Advertisment

ഇന്ന് മെയ് 4: ലോക അഗ്‌നിശമന സേന ദിനം ! എന്‍.റാമിന്റെയും തൃഷ കൃഷ്ണന്റെയും ജന്മദിനം: കൊളംബസ് ജമൈക്കയിലെത്തിയതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

അന്താരാഷ്ട്ര തലത്തിൽ അഗ്നിശമന സേനാംഗങ്ങളെ അവരുടെ സേവനത്തിന് ആദരിക്കുന്നതിനും സേവനത്തിനിടെ ജീവൻ നഷ്ടപ്പെട്ട അഗ്നിശമന സേനാംഗങ്ങളെ ഓർമ്മിക്കുന്നതിനും സെപ്റ്റംബർ 11 ആക്രമണത്തിൽ കൊല്ലപ്പെട്ട അഗ്നിശമന സേനാംഗങ്ങളെ അനുസ്മരിക്കാനും വേണ്ടിയാണ്

New Update
may Untitled45454.jpg

🌅ജ്യോതിർഗ്ഗമയ🌅

.                       

1199  മേടം 21

പൂരുരുട്ടാതി  /ഏകാദശി (വ്രതം )

2024 മെയ് 4, ശനി

Advertisment

ഇന്ന്;

  *ലോക അഗ്നിശമന സേന ദിനം !  [International Firefighters’ Day

അന്താരാഷ്ട്ര അഗ്നിശമനസേനാ ദിനം ( IFFD ) മെയ് 4 ന് ആചരിക്കുന്നു , അന്താരാഷ്ട്ര തലത്തിൽ അഗ്നിശമന സേനാംഗങ്ങളെ അവരുടെ സേവനത്തിന് ആദരിക്കുന്നതിനും സേവനത്തിനിടെ ജീവൻ നഷ്ടപ്പെട്ട അഗ്നിശമന സേനാംഗങ്ങളെ ഓർമ്മിക്കുന്നതിനും സെപ്റ്റംബർ 11 ആക്രമണത്തിൽ കൊല്ലപ്പെട്ട അഗ്നിശമന സേനാംഗങ്ങളെ അനുസ്മരിക്കാനും വേണ്ടിയാണ് .]

mUntitled45454.jpg

 *World Give Day !

[ദാനം ചെയ്യുവാൻ ഒരു ദിവസം

സമയം, ധനം, ശ്രമദാനം, അനുകമ്പ എന്തായാലും കൊടുക്കുന്നതിന്റെ സന്തോഷം ഒന്നു വേറെയാണ്]

* ലോക ലാബിരിന്ത് ദിനം! 

[World Labyrinth Day ;  പ്രാചീന ചരിത്രത്തിലുടനീളം വിവിധ സംസ്കാരങ്ങളുടെ ഭാഗമാണ് ലാബിരിന്തുകൾ, 4,000 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ളതും ധ്യാനത്തിനും ധ്യാനത്തിനും പ്രാർത്ഥനയ്‌ക്കുമായി ഉപയോഗിക്കുന്ന ശൈലികളോ പാതകളോ ആയി പ്രത്യക്ഷപ്പെടുന്നു.  ഈ സൈറ്റുകൾ മതപരമായ ആചാരങ്ങൾ, ചടങ്ങുകൾ അല്ലെങ്കിൽ നൃത്ത നൃത്തങ്ങളുടെ ഭാഗമായിരിക്കാം.]

  • ലോക നഗ്ന പൂന്തോട്ട ദിനം!

    [ World Naked Gardening Day ;  നിങ്ങളുടെ കൈകൾ വൃത്തിഹീനമാക്കുകയും നിങ്ങളുടെ പൂന്തോട്ടത്തിൽ പൂർണ്ണമായും നഗ്നരായി സമയം ചെലവഴിക്കുകയും ചെയ്തുകൊണ്ട് ശരിക്കും പ്രകൃതിയിലേക്ക് മടങ്ങുക. ]
  • anna Untitled45454.jpg

* സ്റ്റാർ വാർസ് ദിനം !

Star Wars Day   ; ജോർജ്ജ് ലൂക്കാസ് എഴുതി സംവിധാനം ചെയ്ത ഇതിഹാസ സ്പേസ് ഓപ്പറയായ സ്റ്റാർ വാർസ്, 1977-ൽ പ്രീമിയർ ചെയ്തു, ഏതാണ്ട് തൽക്ഷണ കൾട്ട് ക്ലാസിക് ആയി മാറി.  ഏതാണ്ട് 40 വർഷങ്ങൾക്ക് ശേഷം ഇന്നും, സ്റ്റാർ വാർസ് എക്കാലത്തെയും സാമ്പത്തികമായി വിജയിച്ച ചിത്രങ്ങളിൽ ഒന്നായി തുടരുന്നു.]

* പീഡന വിരുദ്ധ ദിനം ! 

[ Anti-Bullying Day ; ഭീഷണിപ്പെടുത്തൽ വിരുദ്ധ ദിനം പ്രവർത്തനത്തിലേക്കുള്ള ഊർജ്ജസ്വലമായ ആഹ്വാനമാണ്, എല്ലാ വിധ ഭീഷണിപ്പെടുത്തലുകൾക്കും എതിരെ നിലകൊള്ളാൻ എല്ലാവരെയും ക്ഷണിക്കുന്നു.]

  • കമ്മ്യൂണിറ്റിതല കാട്ടുതീ തയ്യാറെടുപ്പ് ദിനം ! 

    [ Wildfire Community Preparedness Day ; ഈ ദിവസം വളരെ പ്രധാനമാണ്, കാരണം കാട്ടുതീ നാശം വിതച്ചേക്കാം, ജീവൻ, വീടുകൾ, പ്രകൃതി പ്രദേശങ്ങൾ എന്നിവയ്ക്ക് ഭീഷണിയാകാം.  80% കാട്ടുതീയും ആളുകളുടെ ശ്രദ്ധയിൽപ്പെടാത്ത ക്യാമ്പ് ഫയർ അല്ലെങ്കിൽ വലിച്ചെറിയപ്പെട്ട സിഗരറ്റ് പോലെയുള്ള മനുഷ്യ പ്രവർത്തനങ്ങളാണ്.]
  • mubarak Untitled45454.jpg

* ചൈന: സാഹിത്യ ദിനം !

* ഫിജി / ചൈന : യുവത ദിനം!

* നെതർലാൻഡ്സ്: പരേതരുടെ ഓർമ്മ

   ദിനം !

* ജപ്പാൻ: ഹരിത ദിനം !

* നമീബിയ: കസിംഗ കൂട്ടക്കൊല ദിനം !

* USA; 

*ദേശീയ ഓറഞ്ച് ജ്യൂസ് ദിനം !

[National Orange Juice Day !

മെയ് നാലിന് ദേശീയ ഓറഞ്ച് ജ്യൂസ് ദിനം അമേരിക്കയിലെ ഏറ്റവും ജനപ്രിയമായ പ്രഭാതഭക്ഷണ പാനീയത്തെ അംഗീകരിക്കുന്നു. ഓറഞ്ച് ജ്യൂസിന് രണ്ടാം സ്ഥാനത്തുള്ള ആപ്പിൾ ജ്യൂസിനേക്കാൾ വലിയ മാർജിൻ ഉണ്ട്. ആളുകൾ വർഷങ്ങളായി ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുകയും അത് നൽകുന്ന ആരോഗ്യ ഗുണങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നു.]

  • കെൻ്റക്കി ഡെർബി!

    Kentucky Derby  ; 1.5-മൈൽ ഓട്ടം കുതിരപ്പന്തയ ജനക്കൂട്ടത്തിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല.  മറിച്ച്, ഈ ഓട്ടം പാരമ്പര്യത്തിൻ്റെ പ്രതീകമാണ്. അമേരിക്കൻ കായിക സംസ്കാരത്തിൽ ഇതിന് ഒരു പ്രത്യേക സ്ഥാനമുണ്ട്.  കെൻ്റക്കി ഡെർബി യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലുടനീളവും അതിനപ്പുറവും മത്സരത്തിൻ്റെ ആവേശം ജ്വലിപ്പിക്കുന്നു. ]
  • tyagaUntitled45454.jpg

* K.I.N.D ദിനം !

[ കിഡ്‌സ് ഇൻ നീഡ് ഓഫ് ഡയപ്പർ  ദിനത്തിൽ  കുഞ്ഞുങ്ങൾക്ക് ഡയപ്പറുകൾ പോലുള്ള അവശ്യ സാധനങ്ങൾ നൽകാൻ മാതാപിതാക്കളെയും കുടുംബങ്ങളെയും സഹായിക്കുക ]

* Print Day in May

* National Fitness Day

* National Scrapbook Day

* National Homebrew Day 

* National Renewal Day

* National Ampersand Day

* National Candied Orange Peel Day

* Beer Pong Day

* Petite And Proud Day

* Join Hands Day

* 45 Day

     * ഇന്നത്തെ മൊഴിമുത്ത്*

    ***********

''ഇവിടെ ദൈവത്തിന് പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞു. ഒപ്പം മതത്തിന് സ്ഥാനം കിട്ടുകയും ചെയ്തു. എല്ലാറ്റിനും അടിസ്ഥാനം മതമായി മാറി. ദൈവത്തിന് മതത്തോട് യാതൊരു ബന്ധവുമില്ല എന്നത് ആദ്യം മനസിലാക്കണം. എനിക്കത് മനസിലായി. മതം ഒരു നുണയാണ്. ദൈവത്തോട് മതത്തെപ്പറ്റി ചോദിച്ചാൽ അതെന്താണെന്ന് ദൈവം തിരിച്ചു ചോദിക്കും.''

fireeUntitled45454.jpg

.             [ - മാധവിക്കുട്ടി]

    *********** 

പത്ത് വർഷത്തോളം 'ദ ഹിന്ദു' പത്രത്തിന്റെ മുഖ്യ പത്രാധിപത്യ ചുമതല വഹിച്ച മികച്ചസ്‌പോർട്‌സ് ലേഖകനും മികച്ച ക്രിക്കറ്റ് കളിക്കാരനുമായ നരസിംഹൻ റാം എന്ന എൻ.റാമിന്റെയും (1945),

തമിഴ്, തെലുഗു ചിത്രങ്ങളിലെ  നടി തൃഷ എന്നറിയപ്പെടുന്ന തൃഷ കൃഷ്ണന്റെയും (1983),

സ്റ്റാൻഡിംങ് കമ്മറ്റി ചെയർമാൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത്,പ്രസിഡന്റ്, കണ്ണൂർ ജില്ലാ പഞ്ചായത്ത്,സംസ്ഥാന സെക്രട്ടറി,   അഖിലേന്ത്യാ മഹിളാ അസോസിയേഷൻ,   സി.പി.ഐ.എം., ദേശീയ കമ്മറ്റി അംഗം.,  കേരള നിയമസഭയിൽ   ആരോഗ്യവകുപ്പ്, കുടുംബക്ഷേമം എന്നിവയുടെ മന്ത്രിസ്ഥാനം   തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച ഇപ്പോൾ പയ്യന്നൂർ എംഎൽഎ ആയ പി.കെ  ശ്രീമതിയുടെയും (1949), 

ഹാസ്യത്തിൽ അഭിരുചിയുള്ള, വില്ലിൻ്റെ മനോഹാരിതയും വിവേകവും കൊണ്ട് ലോകമെമ്പാടുമുള്ള ആരാധകരെ നേടിയ ടിവി/ സിനിമകളിലെ പ്രതിഭാധനനായ നടനായ വിൽ ആർനെറ്റ്ന്റേയും (1970) ജന്മദിനം !

  • ഇന്നത്തെ സ്മരണ !

    ********

    വിജയൻ കരോട്ട് മ. (1940 -1991)
  • fgfgfUntitled45454.jpg

     ടി.പി. ചന്ദ്രശേഖരൻ മ. (1960-2012)

     ജഗ്‌മോഹൻ മൽഹോത്ര മ. (1927-2021)

    ടിപ്പു സുൽത്താൻ മ. (1750-1799 )

    ഐസക് ബാറോ മ. (1630-1677)

    ഡെനിസ് ഡേവിഡോവ് മ. (1784-1839)

    മാർഷൽ ടിറ്റോ മ. (1892-1980). 

കെ.സി. മാമ്മൻ മാപ്പിള ജ. (1873-1953)

കെ.കെ.കുഞ്ചുപിള്ള ജ. (1893-1945)

ജസ്റ്റിസ്. അന്ന ചാണ്ടി ജ. (1905 -1996)

മുഹമ്മദലി ശിഹാബ്തങ്ങൾ ജ.(1936-2009)

ത്യാഗരാജ സ്വാമികൾ ജ. (1767-1847 )

ദലീപ് കൌർ ടിവാണ ജ. (1935-2020)

എറിക് സൈക്‌സ്  ജ. (1923-2012)

റൂത്ത് ഫസ്റ്റ്  ജ. (1925 -1982)

ഓഡ്രി ഹെപ്പ്‌ബേൺ ജ. (1929-1993)

ഹുസ്നി മുബാറക് ജ. (1928-2020)

ജെയ്ൻ ജേക്കബ്സ് ജ. (1916-2006)

സ്മരണകൾ !!!

Untwewitled45454.jpg

********

* പ്രധാനചരമദിനങ്ങൾ !!

കുറേ ചിത്രങ്ങൾക്കു് കഥ, തിരക്കഥ, സംഭാഷണം ഇവയൊക്കെ എഴുതുകയും ഒരുപിടി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്ത മലയാള സാഹിത്യകാരൻ വിജയൻ കരോട്ടിനെയും (1940 - 1991 മെയ് 4)

റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി യുടെ സ്ഥാപക നേതാവും വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമകാരികൾ രാഷ്ട്രീയ വൈരാഗ്യത്താൽ വെട്ടി കൊലപ്പെടുത്തിയ  ടി.പി. എന്ന് ചുരുക്കെഴുത്തിലറിഞ്ഞിരുന്ന ടി.പി. ചന്ദ്രശേഖരനെയും( 1960 -2012 മേയ് 4)

(ഇദ്ദേഹത്തിൻ്റെ ഭാര്യ കെ കെ രമ  രണ്ടു ദിവസം മുൻപ് 7491 വോട്ടുകളുടെ ഭൂരിപക്ഷം നേടി  വടകരയില്‍ വിജയിച്ചിരിക്കുന്നു)

സമർത്ഥനായ ഭരണാധികാരിയും പണ്ഡിതനും, പുതിയ ഒരു നാണയസംവിധാനം, ഭൂനികുതി വ്യവസ്ഥ തുടങ്ങിയ പല ഭരണപരിഷ്കാരങ്ങൾക്ക്  തുടക്കം കുറിക്കുകയും,  മൈസൂർ പട്ടുതുണി വ്യവസായം പുനരുജ്ജീവിപ്പിക്കാനായി ധാരാളം ശ്രമങ്ങൾ നടത്തുകയും, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെ തിരേയുള്ള യൂദ്ധങ്ങളിൽ പല നൂതന യുദ്ധോപകരണങ്ങൾ പ്രയോഗിക്കുകയും ചെയ്ത പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന .  ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തേ അലിഖാൻ ടിപ്പുവിനെയും (1750 നവംബർ 20- 1799 മേയ് 4),

sreemathy Untitled45454.jpg

ഗ്രീക്ക്, ഇംഗ്ലീഷ് സാഹിത്യത്തിലും ദൈവ ശാസ്ത്രത്തിലും പണ്ഡിതനായിരുന്ന ബ്രിട്ടീഷ് ഗണിത ശാസത്രജ്ഞൻ ഐസക് ബാറോയെയും(ഒക്ടോബർ 1630,– മേയ് 4, 1677,)

റഷ്യൻ സാഹിത്യത്തിൽ ഹുസ്സാർ എന്ന പ്രസ്ഥാനം കൊണ്ടുവന്ന റഷ്യൻ സൈനികനായ കവി ഡെനിസ് ഡേവിഡോവിനെയും ( 27 July 1784 – 4 May 1839),

 രണ്ടാം ലോകയുദ്ധാനന്തരം  യുഗോസ്ലാവിയയിൽ കമ്യൂണിസ്റ്റു ഭരണം സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയ മുൻ പ്രസിഡന്റും ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവുമായിരുന്ന ജോസിപ് ബ്രോസ് ടിറ്റോ എന്ന മാർഷൽ ടിറ്റോയെയും(7 മേയ് 1892 – 4 മേയ് 1980).,

* പ്രധാനജന്മദിനങ്ങൾ!!

മലയാള മനോരമയുടെ സ്ഥാപകനായിരുന്ന കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ സഹോദരന്റെ പുത്രനും ട്രാവൻകൂർ നാഷണൽ ബാങ്കിന്റെ സ്ഥാപകനും, മലയാള മനോരമ ദിനപത്രത്തിന്റെ രണ്ടാമത്തെ പത്രാധിപരും, സി പി രാമസ്വാമി അയ്യരുടെ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ജയിൽ വാസമടക്കം പല ദ്രോഹങ്ങളും സഹിക്കേണ്ടി വന്ന  പ്രശസ്ത പണ്ഡിതനും, വിദഗ്ദ്ധനായ പത്രപ്രവര്‍ത്തകനും‍, വ്യവസായ തല്‍പ്പരനും ആയിരുന്ന കെ.സി. മാമ്മൻ മാപ്പിളയെയും ( 1873 മെയ് 4-1953 ഡിസംബര്‍ 31), 

thrisha Untitled45454.jpg

സ്റ്റേറ്റ് കോൺഗ്രസ് നിലവിൽ വന്നതു മുതൽ തന്റെ ജീവിതാവസാനം വരെ ആ പ്രസ്ഥാനത്തി്‌ ശക്തിയും ചൈതന്യവും പകർന്ന ക്രാന്തദർശിയായ നേതാവും തിരുവിതാംകൂറിലെ സ്വാതന്ത്ര്യ സമരരംഗത്ത് ത്യാഗോജ്ജ്വലമായ പ്രവർത്തനം നടത്തിയ കെ.കെ.കുഞ്ചുപിള്ളയെയും (മേയ് 4, 1893 - ഏപ്രിൽ 26, 1945),

കേരളത്തിൽ നിയമബിരുദം നേടിയ ആദ്യ വനിത, മുൻസിഫ് പദവിയിലെത്തിയ ആദ്യത്തെ സ്ത്രീ, കേരളത്തിലെ ആദ്യകാല സ്ത്രീവാദി, അക്കാലത്തെ പേരെടുത്ത ക്രിമിനൽ വക്കീൽ,ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജി എന്നതിനു പുറമേ, ലോകത്തിലെ തന്നെ രണ്ടാമത്തെ വനിതാജഡ്ജിയും ആയ ജസ്റ്റിസ്. അന്ന ചാണ്ടിയെയും (1905 മെയ് 4-1996 ജൂലൈ 20),

കേരളത്തിലെ മുസ്ലിങ്ങളുടെ ഇടയിൽ മത-സാംസ്കാരിക-സാമൂഹിക-വിദ്യഭ്യാസ മണ്ഡലങ്ങളിൽ പ്രവർത്തിക്കുകയും  പിതാവിന്റെ (പൂക്കോയ തങ്ങൾ ) മരണശേഷം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരളസംസ്ഥാന അദ്ധ്യക്ഷനാകുകയും ചെയ്ത മുഹമ്മദലി ശിഹാബ് തങ്ങളെയും (മേയ് 4, 1936 - ഓഗസ്റ്റ് 1, 2009),

കർണ്ണാടക സംഗീതത്തിലെ  ത്രിമൂർത്തികളില്‍ ഏറ്റവും പ്രമുഖനായ വാഗ്ഗേയകാരനും  നാട്ട, ഗൌള, ആരഭി, വരാളി, ശ്രീരാഗം എന്നി ഘന രാഗങ്ങളില്‍  ജഗദാനന്ദകാരക, ദുഡുകുഗല, സാധിഞ്വനെ, കനകനരുചിര, എന്തരോ മഹാനുഭവുലു  എന്നി  പഞ്ചരത്നകീർത്തനങ്ങള്‍ രചിച്ച ത്യാഗരാജ സ്വാമികളെയും (1767 മേയ് 4- 1847 ജനുവരി 6 ),

ram Untitled45454.jpg

സരസ്വതി സമ്മാൻ ലഭിച്ച പഞ്ചാബി നോവലിസ്റ്റും ചെറുകഥാകൃത്തും  ദലീപ് കൌർ ടിവാണയെയും (മെയ് 4,1935 - 31 ജനുവരി 2020),

ഹാറ്റി ജാക്വസുമായി ചേർന്ന് അവതരിപ്പിച്ച വൻ തരംഗമായി മാറിയ "സൈക്‌സ് ആൻറ് എ... "എന്ന ഹിറ്റ് ടെലിവിഷൻ ഷോയടക്കം പല റേഡിയോ ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്ത ബ്രിട്ടനിലെ ടെലിവിഷൻ, സിനിമ, സ്‌റ്റേജ് മേഖലകളിലെ അതിപ്രശസ്തനായ ഹാസ്യനടന്മാരിലൊരാളായിരുന്ന എറിക് സൈക്‌സിനെയും (4 മേയ് 1923 - 4 ജൂലൈ 2012),

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ പോരാടുകയും, തപാലിൽ വന്ന ഒരു പൊതി തുറന്നു നോക്കുന്നതിനിടെ അതിൽ വച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച്  മരണമടയുകയും ചെയ്ത റൂത്ത് ഫസ്റ്റ് നെയും (4 മെയ് 1925 -17 ഓഗസ്റ്റ് 1982),

മെലിഞ്ഞ ശരീരവും വ്യത്യസ്തമായ കേശാലങ്കാരങ്ങളുമായി ആരാധകരെ ആകര്‍ഷിച്ച എക്കാലത്തെയും മികവുറ്റ ഫാഷന്‍ പ്രതിഭാസമാണെന്ന്  കാണികൾ വില ഇരുത്തിയ 20 നൂറ്റാണ്ടിലെ പ്രശസ്ത ഹോളിവുഡ് താരം ഓഡ്രി ഹെപ്പ്‌ബേണിനെയും (4 മെയ് 1929-20 ജനുവരി 1993),

tp Untitled45454.jpg

മുഹമ്മദ് അലി പാഷയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കാലം ഈജിപ്ത് ഭരിച്ചിരുന്ന ഭരണാധികാരിയായ   മുഹമ്മദ് ഹുസ്നി സയ്യിദ് മുബാറക്ക് എന്ന ഹുസ്നി മുബാറക്കിന്റെയും

 ( 4 മെയ് 1928 - 25 ഫെബ്രുവരി 2020),

ഒരു അമേരിക്കൻ-കനേഡിയൻ പത്രപ്രവർത്തകനും എഴുത്തുകാരിയും സൈദ്ധാന്തികനും നഗരപഠനം, സാമൂഹ്യ ശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയെ സ്വാധീനിച്ച ആക്ടിവിസ്റ്റായിരുന്ന ജെയ്ൻ ജേക്കബ്സിനേയും (4 മെയ് 1916 - 25 ഏപ്രിൽ 2006) ഓർമ്മിക്കുന്നു !!!

jagmohan Untitled45454.jpg

ചരിത്രത്തിൽ ഇന്ന്…

********

1493 - ഡിമാർക്കേഷൻ രേഖയെ അടിസ്ഥാനമാക്കി, പോപ്പ് അലക്സാണ്ടർ ആറാമൻ,   അമേരിക്കയെ സ്പെയിനിനും പോർച്ചുഗലിനുമായി വിഭജിച്ചു.

1494 - കൊളംബസ് ജമൈക്കയിലെത്തി.

1540-ൽ വെനീസും തുർക്കിയും തമ്മിൽ കോൺസ്റ്റാൻ്റിനോപ്പിൾ ഉടമ്പടി ഒപ്പുവച്ചു. 

marmmaram Untitled45454.jpg

1953 - കിഴവനും കടലും (ദ് ഓൾഡ് മാൻ ആന്റ് ദ് സീ) എന്ന കൃതിക്ക് ഏണസ്റ്റ് ഹെമിങ്‌വേ പുലിസ്റ്റർ അവാർഡി നർഹനായി.

1675 - ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവ്, റോയൽ ഗ്രീനിച്ച് വാനനിരീക്ഷണകേന്ദ്രം നിർമ്മിക്കുന്നതിനുള്ള ഉത്തരവ്

1688 - ജെയിംസ് രണ്ടാമൻ രാജാവിൻ്റെ ദണ്ഡവിമോചന പ്രഖ്യാപനം ഇംഗ്ലീഷ് പള്ളികളിൽ ഉറക്കെ ചൊല്ലി.

1776 - റോഡ് ഐലൻഡ് യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് ഔദ്യോഗികമായി വേർപിരിഞ്ഞു.

1728 -  ജോർജ് ഫ്രെഡറിക് ഹാൻഡലിൻ്റെ ഓപ്പറ 'ടോലോമിയോ, റെ ഡി എജിറ്റോ' ലണ്ടനിൽ പ്രദർശിപ്പിച്ചു.

1799 - നാലാം ആംഗ്ലോ-മൈസൂർ യുദ്ധം: ശ്രീരംഗപട്ടണംയുദ്ധത്തിന്റെ അന്ത്യം, ജനറൽ ജോർജ് ഹാരിസിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം കോട്ട പിടിച്ചടക്കി. ടിപ്പു സുൽത്താൻ കൊല്ലപ്പെട്ടു.

sayyad Untitled45454.jpg

1869 - സിൻസിനാറ്റി റെഡ് സ്റ്റോക്കിംഗ്സ് അവരുടെ ആദ്യത്തെ ബേസ്ബോൾ ഗെയിമിൽ പങ്കെടുത്തു

1896 -  ലണ്ടൻ ഡെയ്‌ലി മെയിലിൻ്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി. 

1897 - റൂ ജീൻ ഗൗജോണിലെ പാരീസ് ബസാറിലുണ്ടായ തീപിടിത്തത്തിൽ 200 പേർ മരിച്ചു.

1846 -  മിഷിഗൺ വധശിക്ഷ അവസാനിപ്പിച്ചു. 

1869 -  ജപ്പാനിൽ ഹക്കോഡേറ്റ് എന്ന നാവിക യുദ്ധം നടന്നു. 

1888 -  ഇറ്റലിയും സ്പെയിനും തമ്മിൽ ഒരു സൈനിക ഉടമ്പടി ഒപ്പുവച്ചു.  

1904 - പനാമ കനാലിന്റെ  നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.

mamman Untitled45454.jpg

1912 - ഗ്രീക്ക് ദ്വീപായ റോഡ്സ്,  ഇറ്റലി അധിനിവേശപ്പെടുത്തി.

1926 - ബ്രിട്ടീഷ് ചരിത്രത്തിലെ ആദ്യത്തെ പൊതു പണിമുടക്ക് 

1930 - ബ്രിട്ടീഷ് പൊലീസ്,  മഹാത്മാഗാന്ധിയെ അറസ്റ്റ് ചെയ്ത് യെർ‌വാദാ സെണ്ട്രൽ ജയിലിലേക്ക് മാറ്റി.

1933 -  ആർക്കിബാൾഡ് മക്ലീഷ് പുലിറ്റ്സർ സമ്മാനം നേടി. 

5454Untitled45454.jpg

1944 -  ചാൾസ് ബോയർ അഭിനയിച്ച 'ഗ്യാസ്‌ലൈറ്റ്' എന്ന സിനിമയുടെ അഡാപ്റ്റേഷൻ പുറത്തിറങ്ങി. 

1957 -  ആംസ്റ്റർഡാമിൽ ആൻ ഫ്രാങ്ക് ഫൗണ്ടേഷൻ രൂപീകരിച്ചു. 

1973 -  ഫിലാഡൽഫിയയിലെ വെറ്ററൻസ് സ്റ്റേഡിയത്തിലാണ് ഏറ്റവും ദൈർഘ്യമേറിയ ബേസ്ബോൾ മത്സരം നടന്നത്. 

1978 - കിള്ളിക്കുറിശിമംഗലം കലക്കത്തുഭവനം 'കുഞ്ചൻസ്മാരകം' ആക്കി.

1979 - മാർഗരറ്റ്താച്ചർ  യു.കെ.യുടെ   ആദ്യ വനിതാ പ്രധാനമന്ത്രിയായി.

hapUntitled45454.jpg

1980 - യൂഗോസ്ലാവ്യൻ പ്രസിഡണ്ട് ജോസിപ് ബ്രോസ് ടിറ്റോ  മരണമടഞ്ഞു

1994 - ഗാസാ മുനമ്പിലും  ജെറീക്കോവിലും പാലസ്തീന്‌ സ്വയംഭരണം അംഗീകരിച്ചു കൊണ്ട്,  ഇസ്രയേൽ പ്രധാനമന്ത്രി യിറ്റ്ഷാക് റാബിനും പാലസ്തീൻ വിമോചന മുന്നണി നേതാവ് യാസർ അറഫാത്തും ഒരു സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു.

1999 - സ്റ്റീഫൻ സോമ്മേഴ്‌സ് സംവിധാനം ചെയ്‌ത 'ദി മമ്മി' ചിത്രം യു.എസ്.എയിൽ പ്രീമിയർ ചെയ്തു.

2014 - കെനിയയിലെ നെയ്‌റോബിയിൽ ബസുകൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 62 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . 

2015 -  ഗോൾഡൻ സ്റ്റേറ്റ് വാരിയേഴ്സിൻ്റെ സ്റ്റീഫൻ കറിക്ക് 2014-15 സീസണിൽ NBA MVP ലഭിച്ചു. 

Untitlerered45454.jpg

2019 - ഉദ്ഘാടന ഓൾ-ഫീമെയിൽ മോട്ടോർസ്‌പോർട്ട് സീരീസ്, ഡബ്ല്യു സീരീസ് , ഹോക്കൻഹൈംറിംഗിൽ നടക്കുന്നു . മത്സരത്തിൽ ജേമി ചാഡ്‌വിക്ക് വിജയിച്ചു , അത് ഉദ്ഘാടന സീസണിലെ ചാമ്പ്യനാകും.

2023 - സെർബിയയിലെ മ്ലാഡെനോവാക്കിലും സ്മെഡെറെവോയിലും നടന്ന വെടിവയ്പ്പിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും പതിമൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു . രണ്ട് ദിവസത്തിനിടെ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവയ്പ്പാണിത്.

.' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment