Advertisment

ഇന്ന് ഏപ്രില്‍ 27: നിയമസഭാ ദിനം! അഡ്വ. വി വി ജോസ് കല്ലടയുടേയും പളനിചാമി സദാശിവത്തിന്റെയും ജന്മദിനം: ഡേവിഡ് ഒന്നാമന്‍ സ്‌കോട്ലന്റ് രാജാവായതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

നമ്മുടെ നായ്ക്കൾ, പൂച്ചകൾ, മുയലുകൾ, കുതിരകൾ, എലികൾ തുടങ്ങി മറ്റെല്ലാ ജീവജാലങ്ങളെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിർത്തുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്ക് നന്ദി പറയാം

New Update
aprilUntitled22.jpg

🌅ജ്യോതിർഗ്ഗമയ🌅

.                       

1199  മേടം 14

തൃക്കേട്ട  / തൃതീയ

2024 ഏപ്രിൽ 27, ശനി

Advertisment

ഇന്ന്;

        * നിയമസഭാ ദിനം!

[കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നത് 1957 ഏപ്രിൽ 27 നാണ്. തുടർന്ന്  എല്ലാ വർഷവും ഏപ്രിൽ 27 നിയമസഭാ ദിനമായി ആചരിക്കുന്നു. ഈ ദിനത്തിൽ നിയമസഭാ സമുച്ചയത്തിലെ രാഷ്ട്രനേതാക്കളുടെ പ്രതിമയിൽ സ്പീക്കർ പുഷ്പാർച്ചന നടത്തും. പൊതുജനങ്ങൾക്ക്, നിയമസഭാ മ്യൂസിയങ്ങൾ വൈകുന്നേരം വരെ കാണുന്നതിനുള്ള സൌകര്യം നൽകാറുമുണ്ട്. ]

sahadevan Untitled22.jpg

*സമുദ്ര സസ്തനി സംരക്ഷണ ദിനം !

[Marine Mammal Rescue Day- സമുദ്രങ്ങളിൽ വസിക്കുന്ന വിവിധ സമുദ്ര സസ്തനികളും യൂറോപ്യൻ ഒട്ടർ പോലുള്ള വിവിധ ശുദ്ധജല ഇനങ്ങളുടേയും സരക്ഷണ ദിനം]

* ലോക വെറ്ററിനറി ദിനം! 

[ World Veterinary Day ; നമ്മുടെ നായ്ക്കൾ, പൂച്ചകൾ, മുയലുകൾ, കുതിരകൾ, എലികൾ തുടങ്ങി മറ്റെല്ലാ ജീവജാലങ്ങളെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിർത്തുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്ക് നന്ദി പറയാം ]

  •  അന്താരാഷ്ട്ര മാർക്കോണി ദിനം! 

    [ International Marconi Day ;  Guglielmo Marconi ; ഇറ്റാലിയൻ കണ്ടുപിടുത്തക്കാരനും ഇലക്ട്രിക്കൽ എഞ്ചിനീയറുമാണ്, റേഡിയോയുടെ പിതാവ് എന്നറിയപ്പെടുന്നു, അദ്ദേഹത്തിൻ്റെ ജീവിതത്തെയും ആഗോള ആശയവിനിമയ സംവിധാനങ്ങളെയും ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ നേട്ടങ്ങളെയും ആദരിക്കുന്നതിനായി അദ്ദേഹത്തിൻ്റെ ജന്മദിനത്തോട് ഏറ്റവും അടുത്തുള്ള ശനിയാഴ്ച അന്താരാഷ്ട്ര മാർക്കോണി ദിനമായി ആഘോഷിക്കുന്നു].
  • eweUntitled22.jpg

* ലോക ടാപ്പിർ ദിനം !

World Tapir Day ; തെക്കു കിഴക്കേ ഏഷ്യയിലും തെക്കേ അമേരിക്കയിലും മാത്രം പൊതുവായി കണ്ടു വരുന്ന പന്നിയെപ്പോലെയുള്ള ചെറിയ തുമ്പിക്കൈയുള്ള രാത്രിഞ്ചരജന്തു

വംശനാശഭീഷണി നേരിടുന്ന ടാപ്പിർ എന്നറിയപ്പെടുന്ന ജീവിയെ കുറിച്ച് അറിയുക, ]

* ലോക ഡിസൈൻ ദിനം !

[ World Design Day ;  നമ്മുടെ ദൈനംദിന ജീവിതത്തിൽ ഡിസൈനിൻ്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ഒരു പ്രത്യേക ദിനം ]

  • ലോക രോഗശാന്തി ദിനം!

    World Healing Day ; യോജിപ്പും ഊർജസ്വലവുമായ ഒരു ജീവിത യാത്രയ്‌ക്കായി ക്ഷേമം, ചൈതന്യം, പ്രതിരോധം, പൂർത്തീകരണം എന്നിവയെ പരിപോഷിപ്പിക്കുക.]
  • sadasiUntitled22.jpg

* വുഡി വുഡ്‌പെക്കർ ദിനം

[ Woody Woodpecker Day ; എല്ലാ വർഷവും ഏപ്രിൽ 27 ന്, ആനിമേഷൻ ആരാധകർ വുഡി വുഡ്‌പെക്കർ ദിനം ആഘോഷിക്കുന്നു, ഇത് ഈ ഐതിഹാസിക ആനിമേറ്റഡ് കഥാപാത്രത്തിൻ്റെ ശാശ്വത സ്വാധീനം അടയാളപ്പെടുത്തുന്നു.] 

* ഡേ ഓഫ് റഷ്യൻ പാർലിമെന്റേറിസം !

* മോൾഡോവ : പതാക ദിനം !

* ദക്ഷിണാഫ്രിക്ക :സ്വാതന്ത്ര്യ ദിനം !

* സിറാ ലിയോൺ / ടാഗൊ: സ്വാതന്ത്ര്യ

   ദിനം !

*  ഫിൻ ലാൻഡ് :  വൃദ്ധ സൈനിക ദിനം !

  • USA ;

    *ദേശീയ പ്രൈം റിബ് ദിനം !

    [National Prime Rib Day; ചിലപ്പോൾ "കിംഗ് ഓഫ് മീറ്റ്‌സ്" എന്നറിയപ്പെടുന്ന പ്രൈം റിബ്, ബീഫിൻ്റെ എട്ട് പ്രധാന കട്ടുകളിലൊന്നിൽ നിന്ന് തിരഞ്ഞെടുത്തതാണ്.]
  • andrewUntitled22.jpg

* ബേബ് റൂത്ത് ഡേ ! 

[ Babe Ruth Day ;  ഒരു ഐതിഹാസിക ബേസ്ബോൾ വ്യക്തിത്വവും അദ്ദേഹത്തിൻ്റെ ഇതിഹാസ മികവും അവിസ്മരണീയമായ നിമിഷങ്ങളും കായിക ചരിത്രത്തിലെ  പാരമ്പര്യമായി ആഘോഷിക്കുന്നു]

Morse Code Day

National Tell A Story Day

Independent Bookstore Day

National First Ladies Day

National Go Birding Day

National Sense Of Smell Day

National Devil Dog Day

National Gummi Bear Day

National Prescription Drug Take Back Day

   ഇന്നത്തെ മൊഴിമുത്ത്  

" ഓരോ കാലത്തും ഓരോ രീതിയിൽ കൊല്ലുക എന്ന വ്യത്യാസം മാത്രമേയുള്ളൂ.  പണ്ട്‌ പണ്ട്‌ നിന്നെ ഞങ്ങൾ ഏഥൻസിലെ ഒരു ഇരുട്ടുമുറിയിലടച്ച്‌ വിഷം കുടിപ്പിച്ച്‌ കൊല്ലുകയുണ്ടായി. റോമിലെ തെരുവീഥിയിൽ വെച്ച്‌ ജീവനോടെ ദഹിപ്പിച്ചു. ഗാഗുൽത്തായിലെ ദുർഘടപഥങ്ങളിലൂടെ തലയിൽ മുൾക്കിരീടവും ചാർത്തി ഭാരമേറിയ കുരിശും ചുമപ്പിച്ച്‌ അവസാനം കാൽവരിക്കുന്നിൽ വെച്ച്‌ അതേ കുരിശിൽ തന്നെ തറയ്ക്കുകയും ചെയ്തു.  നിന്നെത്തന്നെയാണു ഞങ്ങൾ മക്കത്ത്‌ നിന്നും മദീനയിലേയ്ക്ക്‌ എറിഞ്ഞോടിച്ചത്‌. ഒടുവിൽ ഇന്നാളൊരു ദിവസം ജനുവരി 30 നു ദില്ലിയിലെ ബിർളാ  മന്ദിരത്തിന്റെ മുന്നിൽ വെച്ച്‌ നിന്റെ നെഞ്ചിൽ മൂന്നു പ്രാവശ്യം വെടിവെച്ച്‌ വീഴ്ത്തുകയുമുണ്ടായി. "

weweUntitled22.jpg

.          [  - എൻ. മോഹനൻ ]

****************

വർത്തമാനകാലത്ത്  ക്ഷയം സംഭവിച്ചു കൊണ്ടിരിക്കുന്ന കഥാപ്രസംഗം എന്ന കലാരൂപത്തിന് പുതുജീവൻ നൽകുവാൻ അക്ഷീണ പരിശ്രമം നടത്തുകുയും സമൂഹ മാധ്യമങ്ങളിലെ ശക്ത സാന്നിദ്ധ്യമായി പ്രവർത്തിക്കുകയും ചെയ്യുന്ന കലാകാരനും എഴുത്തുകാരനും സഹൃദയനും സംഘാടകനും കഥപ്രസംഗ രംഗത്തെ സംഭാവനകൾക്ക് ഡോ. സുകുമാർ അഴീക്കോട്‌ പുരസ്കാരം നേടുകയും ചെയ്ത അഡ്വ. വി വി ജോസ് കല്ലടയുടേയും (1960),

ബോളിവുഡ് ചലച്ചിത്ര രംഗത്തെ അഭിനേതാവും സഞ്ജയ് ഖാന്റെ മകനുമായ സയ്യിദ് ഖാന്റെയും(1980),

ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ തലവൻ എന്ന പദവി അലങ്കരിച്ച ആദ്യത്തെ  തമിഴ്‌നാട്ടുകാരനും  കേരളത്തിന്റെ ഗവർണറും ആയിരുന്ന പളനിചാമി സദാശിവത്തിന്റെയും (1949),

എന്ന് സ്വന്തം ജാനി, ഭൂമനം,ഇളയവള്‍ ഗായത്രി, പൊന്നമ്പിളി, സീത, ഈറന്‍ നിലാവ്, സിബിഐ  ഡയറി, ഭാര്യ, മേഘസന്ദേശം തുടങ്ങി മലയാളം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന പ്രശസ്തമായ സീരിയലുകളില്‍ പ്രധാനപെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള,  ഒപ്പം 2016ല്‍ മമ്മൂട്ടി നായകനായി എത്തിയ തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തും അരങ്ങേറ്റം കുറിച്ച പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരം പ്രകാശ് കെ സഹദേവന്റേയും,

erereUntitled22

മനുഷ്യശരീരത്തിൽ രോഗങ്ങൾക്കു കാരണമാകുന്ന ജീനുകളെ പ്രവർത്തന രഹിതമാക്കാമെന്ന കണ്ടെത്തലിനു   2006ലെ   വൈദ്യശാസ്ത്രത്തിനുള്ള   നോബൽ പുരസ്കാര  ജേതാവ്‌   ആൻ‌ഡ്രൂ ഫയറിന്റെയും (1959 ) ജന്മദിനം !!!

ഇന്നത്തെ സ്മരണ!

********

ടി.കെ. മാധവൻ മ. (1885-1930)

ജെ.സി ഡാനിയൽ മ. (1900-1975)

സി.എൻ.അഹ്‌മദ് മൗലവി മ. (1905-1993)

കണ്ണൂർ രാജൻ മ. (1937-1995)

പുതുപ്പള്ളി രാഘവൻ മ. (1910-2000),

ഇബ്രാഹിം സുലൈമാൻസേട്ട് മ.(1922-2005 )

റ്റോംസ് (വി.റ്റി.തോമസ്) മ. (1929-2016)

വിനോദ് ഖന്ന മ. ( 1946- 2017)

സർ വില്ലിം ജോൺസ് മ. (1746-1794)

ട്രോയ് ലെനാർഡ് സ്നീഡ് ജൂനിയർ മ. (1967-2020)

സി.പി.അച്യുത മേനോൻ ജ.(1863-1937)

ഡോ. ഫിലിപ്പോസ്‌ മാർ ക്രിസോസ്റ്റം ജ.

(1917-2021) കെ.കെ. ആന്റണി  ജ. (1924-1987)

എൻ.മോഹനൻ ജ. (1933 -1999)

സോറ സഹ്ഗൽ. ജ. (1912-2014)

യു എസ്. ഗ്രാന്റ് ജ. (1822-1885)

കൊററ്റ സ്കോട്ട് കിങ് ജ. (1927-2006)

സെസിൽ ഡേ ലൂയിസ് സിബി ജ. (1904-1972)

jc danielUntitled22.jpg

സ്മരണകൾ !!!

********

* പ്രധാനചരമദിനങ്ങൾ !!

മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ നിർമാതാവും സംവിധായകനും ആയിരുന്ന മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജെ.സി ദാനിയേലിനെയും (1893 ഏപ്രിൽ 19-1975 ഏപ്രിൽ 27),

താഴേക്കിടയിലുള്ള ഈഴവ സമൂഹം നവോത്ഥാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ,  ദേശാഭിമാനി പത്രം തുടങ്ങുകയും അധഃകൃതരുടെ അവകാശങ്ങൾ നേടാൻ പത്രം ഉപയോഗിക്കുകയും ചെയ്ത ടി.കെ. മാധവനെയും (സെപ്റ്റംബർ 2, 1885 - ഏപ്രിൽ 27, 1930),

ഖുർആൻ മലയാളം പരിഭാഷകനും ഇസ്‌ലാമിക വിഷയങ്ങളിൽ വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവുമായ സി.എൻ. അഹ്‌മദ് മൗലവിയെയും (1905-1993 ഏപ്രിൽ 27)

പാടം പൂത്ത കാലം ,  ഈറൻ മേഘം, ദുരെക്കിഴക്കുദിയ്ക്കും,ദേവീക്ഷേത്രനടയിൽ തുടങ്ങിയ   ഗൃഹാതുരത്വം ഉണർത്തുന്ന ഒരുപിടി ഗാനങ്ങൾ മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് സംഭാവന ചെയ്ത സംഗീത സം‌വിധായകന്‍ കണ്ണൂർ രാജനെയും (1937 ജനുവരി 7- 1995 ഏപ്രിൽ 27),

weweUntitled22.jpg

സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും, കേരള പത്രപ്രവർത്തനചരിത്രം, എന്‍റെ വിപ്ലവ സ്മരണകൾ (4 ഭാഗം), മോപ്പസാങിന്റെ ചെറുകഥകൾ, ടോൾസ്റ്റോയിയുടെ ചെറുകഥകൾ, പാസ്പോർട്ടില്ലാത്ത പാന്ഥൻ,ഗോഖലെ (ജീവചരിത്രം), തിലകൻ (ജീവചരിത്രം) തുടങ്ങിയ കൃതികള്‍ രചിച്ച സാഹിത്യകാരനുമായിരുന്ന പുതുപ്പള്ളി രാഘവനെയും  (10 ജനുവരി 1910 - 27 ഏപ്രിൽ 2000),

മുൻ പാർലമെന്റ് അംഗവും ഇന്ത്യൻ നാഷനൽ ലീഗിന്റെ അധ്യക്ഷനും ന്യൂനപക്ഷവകാശങ്ങൾക്കായി പോരാടിയ പ്രഗൽഭനായ ദേശീയനേതാവുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിനെയും ( -2005 ഏപ്രിൽ 27)

Uneeretitled22.jpg

ബോബനും മോളിയും എന്ന കാർട്ടൂണിലൂടെ അറിയപ്പെടുന്ന ടോംസ് എന്ന അത്തിക്കളം വാടയ്ക്കൽ തോപ്പിൽ തോമസ് എന്ന വി.റ്റി.തോമസിനെയും (1929 ജൂൺ 6 - 27 ഏപ്രിൽ 2016),

ബോളിവുഡ് നടൻ അക്ഷയ് ഖന്നയുടെ പിതാവും ഹിന്ദി ചലച്ചിത്രനടനും നിർമ്മാതാവും ഒപ്പം രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന വിനോദ് ഖന്ന (ജനനം: 6 ഒക്ടോബർ, 1946 മരണം : 27 ഏപ്രിൽ, 2017),

  കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം,  ജയദേവന്റെ ഗീതാഗോവിന്ദം, മനുവിന്റെ മനുസ്മൃതി,  ഫിർദൌസിയുടെ ഷാ-നാ-മാ എന്നീ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഇംഗ്ലീഷ് ഭാഷാ ശാസ്ത്രഞ്ജനും പുരാതന ഇന്ത്യയിലെ ഒരു പണ്ഡിതനും ആയ സർ വില്ലിം ജോൺസിനെയും (28 സെപ്റ്റംബർ 1746 – 27 ഏപ്രിൽ 1794),

parvatyhyUntitled22.jpg

'ലേ ഇറ്റ് ഡൗൺ', 'കെപ്റ്റ് ബൈ ഹിസ് ഗ്രേസ്' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രശസ്തനായ ഒരു അമേരിക്കൻ സുവിശേഷ ഗായകനും ഗാനരചയിതാവും സംഗീതജ്ഞനുമായിരുന്ന

ട്രോയ് ലെനാർഡ് സ്നീഡ് ജൂനിയറിനേയും (ഡിസംബർ 14, 1967 - ഏപ്രിൽ 27, 2020) 

പ്രധാനജന്മദിനങ്ങൾ !!

**********

മലയാളസാഹിത്യനിരൂപണത്തിന്റെ പിതാവ് എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ആദ്യകാല മലയാള സാഹിത്യ നിരൂപകനും വിദ്യാവിനോദിനി സാഹിത്യമാസികയുടെ പത്രാധിപരുമായിരുന്ന സി.പി.അച്യുത മേനോനെയും(1863 ഏപ്രിൽ 27-1937 ഏപ്രിൽ 4)

കുറിക്കുകൊള്ളുന്ന, നർമ്മോക്തികൾ നിറഞ്ഞ സംഭാഷണശൈലി കൊണ്ട് കേരളം മുഴുവൻ ആരാധകർ നേടി ക്കൊടുത്ത മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ.   ഫിലിപ്പോസ്‌ മാർ ക്രിസോസ്റ്റമിനെയും (ഫിലിപ് ഉമ്മൻ) (ഏപ്രിൽ 27,1917 - മെയ് 5, 2021) 

 ആബേലച്ചനോടൊത്തുകൊച്ചിൻ കലാഭവനിൽ മ്യൂസിക് ഡയറക്ടറായി പ്രവർത്തിക്കുകയും തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിരവധി ആത്മീയ ഗാനങ്ങൾക്കു സംഗീതം നൽകുകയും ചെയ്ത ആന്റണിമാസ്റ്റർ എന്നറിയപ്പെടുന്നകെ.കെ. ആന്റണിയെയും (27 ഏപ്രിൽ 1924 – 16 മാർച്ച് 1987),

kk antony Untitled22.jpg

 പ്രശസ്ത എഴുത്തുകാരി  ലളിതാംബിക അന്തർജ്ജനത്തിന്റെ  മകനും, കാലടി ശ്രീശങ്കരാചാര്യ കോളേജിൽ മലയാളം അദ്ധ്യാപകൻ, കേരള ഗവണ്മെന്റിന്റെ സാംസ്കാരിക കാര്യ ഡയരക്ടർ, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ്  കോർപ്പറേഷന്റെ  ഡയറക്റ്റർ തുടങ്ങിയ പദവികൾ വഹിച്ച മലയാളത്തിലെ  പ്രശസ്തനായ  ചെറുകഥാകൃത്തും, നോലിസ്റ്റുമായിരുന്ന എൻ.മോഹനനെയും (ഏപ്രിൽ 27 1933 -ഒക്ടോബർ 3 1999),

1935-ൽ ഉദയ് ശങ്കറിനൊപ്പം നർത്തകിയായി കലാരംഗത്തെത്തുകയും പിന്നീട് ഇടതുപക്ഷ തിയറ്റർ ഗ്രൂപ്പായ ഇപ്റ്റയുടെ നിരവധി നാടകങ്ങളിൽ വേഷമിടുകയും  ‘ധർത്തി കെ ലാൽ, നീചനഗർ,  ഹം ദിൽ ദേ ചുകേ സനം, ദിൽസേ, ചീനി കം, മാസാല, ദില്ലഗി, കഭി ഖുശി കഭി ഖം, ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം, വീർ സാറ തുടങ്ങിയ സിനിമകളിൽ അഭിനയിക്കുകയും ചെയ്ത സോറ സഹ്ഗലിനെയും (27 ഏപ്രിൽ 1912 – 10 ജൂലൈ 2014),

sesil Untitled22.jpg

അമേരിക്കൻ ആഭ്യന്തരയുദ്ധ  സമയത്ത് കമാണ്ടിംഗ് ജനറൽ ആയി സേവനം അനുഷ്ഠിക്കുകയും യൂണിയൻ സൈന്യത്തിന്റെ വിജയത്തിനു പ്രധാന പങ്ക് വഹിക്കുകയും ചെയ്ത അമേരിക്കൻ ഐക്യ നാടുകളുടെ പതിനെട്ടാമത്തെ പ്രസിഡന്റ് ആയിരുന്ന യുള്ളിസസ് എസ്. ഗ്രാനറ്റിനെയും(ഏപ്രിൽ 27, 1822 – ജൂലൈ 23, 1885). 

,അറിയപ്പെടുന്ന ഒരു ഗായികയും,  അമേരിക്കൻ എഴുത്തുകാരിയും, പൗരാവകാശ പ്രവർത്തകയും മാർട്ടിൻ ലൂഥർ കിങിന്റെ (ജൂനിയർ) ഭാര്യയും ആയിരുന്ന  കൊററ്റ സ്കോട്ട് കിങ്ങിനെയും ( 27 ഏപ്രിൽ 1927 –  30 ജനുവരി 2006),

cp achuthamenon Untitled22.jpg

നിക്കോളാസ് ബ്ലെയ്ക്ക് എന്ന ഓമനപ്പേരിൽ  സാങ്കൽപ്പിക കുറ്റാന്വേഷകനായ നൈജൽ സ്‌ട്രേഞ്ച്‌വേസ് അവതരിപ്പിക്കുന്ന ഒരു ആംഗ്ലോ-ഐറിഷ് കവി ആയിരുന്ന സെസിൽ ഡേ ലൂയിസ് CBEനേയും ( ഡേ ലൂയിസ് ; 27 ഏപ്രിൽ 1904 - 22 മെയ് 1972)ഓർമ്മിക്കുന്നു.!

ചരിത്രത്തിൽ ഇന്ന്…

*********

1124 - ഡേവിഡ് ഒന്നാമൻ സ്കോട്‌ലന്റ് രാജാവായി

1828 - ഗ്രാൻഡ് യൂണിയൻ കനാൽ ലണ്ടൻ മൃഗശാല റീജന്റ്സ് പാർക്കിൽ തുറന്നു .

vinod Untitled22.jpg

1865 - യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ സമുദ്ര ദുരന്തം സംഭവിച്ചത് അമിതഭാരമുള്ള സ്റ്റീം കപ്പൽ എസ്എസ് സുൽത്താന മിസിസിപ്പി നദിയിൽ പൊട്ടിത്തെറിക്കുകയും 1,800 പേർ കൊല്ലപ്പെടുകയും ചെയ്തു.അവരിൽ പലരും ആഭ്യന്തരയുദ്ധത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മുൻ യൂണിയൻ യുദ്ധത്തടവുകാരായിരുന്നു.

1933-ൽ അഡോൾഫ് ഹിറ്റ്‌ലർ വ്യോമയാന മന്ത്രാലയം രൂപീകരിക്കാൻ അനുമതി നൽകി.

1904-ൽ ഓസ്‌ട്രേലിയൻ ലേബർ പാർട്ടി ലോകത്തിലെ ആദ്യത്തെ ലേബർ ഗവൺമെൻ്റായി. 

tk madhavan Untitled22.jpg

1941 - രണ്ടാം ലോക മഹായുദ്ധം: ജർമൻ സൈന്യം ഏഥൻസിൽ പ്രവേശിച്ചു.

1945-ൽ ഓസ്ട്രിയയുടെ രണ്ടാമത്തെ റിപ്പബ്ലിക്ക് രൂപീകരിച്ചു. 

1956-ൽ ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യൻ റോക്കി മാർസിയാനോ റിങ്ങിൽ നിന്ന് വിരമിച്ചു. 

1960 - ഫ്രഞ്ച് യൂണിയനിൽ സ്വയംഭരണാധികാരമുള്ള റിപ്പബ്ലിക്കായി നിരവധി വർഷങ്ങൾക്ക് ശേഷം , പശ്ചിമാഫ്രിക്കൻ രാജ്യമായ ടോഗോ സ്വതന്ത്രമായി.

Unwewetitled22.jpg

1961-ൽ പശ്ചിമാഫ്രിക്കൻ നഗരമായ സിയറ ലിയോൺ യുകെയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 

1981- കമ്പ്യൂട്ടർ മൗസ്സെറോക്സ് PARC ആദ്യത്തെ പേഴ്സണൽ കമ്പ്യൂട്ടർ മൗസ് അവതരിപ്പിച്ചു.

1989 - ബംഗ്ലാദേശിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 500 പേർ കൊല്ലപ്പെട്ടു.

ibrahim Untitled22.jpg

1994 - ഗാബണിലെ ലിബ്രെവില്ലിയിൽ നടന്ന വിമാനാപകടത്തിൽ സാംബിയൻ ദേശീയ ഫുട്ബോൾ ടീമിലെ എല്ലാ അംഗങ്ങളും മരണമടഞ്ഞു.

2005 - ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് എ380 ആദ്യമായി പറന്നു.

2006 - ന്യൂയോർക്ക് നഗരത്തിൽ ലോക വ്യാപാര കേന്ദ്രത്തിനായുള്ള പുതിയ കെട്ടിടം ഫ്രീഡം ടവറിന്റെ  നിർമ്മാണമാരംഭിച്ചു.

2007 - റഷ്യയുമായുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ എസ്തോണിയൻ അധികാരികൾ ടാലിനിലെ സോവിയറ്റ് റെഡ് ആർമി യുദ്ധ സ്മാരകമായ വെങ്കല സൈനികനെ നീക്കം ചെയ്തു .

2007 - ഇസ്രായേലി പുരാവസ്തു ഗവേഷകർ ജറുസലേമിന് തെക്ക് മഹാനായ ഹെരോദാവിൻ്റെ ശവകുടീരം കണ്ടെത്തി .

puthuppalli raghavan Untitled22.jpg

2011 - 2011 സൂപ്പർ പൊട്ടിത്തെറി തെക്കുകിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ചില ഭാഗങ്ങൾ, പ്രത്യേകിച്ച് അലബാമ , മിസിസിപ്പി , ജോർജിയ , ടെന്നസി സംസ്ഥാനങ്ങളെ തകർത്തു . ഏപ്രിൽ 27-ന് മാത്രം ഇരുന്നൂറ്റി അഞ്ച് ചുഴലിക്കാറ്റുകൾ 300-ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2012 - ഉക്രേനിയൻ നഗരമായ ഡിനിപ്രോപെട്രോവ്സ്കിൽ കുറഞ്ഞത് നാല് സ്ഫോടനങ്ങളെങ്കിലും 27 പേർക്ക് പരിക്കേറ്റു .

cn ahammad Untitled22.jpg

2018 - ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ പാൻമുൻജോം പ്രഖ്യാപനം ഒപ്പുവച്ചു , കൊറിയൻ സംഘർഷം അവസാനിപ്പിക്കാനുള്ള അവരുടെ ഉദ്ദേശ്യങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു .

2018 -  ജർമ്മൻ നേതാവ് ആംഗല മെർക്കൽ വാഷിംഗ്ടൺ ഡിസിയിലേക്കുള്ള തൻ്റെ ഏകദിന യാത്രയിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ കണ്ടു. 

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment