Advertisment

ഇന്ന് മെയ് 3; ലോക മാധ്യമ സ്വാതന്ത്ര്യ ദിനം! അശോക് ഗെഹ്ലോട്ടിന്റേയും അനില്‍ കുമാറിന്റേയും ജന്മദിനം: ഏതന്‍സ് സര്‍വകലാശാല സ്ഥാപിതമായതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

ഇത് ഓർത്തഡോക്സ് ക്രിസ്ത്യാനികൾക്കിടയിൽ വളരെ ആദരണീയമായ ഒരു ദിവസമാണ്, യേശുക്രിസ്തുവിൻ്റെ കുരിശുമരണത്തെ ബഹുമാനിക്കാൻ ആചരിക്കുന്നു News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | ചരിത്രത്തിൽ ഇന്ന്

New Update
may Untitled226.jpg



🌅ജ്യോതിർഗ്ഗമയ🌅

.                       

1199  മേടം 20

ചതയം  /  നവമി

2024, മെയ് 3, വെള്ളി

Advertisment

ഇന്ന്; 

        

* ഓർത്തഡോക്സ് ദുഃഖവെള്ളി !

[ Orthodox Good Friday ; ഇത് ഓർത്തഡോക്സ് ക്രിസ്ത്യാനികൾക്കിടയിൽ വളരെ ആദരണീയമായ ഒരു ദിവസമാണ്, യേശുക്രിസ്തുവിൻ്റെ കുരിശുമരണത്തെ ബഹുമാനിക്കാൻ ആചരിക്കുന്നു.]

  • ലോക മാധ്യമ സ്വാതന്ത്ര്യ ദിനം!
  • golda Untitled226.jpg

[World Press Freedom Day; ജനാധിപത്യത്തിൻ്റെ ആണിക്കല്ലായി സ്വതന്ത്ര പത്ര പ്രവർത്തനത്തിൻ്റെ അനിവാര്യതയെ അത് അടിവരയിടുന്നു.  സത്യം റിപ്പോർട്ടുചെയ്യുന്ന മാധ്യമപ്രവർത്തകർ പലപ്പോഴും ഭീഷണികളും അടിച്ചമർത്തലും ശാരീരിക ഉപദ്രവവും നേരിടാറുണ്ട്.]

* വേഡ്സ്മിത്ത് ഡേ  !

[ Wordsmith Day ;  ഈ പ്രത്യേക ദിനം, ഭാഷ കൈകാര്യം ചെയ്യുന്നവരെ- രചയിതാക്കൾ, കവികൾ, എഡിറ്റർമാർ, മറ്റ് എഴുത്തുകാർ ആകർഷകമായ കഥകളിലേക്കും സ്വാധീനിക്കുന്ന സന്ദേശങ്ങളിലേക്കും വാക്കുകളുടെ മാന്ത്രികതയിൽ നെയ്തെടുക്കാനുള്ള അവരുടെ കഴിവിനെ ആഘോഷിക്കുന്നു. ]

*  സൂര്യ ദിനം ! 

[ International Sun Day, ; ഔപചാരികമായി ഇൻ്റർനാഷണൽ സൺ ഡേ എന്നറിയപ്പെടുന്ന സൂര്യ ദിനം, സൂര്യനെ ആദരിക്കുന്ന ഒരു അതുല്യമായ ആഘോഷമാണ്.  ഈ ദിവസം സൗരോർജ്ജത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ഭൂമിയിലെ ജീവിതത്തിന് സൂര്യൻ്റെ സംഭാവനകളെ വിലമതിക്കുകയും ചെയ്യുന്നു.]

  • ദേശീയ ബഹിരാകാശ ദിനം !
  • vk krishnamenon Untitled226.jpg

[National Space Day ;   ഒരിക്കലും അവസാനിക്കാത്ത, എപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന, നക്ഷത്രങ്ങളും സൂര്യന്മാരും ഗ്രഹങ്ങളും പറയാത്ത നിഗൂഢതകളും നിറഞ്ഞതാണ് - ഈ മഹത്തായ ശൂന്യത ഉൾക്കൊള്ളുന്ന എല്ലാ രഹസ്യങ്ങളും നമുക്ക് അറിയാൻ കഴിയില്ല.  എന്നാൽ അതിനെക്കുറിച്ച്  കഴിയുന്നതെല്ലാം പഠിക്കാൻ ശ്രമിക്കുന്നത് ആരും തടയുന്നുമില്ല.]

* അന്താരാഷ്ട്ര ട്യൂബ ദിനം !

[ International Tuba Day ; വില മതിക്കാനാവാത്തതും പലപ്പോഴും പരിഹസിക്കപ്പെടുന്നതും, ട്യൂബ ഒരു കാറ്റിലോ മാർച്ചിംഗ് ബാൻഡിലോ ബാസ് ആയി ഒരു പ്രധാന പങ്ക് നൽകുന്നു, അതുപേക്ഷിക്കാതെ നിങ്ങളുടെ ട്യൂബ പൊടിതട്ടി എടുക്കുക ]

* സ്കൂൾ ഉച്ചഭക്ഷണ ഹീറോ ദിനം ! 

[ School Lunch Hero Day ;  രാജ്യത്തുടനീളം സ്കൂൾ കുട്ടികളുടെ വയറു നിറയ്ക്കാൻ അർപ്പണബോധമുള്ള,  ടീം അംഗങ്ങളായ സ്ത്രീകളെ (ചില പുരുഷൻമാർ, തീർച്ചയായും!) ആദരിക്കുന്നതിനും അവരെ അഭിനന്ദിക്കുന്നതിനുമാണ് സ്കൂൾ ലഞ്ച് ഹീറോ ദിനം സ്ഥാപിച്ചത് ]

*ദേശീയ ടെക്സ്റ്റൈൽസ് ദിനം !

zakir Untitled226.jpg

 [ National Textiles Day ; കിടക്കയും വസ്ത്രവും മുതൽ തൂവാലകളും റഗ്ഗുകളും വരെ എല്ലാ മനുഷ്യരുടെയും ദൈനംദിന ജീവിതത്തിൽ തുണിത്തരങ്ങൾ ഒരു പങ്ക് വഹിക്കുന്നു.]

* ദേശീയ പാരാനോർമൽ ദിനം!

 [ National Paranormal Day; അസാധാരണമായ ഒന്നിനെ, കാണാനോ കേൾക്കാനോ സ്പർശിക്കാനോ കഴിയാത്ത കാര്യങ്ങൾ യഥാർത്ഥത്തിൽ നിലവിലില്ലെന്ന് വിശ്വസിക്കുന്നത് പ്രലോഭനമായിരിക്കും.  എന്നിരുന്നാലും,, "സാധാരണ" ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയാത്തതും  തെളിവുകളൊന്നുമില്ലാത്തതുമായ കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുള്ള ആയിരക്കണക്കിന് ആളുകൾ ഉണ്ട്. അവരുടെ ദിനം ]

* ദേശീയ പരവതാനി ദിനം !

 [ National Lumpy Rug Day ; പരവതാനികൾ, പല വീടുകളിലും ഡിസൈനിൻ്റെ അടിത്തറയായ അലങ്കാരപ്പണികൾ.]

  • Write a Review Day
  • christina Untitled226.jpg

    * National No Pants Day

    * National Two Different Colored Shoes Day! 

* സീലിയാക് അവബോധം മാസം!

[Coeliac Awareness Month; സെലിയാക് രോഗം ഒരു ജനിതകക്രമരാഹിത്യ രോഗമാണ്. ഇതു ശരീരത്തിന്റെ പ്രതിരോധ ശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രോഗം ഉള്ളവരിൽ ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണം കഴിക്കുകയാണെങ്കിൽ അത് ചെറുകുടലിനെ തകരാറിലാക്കും. ലോകജനസംഖ്യയിൽ 100ൽ ഒരാൾക്ക് ഈ അസുഖം ബാധിച്ചിരിക്കുന്നു. ഈ രോഗത്തെ കുറിച്ച് അവബോധവും ധാരണയും വളർത്തിയെടുക്കാനാണ് സെലിയാക് അവയർനെസ് ഒരുമാസം കൊണ്ട് ലക്ഷ്യമിടുന്നത്.]

            ഇന്നത്തെ മൊഴിമുത്ത്

              *********

 ''ദൗർഭാഗ്യങ്ങൾ നമുക്കു സഹിക്കാം: അവ പുറത്തു നിന്നു വരുന്നവയാണ്‌, യാദൃച്ഛികവുമാണവ. പക്ഷേ സ്വന്തം കൈപ്പിഴകൾ കൊണ്ടു യാതന തിന്നുക, ഹാ! അതാണു ജീവിതത്തിന്റെ വിഷദംശനം!''

.          [ - ഓസ്കാർ വൈൽഡ് ]

         ********** 

james Untitled226.jpg

അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായ അന്ത്യോക്യാ പാത്രിയർക്കീസ്   പരിശുദ്ധ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ ബാവയുടെയും (1965),

രാജസ്ഥാന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി   അശോക് ഗെഹ്‌ലോട്ടിന്റേയും (1951),

 

1989 പുറത്തിറങ്ങിയ അനന്ത വൃത്താന്തം, പോസ്റ്റ് ബോക്‌സ് നമ്പര്‍ 27, വെല്‍കം ടു കൊടെക്കനാല്‍ തുടങ്ങി  മുപ്പതിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള, പ്രശസ്ത നടി കല്‍പ്പനയുടെ ഭർത്താവുകൂടിയായിരുന്ന ചലച്ചിത്ര സംവിധായകൻ അനില്‍ കുമാറിന്റേയും. (1963),

പഞ്ചാബി ഹൗസ്, കയ്യൊപ്പ്, രസികന്‍, പാണ്ടിപ്പട, തീവണ്ടി, ബിടെക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള  പ്രശസ്ത ടെലിവിഷന്‍-ചലച്ചിത്ര നടി നീന കുറുപ്പിന്റേയും (1967),

 2007 ൽ പുറത്തിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിലൂടെ  പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുകയും.തമിഴ്, കന്നഡ ഭാഷകളിലും നിരവധി ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക മൃദുല വാര്യരുടേയും (1988),

eweUntitled226.jpg

 തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി മേഘ്‌ന രാജിന്റേയും (1990),

 2012ല്‍ പുറത്തിറങ്ങിയ  നിദ്ര, ഹീറോ, 916,  2015ല്‍ സര്‍ സിപി, മണ്‍സൂണ്‍ , ജോണ്‍ ഹോനായി എന്നീ ചിത്രങ്ങളിലും ഒപ്പം മലയാള ചിത്രങ്ങള്‍ക്ക്  പുറമെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുള്ള പ്രശസ്ത ചലച്ചിത്ര നടി  മാളവിക മേനോന്റേയും (1998),

വിനോദ ലോകത്ത് ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ചു.   വൈവിധ്യമാർന്ന വേഷങ്ങളും . അവിസ്മരണീയമായ പ്രകടനങ്ങളും കൊണ്ട് ആഗോളതലത്തിൽ പ്രേക്ഷകരുടെ ഹൃദയം കവർന്ന അമേരിക്കൻ അഭിനേത്രി ക്രിസ്റ്റീന ഹെൻഡ്രിക്സിൻ്റെയും (1975),

 ഒരു അമേരിക്കൻ ഗായകൻ, ഗാനരചയിതാവ്, സംഗീതജ്ഞൻ, ബാൻഡ് ലീഡർ എന്നിങ്ങനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള സംഗീതജ്ഞരിൽ ഒരാളായി മാറിയ  

ജെയിംസ് ബ്രൗൺന്റേയും (1933) ജന്മദിനം.!

 

898Untitled226.jpg

ഇന്നത്തെ സ്മരണ !!!

********

വാസുപ്രദീപ് മ. (1931-2011).

ബാലാജി മ. (1934 -2009)

ഡോ.സക്കിർ ഹുസൈൻ മ. (1897-1969)

നർഗീസ് ദത്ത് മ.(1929-1981)

പ്രമോദ് മഹാജൻ മ. (1949-2006)

രാം ശേവൽക്കർ മ. (1931-2009)

തോട്ടയ്ക്കാട്ട് ഇക്കാവമ്മ ജ. (1864-1916)

ഇക്കണ്ടവാര്യർ ജ. (1890-1977)

വി.കെ. കൃഷ്ണമേനോൻ ജ.(1896-1974 )

എസ് രമേശൻ നായർ  ജ. (1948 -2021)

സർ ജോർജ് തോംസൺ ജ. (1892 -1975)

ഗോൾഡാ മെയർ ജ. (1898-1978)

ജെയിംസ് ബ്രൗൺ  ജ. (1933-2006)

സ്മരണകൾ !!!

*******

* പ്രധാനചരമദിനങ്ങൾ !!

150-ഓളം നാടകങ്ങൾ  സംവിധാനം ചെയ്യുകയും, നാടക രചയിതാവ്, നടൻ‍, ചിത്രകാരൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്ത വാസുപ്രദീപിനെയും (1931 നവംബർ 13  - 2011 മേയ് 03)

mridula Untitled226.jpg

മോഹൻലാലിന്റെ ഭാര്യാപിതാവും, നായകനും, ഉപനായകനുമായി തമിഴിൽ അരങ്ങേറ്റം കുറിക്കുകയും, മലയാളത്തിൽ ജീവിതം, പ്രേമാഭിഷേകം ഉൾപ്പെടെ വിവിധ ഭാഷകളിൽ ഏകദേശം 50-ഓളം ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്ത  കെ. ബാലാജിയെയും (1934 ഓഗസ്റ്റ് 5 -2009, മെയ് 3),

ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ  വിദഗ്ദന്മാരിൽ ഒരാളായിരുന്നയാളും അടച്ചുപൂട്ടുന്ന സ്ഥിതിയിലായ ജാമിയ ഇസ്ലാമിയ സർവ്വകലാശാലയുടെ നേതൃത്വപദവിയില്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ വിദ്യാഭ്യാസ സമ്പ്രദായത്തിന് ധാരാളം സംഭാവനകൾ  നൽകുകയും വിദ്യാഭ്യാസമേഖലയിൽ സമൂലമായ മാറ്റങ്ങൾക്ക്  ശ്രമിക്കുകയും അലിഗഡ് മുസ്ലീം സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആകുകയും രാജ്യത്തെ മുൻനിര ഉന്നത പഠന വിദ്യാലയമായി അതിനെ ഉയർത്താൻ ശ്രമം നടത്തുകയും,ബീഹാർ ഗവർണ്ണർ ,ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നി പദവികള്‍ അലങ്കരിക്കുകയും ചെയ്ത ഡോക്റ്റർ സാക്കിർ ഹുസൈനിനെയും (ഫെബ്രുവരി 8, 1897 - മേയ് 3 1969)

ബോളിവുഡ് ചലച്ചിത്ര രംഗത്ത് 1940 - 60 കാലഘട്ടത്തെ ഒരു മികച്ച നടിയും സുനിൽ ദത്തിന്റെ ഭാര്യയും സഞ്ജയ് ദത്തിന്റെ അമ്മയും ആയിരുന്ന നർഗീസ് ദത്തിനെയും (ജൂൺ 1,1929 – മേയ് 3, 1981),

malavika Untitled226.jpg

ബി.ജെ.പിയുടെ രണ്ടാം നിര നേതാക്കളില്‍ പ്രമുഖൻ, ആദ്യമായി ഹൈടെക് തന്ത്രങ്ങള്‍ കൂടി ഉപയോഗിച്ച് പാര്‍ട്ടി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയ നേതാവ്,

എതിരാളികളെ അടിയറവ് പറയിക്കുന്ന മറാഠി ചുവയുള്ള വാക്ധോരണി കൈമുതലായ പ്രഭാഷകന്‍, എല്ലാം സാധ്യം എന്ന വിശ്വാസം കാത്തുസൂക്ഷിച്ച പാര്‍ട്ടിപ്രവര്‍ത്തകന്‍, പാര്‍ട്ടി ഏല്‍പ്പിച്ച വിശ്വാസം കാക്കാന്‍ ഒരുപക്ഷേ 100 ശതമാനത്തിലുമധികം പ്രയത്നിച്ച സ്ഥി രോത്സാഹി, എന്നി വിശേഷണങ്ങൾക്ക്  പാത്രിഭുതൻ ആയ അകാലത്തിൽ പൊലിഞ്ഞ പ്രമോദ് മഹാജനെയും (30 ഒക്റ്റോബർ 1949-3 മെയ് 2006),

പ്രശസ്തമറാത്തി സാഹിത്യകാരനും, പ്രഭാഷകനും വിമർശകനും ആയിരുന്ന രാം ബാൽകൃഷ്ണ ശേവൽക്കറെയും ( 2 മാർച്ച് 1931- മെയ് 3. 2009)

* പ്രധാനജന്മദിനങ്ങൾ!!

സുഭദ്രാർജ്ജുനം എന്ന നാടകം എഴുതിയ ആദ്യകാലനാടക രചയിതാക്കളിൽ ഒരാളും, തൃശ്ശൂരിൽ ടി.സി. അച്ചുതമേനോന്റെ സംഗീത നൈഷധത്തിന്റെ അവതരണത്തിൽ നളനായി അഭിനയിച്ച് ആദ്യമായി മലയാള നാടകത്തിൽ അഭിനയിച്ച സ്ത്രീ എന്ന ഖ്യാതി നേടുകയും, കവയിത്രിയും, കൊച്ചി നിയമസഭയിലെ ആദ്യ വനിതാ അംഗവും, മന്നത്ത് പത്മനാഭന്റെ ഭാര്യയായിരുന്ന തോട്ടക്കാട്ട് മാധവിയമ്മയുടെ അമ്മയും ആയിരുന്ന തോട്ടയ്ക്കാട്ട് ഇക്കാവമ്മയെയും (1864 മേയ് 3-1916), 

meghna Untitled226.jpg

സ്വതന്ത്രകൊച്ചിയുടെ ആദ്യത്തെയും അവസാനത്തെയുംപ്രധാനമന്ത്രിയായിരുന്ന സ്വാതന്ത്രസമര പ്രവർത്തകനും, കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ അദ്ധ്യക്ഷനും ആയിരുന്ന ഇക്കണ്ടവാര്യരെയും (1890 മെയ് 3-ജൂൺ 8 1977),

ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് വിദേശരാജ്യങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നതിനു പ്രയത്നിക്കുകയും, ഇംഗ്ലണ്ടിൽ ഇന്ത്യൻ ലീഗ് ആരംഭിക്കുകയും, ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി പരമാവധി പിന്തുണ അവിടെ നിന്നും നേടിയെടുക്കാൻ ശ്രമിക്കുകയും, സ്വാതന്ത്ര്യത്തിനുശേഷം, ഇന്ത്യൻ വിദേശനയങ്ങളുടെ ജിഹ്വയായി മാറുകയും,ലോകസഭയിലേക്കും, രാജ്യസഭയിലേക്കും നിരവധിതവണ വിവിധ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയും  ഇന്ത്യയുടെ പ്രതിരോധമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്ത വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന വി.കെ. കൃഷ്ണമേനോനെയും( 1896 മെയ് 3 - 1974 ഒക്റ്റോബർ 6),

മലയാളത്തിലെ ഒരു കവിയും ചലച്ചിത്രഗാനരചയിതാവുമായിരുന്ന ഏകദേശം 450 ഓളം ഗാനങ്ങൾ രചിച്ചിട്ടുള്ള എസ്. രമേശൻ നായരേയും ( 1948 മെയ് 3 - 2021 ജൂൺ 18). 

neena Untitled226.jpg

ലൂയി ദി ബ്രോയ് അവതരിപ്പിച്ച, ദ്രവ്യത്തിന് കണ സ്വഭാവത്തോടൊപ്പം തരംഗ സ്വഭാവം കൂടി ഉണ്ടെന്ന പരികല്പന,പരീക്ഷണങ്ങളിൽ നടത്തി തെളിയിച്ചതിന്, 1937-ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞൻ  സർ ജോർജ് പേജറ്റ് തോംസണിനെയും (1892 മേയ് 3-സെപ്റ്റംബർ 10 ,1975),.

ഒരു ഇസ്രയേലി അദ്ധ്യാപികയും രാഷ്ട്രീയപ്രവർത്തകയുമായിരുന്ന  ഇസ്രയേലിൻ്റെ തൊഴിൽ മന്ത്രി, വിദേശകാര്യ മന്ത്രി എന്നീ പദവികൾക്കുശേഷം 1969 മാർച്ച് 17-ന് ഇസ്രയേലിൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റു. ഇസ്രായേൽ രാഷ്ട്രീയത്തിൽ 'ഉറുക്കുവനിത' എന്നറിയപ്പെട്ടിരുന്ന ഗോൾഡ മേയറേയും (മേയ് 3, 1898 – ഡിസംബർ 8, 1978).

 ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും സംഘാടകനും നർത്തകിയും ആയിരുന്നു, 20-ാം വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സ്വാധീനമുള്ളതുമായ വിനോദങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.  -നൂറ്റാണ്ടിലെ ജനപ്രിയ സംഗീതവും അതിൻ്റെ ശ്രദ്ധേയമായ നേട്ടങ്ങളും അദ്ദേഹത്തിന് "പ്രദർശന ബിസിനസിലെ ഏറ്റവും കഠിനാധ്വാനിയായ മനുഷ്യൻ" എന്ന ബഹുമതി നേടിക്കൊടുത്ത 

ജെയിംസ് ബ്രൗൺനെയും ( മെയ് 3, 1933, - ഡിസംബർ 25, 2006, ) സ്മരിക്കുന്നു

anil Untitled226.jpg

ചരിത്രത്തിൽ ഇന്ന്…

********

1494 - ക്രിസ്റ്റഫർ കൊളംബസ്  ഇന്ത്യയിലേക്കുള്ള  യാത്രയിൽ ആദ്യമായി കര കാണുന്നു; ഈ കര പിന്നീട് ജമൈക്ക എന്നറിയപ്പെട്ടു.

1616 - ഫ്രഞ്ച് ആഭ്യന്തര യുദ്ധത്തിന് പരിസമാപ്തി.

1621 -  സ്‌റ്റേറ്റ്‌സ്‌മാനും തത്ത്വചിന്തകനുമായ ഫ്രാൻസിസ് ബേക്കണിനെതിരെ കൈക്കൂലി ആരോപണം ഉയർന്നു.

1640 - ആക്റ്റ് ഓഫ് അറ്റൈൻഡർ ഇംഗ്ലീഷ് ഉപരിസഭ അംഗീകരിച്ചു.

1660 -  സ്വീഡൻ, പോളണ്ട്, ബ്രാൻഡൻബർഗ്, ഓസ്ട്രിയ എന്നിവിടങ്ങളിൽ ഒലിവ സമാധാനം ഒപ്പുവച്ചു. 

1662 - കണക്റ്റിക്കട്ടിന് ഒരു റോയൽ ചാർട്ടർ അനുവദിച്ചു.

1715 - എഡ്മണ്ട് ഹാലി, സൂര്യഗ്രഹണ സമയത്തെ Balleys Beads അഥവാ diamond ring എന്ന പ്രതിഭാസം കണ്ടെത്തി.

ererUntitled226.jpg

1802 - വാഷിങ്ടൺ ഡി സി നഗരം സ്ഥാപിതമായി.

1837 - ഏതൻസ് സർവകലാശാല സ്ഥാപിതമായി.

1841 -  ന്യൂസിലാൻഡ് ന്യൂ സൗത്ത് വെയിൽസിൽ നിന്ന് ഒരു പ്രത്യേക കോളനിയായി സ്വയം പ്രഖ്യാപിച്ചു.

1901-ൽ ഫ്ലോറിഡയിലെ ജാക്സൺ വില്ലെയിലെ 1,700 കെട്ടിടങ്ങൾ തീപിടുത്തത്തിൽ നശിച്ചു.

1913 - ഇന്ത്യൻ സിനിമക്ക് തുടക്കമിട്ട് രാജാ ഹരിശ്ചന്ദ്ര പുറത്തിറങ്ങി.

1939 - നേതാജി, അഖിലേന്ത്യാ ഫോർവേർഡ് ബ്ലോക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രഖ്യാ‌പനം നടത്തി.

1947 - യുദ്ധാനന്തര ജപ്പാനീസ് ഭരണഘടന നിലവിൽ വന്നു. രാജാവിന്റെ പരമാധികാരം എടുത്തു കളഞ്ഞു.

1947 - ഇന്ത്യൻ നാഷനൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (INTUC) സ്ഥാപിതമായി

1952 - ഉത്തര ധ്രുവത്തിൽ ആദ്യമായി വിമാനം ഇറങ്ങി.

ashookkUntitled226.jpg

1995 - വെസ്റ്റ് ഇൻഡീസിന് ഓസ്‌ട്രേലിയയ്‌ക്കെതിരെ തോൽവി ഏറ്റുവാങ്ങുകയും ഫ്രാങ്ക് വോറൽ ക്രിക്കറ്റ് ട്രോഫി നഷ്ടപ്പെടുകയും ചെയ്തു.

1997 - ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ഗാരി കാസ്പറോവും ഐബിഎം സൂപ്പർ കമ്പ്യൂട്ടറായ ഡീപ് ബ്ലൂവും തമ്മിൽ ഒരു ചെസ്സ് മത്സരം നടന്നു. 

1991 - ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ പരമ്പര ടിവി ഷോയുടെ അവസാന എപ്പിസോഡ് 'ഡാളസ്' സംപ്രേഷണം ചെയ്തു.

1978 - ലോകത്തെ ആദ്യ സ്പാം ഇമെയിൽ, ഡിജിറ്റൽ എക്വിപ്മെന്റ് കോർപ്പറേഷൻ പ്രതിനിധി, അമേരിക്കയിലെ ആർപ്പാനെറ്റ് ഉപഭോക്താക്കൾക്ക് അയച്ചു.

1997 - ഗാരി കാസ്പറോവും IBM ഡീപ് ബ്ലൂ കമ്പ്യൂട്ടരുമായുള്ള ചെസ്സ് മത്സരം തുടങ്ങി.

2002 - മിഗ്-21 വിമാനം ബാങ്ക് ഓഫ് രാജസ്ഥാനു മുകളിൽ തകർന്നു വീണ് 8 പേർ മരിക്കുന്നു.

pramod Untitled226.jpg

2002-ൽ പീറ്റർ പാർക്കർ ആയി ടോബി മാഗ്വയർ അഭിനയിച്ച 'സ്പൈഡർ മാൻ' എന്ന ചിത്രം പ്രദർശിപ്പിച്ചു. 

2005 - ഇറാക്കിന്റെ ചരിത്രത്തിൽ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു.

2013- Aorun zhaoi എന്ന് പേരിട്ട 161 മില്യൺ വർഷം പഴക്കമുള്ള Theropod dinosaurന്റെ ഫോസിൽ, ചൈനയിൽ കണ്ടെത്തി.

vasu Untitled226.jpg

2013-ൽ 'പാൻ സിംഗ് തോമർ' എന്ന ചിത്രം 60-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ സുവർണ കമലം നേടി. 

2018- വിനോദ് ഖന്നയ്ക്കു ദാദ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചു.

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment