ഇന്റഗ്രേറ്റഡ് സർക്യൂട്ടിന്റെ പേറ്റന്റ് റോബർട്ട് നോയിസിന് ലഭിച്ചു.

1962 - അമേരിക്കയുടെ റേഞ്ചർ ഉപഗ്രഹം, ചന്ദ്രനിൽ ഇറങ്ങി.

1975 - മാരിയോ സോറസിന്റെ സോഷ്യലിസ്റ് പാർട്ടി പോർച്ചുഗൽ തിരഞ്ഞെടുപ്പു ജയിച്ചു.

1977 - അടിയന്തിരാവസ്ഥ, രാജൻകേസ്; മുഖ്യമന്ത്രി കെ. കരുണാകരൻ രാജി വച്ചു.

1979 - ഇസ്രയേലും ഈജിപ്തും തമ്മിലുള്ള സമാധാന കരാർ പ്രാബല്യത്തിലായി.

1982 - ഇസ്രായേൽ, സീനായിൽ നിന്നു പൂർണമായി പിന്മാറി

vagbhadaUntitled56.jpg

1990 - ഹബിൾ ബഹിരാകാശ ദൂരദർശിനി ഭ്രമണപഥത്തിലെത്തി.

1990 - മുൻ ഇന്ത്യൻ നായകനും ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരവും തളരാത്ത പോരാളി യുമായ പാതി മലയാളി അനിൽ കുംബ്ലെ അന്താരാഷ്ട്ര ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ചു.

1993 - റഷ്യ, ബോറിസ് യെൽസിനെ വീണ്ടും പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു.

1994 - മലേഷ്യൻ രാജാവ് അസ്ലൻ ഷാ രാജി വെച്ചു.

2005 - ബൾഗേറിയയും റോമാനിയയും യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള കരാറിൽ ഒപ്പു വെച്ചു.

2015 - നേപ്പാളിൽ 7.8 തീവ്രതയുള്ള ഭൂമി കുലുക്കം. 8000 ലേറെ മരണം.

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ 

Advertisment