Advertisment

ഇന്ന് മെയ് 8: ലോക മാതൃദിനം ! അക്ഷര മേനോന്റേയും ആശ അരവിന്ദിന്റേയും ജന്മദിനം: ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ ബ്രെറ്റിഗ്‌നി ഉടമ്പടി ഒപ്പുവച്ചതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

മാതൃത്വത്തേയും മാതാവിനേയും പ്രകീർത്തിക്കുന്ന ദിവസമാണ് മാതൃദിനം. അമ്മമാരുടെ സ്നേഹവും കരുതലും  ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | ചരിത്രത്തിൽ ഇന്ന്

New Update
may Untitled2323.jpg

🌅ജ്യോതിർഗ്ഗമയ🌅

.                       

1199  മേടം 25

ഭരണി  / അമാവാസി

2024 മെയ് 8, ബുധൻ

Advertisment

ഇന്ന്; 

.             *ലോക മാതൃദിനം !         

[ മാതൃത്വത്തേയും മാതാവിനേയും പ്രകീർത്തിക്കുന്ന ദിവസമാണ് മാതൃദിനം. അമ്മമാരുടെ സ്നേഹവും കരുതലും  ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം. മാതൃത്വം ആഘോഷിക്കാനുള്ളതാണെന്ന് ഓരോ അമ്മയെയും വീണ്ടും ഓര്‍മ്മിപ്പിക്കാനുള്ള ദിനം.!]

nnUntitled2323.jpg

 *ലോക റെഡ് ക്രോസ്സ്  ദിനവും

   റെഡ്ക്രസന്റ് ദിനവും !

[മെയ് 8 ലോക റെഡ് ക്രോസ്, റെഡ് ക്രസൻ്റ് ദിനമാണ് - നമ്മുടെ ഇൻ്റർനാഷണൽ റെഡ് ക്രോസിൻ്റെയും റെഡ് ക്രസൻ്റ് പ്രസ്ഥാനത്തിൻ്റെയും അതുല്യതയും ഐക്യവും ആഘോഷിക്കുന്നതിനുള്ള ഒരു ആഗോള ദിനം .]

*ഗോൾഫ് ദിനം !

[Golf Day ! ; മനോഹരമായ ഒരു കോഴ്‌സിൽ ക്ലബ്ബുകൾ ആടുന്നു, ശുദ്ധവായു ശ്വസിക്കുന്നു, ശാന്തത കണ്ടെത്താൻ ഒരു ചെറിയ വെളുത്ത പന്തിനെ പിന്തുടരുന്നു. ഗോൾഫ് ഒരു കളി മാത്രമല്ല. ആ ക്ലബുകളെ സ്റ്റോറേജിൽ നിന്ന് പുറത്തെടുക്കാനും അവയെ പൊടിതട്ടിയെടുക്കാനും വീണ്ടും പച്ച പിടിക്കാൻ തയ്യാറാകാനുമുള്ള സമയമാണിത്! അത് ശരിയാണ്; ഇത് ഗോൾഫ് ദിനമാണ്!]

  • ലോക ഫെസിലിറ്റീസ് മാനേജ്‌മെൻ്റ് ദിനം!

    [ World Facilities Management Day;  നിങ്ങളുടെ പ്രിയപ്പെട്ട മാളിലെ ശുചിമുറികൾ പതിവായി പരിപാലിക്കപ്പെടുന്നുവെന്നും പാർക്കിംഗ് ഗാരേജിലെ ട്രാഫിക്കിൻ്റെ ഒഴുക്ക് ആളുകൾക്ക് എളുപ്പത്തിൽ കയറാനും ഇറങ്ങാനും കഴിയുമെന്നും ഡിസ്പ്ലേ സ്‌ക്രീനുകൾ, ലൈറ്റുകൾ, വാതിലുകൾ എന്നിവ തകരാറിലല്ലെന്നും ഉറപ്പാക്കാൻ ഒരു ഫെസിലിറ്റി മാനേജർ ഉത്തരവാദിയാണ്. എല്ലാ ജീവനക്കാരെയും ഏകോപിപ്പിച്ച് ഒരുമിച്ച് പ്രവർത്തിക്കാനും ഇവയെല്ലാം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന വ്യക്തിയാണ്.]
  • sankunni Untitled2323.jpg

* വേൾഡ് ഒവേറിയൻ കാൻസർ ഡേ !

* ലോക കഴുത ദിനം !

* മിസ്സിസിപ്പി : വിമോചന ദിനം !

* തെക്കൻ കൊറിയ: പാരന്റ്സ് ഡേ !

* നോർവെ: വൃദ്ധ സൈനിക ദിനം !

* തിയോസഫി: വെള്ളതാമര ദിനം !

USA ;

* ദേശീയ റിസപ്ഷനിസ്റ്റ് ദിനം!

* ചാരിറ്റി ഡേയ്‌ക്ക് ഒരു ദിവസത്തെ

   വേതനം സംഭാവന ചെയ്യുക!

(Donate A Day’s Wages To Charity Day)

* നോ സോക്സ് ഡേ !

* National Have a Coke Day!

* National Third Shift Workers Day !

deepak Untitled2323.jpg

*ഐറിസ് ദിനം !

[Iris Day ; 260-300 ഓളം അലങ്കാര സസ്യങ്ങളുടെ സ്പീഷീസുകളുള്ള ഐറിസ് ഇറിഡേസീ സസ്യ കുടുംബത്തിലെ ഒരു ജനുസാണ്. ഒരു വസന്ത ദിനത്തിൽ ഐറിസിൻ്റെ മഞ്ഞുനിറഞ്ഞ, വർണ്ണാഭമായ പൂക്കളുടെ പുതുമയുള്ള, സമൃദ്ധമായ തിളക്കവും, ചടുലവും, വിറയലും, കൗതുകമുണർത്തുന്നതുമായ തണ്ടും, മഴവില്ല് നിറങ്ങളുടെ മാസ്മരികമായ ബ്ലഷും ഈ ബൾബ് പൂവിനെ ആരുടെയും കണ്ണുവെട്ടിക്കുന്ന കാഴ്ചയാക്കുന്നു.]

*സ്വതന്ത്ര വ്യാപാര  ദിനം !

[Free Trade Day ;  സ്വതന്ത്ര വ്യാപാരത്തിൻ്റെ ഗുണങ്ങളും ദോഷങ്ങളും പരിശോധിക്കൂ, ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വ്യാപരികളുടെ സംഭാവന വലുതാണ്.]

*ദേശീയ കോക്കനട്ട് ക്രീം പൈ ദിനം !

[National Coconut Cream Pie Day ; 

 ഈ സ്വാദിഷ്ടമായ പൈ ഒരു മധുരമുള്ള തേങ്ങാ ക്രീം ഫില്ലിംഗ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. പൈ പ്രേമികൾക്ക് അറിയാവുന്നത്, വറുത്ത നാളികേരം പുരട്ടിയ യഥാർത്ഥ ചമ്മട്ടി ക്രീം ഈ പൈ അപ്രതിരോധ്യമാക്കുന്നു എന്നാണ്.]

david Untitled2323.jpg

      ഇന്നത്തെ മൊഴിമുത്തുകൾ      

     ************

''ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ

പരക്കെ നമ്മെപ്പാലമൃതൂട്ടും പാർവണശശിബിംബം''

''വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപ്തമയം

വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം''

. [ - ഉള്ളൂർ എസ്. പരമേശ്വരയ്യർ ]

  ************* 

 13 ഉം, 14 ഉം‍ ലോകസഭകളിൽ കണ്ണൂർ ലോകസഭാമണ്ഡലത്തെ സി പി ഐ എം നെ പ്രതിനിധീകരിക്കുകയും പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതിനെ തുടർന്ന് കോൺസ്സിൽ ചേർന്ന് നിയമസഭ  മെംബറായി തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് ബി ജെ പി യിൽ ചേർന്ന് 2020 മുതൽ പാർട്ടിയുടെ കേന്ദ്ര  വെെസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുന്ന എ.പി അബ്ദുള്ളക്കുട്ടി എന്ന അരുവാനപ്പള്ളി പുതിയ പുരക്കൽ അബ്ദുള്ളക്കുട്ടിയുടെയും (1967),

പത്മരാജന്റെ പെരുവഴിയമ്പലം എന്ന ചലച്ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്രരംഗത്ത് എത്തിയ,"ഇന്നലെ', 'ഞാൻ ഗന്ധർവൻ' എന്നീചിത്രങ്ങളിലുംപത്മരാജനോടൊപ്പം പ്രവർത്തിക്കുകയും കേരള സംഗീതനാടക അക്കാദമിഅംഗം, കേരള ചലച്ചിത്രവികസന കോർ; അംഗം, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ. 'നവയുഗ് ചിൽഡ്രൻസ് തിയേറ്റർ ആൻഡ് മൂവി വില്ലേജ്' എന്ന കുട്ടികൾക്കായുള്ള കലാ പരിശീലന കേന്ദ്രം നടത്തുകയും ചെയ്യുന്ന പ്രമുഖ മലയാളചലച്ചിത്രസംവിധായകനായ ജോഷി മാത്യു (1953)വിന്റേയും,

debiUntitled2323.jpg

2012ല്‍ പുറത്തിറങ്ങിയ 'അരികെ' എന്ന ആദ്യ ചിത്രത്തിനു ശേഷം 'അന്നയും റസൂലും'  വേഗം, സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരം, 'കുമ്പസാരം, പുഞ്ചിരിക്കു പരസ്പരം, കട്ടപ്പനയിലെ റിത്വിക് റോഷന്‍, ബഷീറിന്റെ പ്രേമലേഖനം, പുള്ളിക്കാരന്‍ സ്റ്റാറാ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച, ഇരുന്നൂറോളം പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള മോഡലും അഭിനേത്രിയുമായ  ആശ അരവിന്ദിന്റേയും (1982),

ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച 'മൺസൂൺ മാമ്പഴം' എന്ന റൊമാൻസ് ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച, തമിഴ്, കന്നഡ, മലയാളം ചിത്രങ്ങളിൽ അഭിനയിക്കുന്ന  ചലച്ചിത്ര നടിയായ അക്ഷര മേനോന്റേയും (1995),

മലയാള ഉത്തരാധുനിക ചെറുകഥാ സാഹിത്യരംഗത്തെ ഒരു എഴുത്തുകാരിയായ   എസ്. സിതാരയുടെയും (1976),

പ്രിന്റ് മീഡിയയിലും ദൃശ്യമാധ്യമ രംഗത്തും പ്രവർത്തിക്കുന്ന മുതിർന്ന പത്രവർത്തകനും എഴുത്തുകാരനും ചലച്ചിത്ര അഭിനേതാവുമായ ദീപക് ധർമടത്തിന്റെയും (1979),

robert Untitled2323.jpg

അന്താരാഷ്ട്ര ഹോക്കി കളിക്കാരനും നിലവിൽ ഇന്ത്യയുടെ ഹോക്കി ടീമിന്റെ ക്യാപ്റ്റനും ഗോൾകീപ്പറുമായ പി.ആർ. ശ്രീജേഷ് എന്ന പട്ടത്ത് രവീന്ദ്രൻ ശ്രീജേഷിന്റെയും (1986),

ഒളിമ്പിക്സിൽ ഏതെങ്കിലും ഇനത്തിൽ ആദ്യമായി സെമിഫൈനലിലെത്തിയ വനിതാ താരമെന്ന അപൂർവ നേട്ടത്തിനുടമയായ ഷൈനി വിൽസന്റെയും (1965),

ഒരു ഇംഗ്ലീഷ് ബ്രോഡ്കാസ്റ്ററും പ്രകൃതിശാസ്ത്രജ്ഞനും , 'ദ ബ്ലൂ പ്ലാനറ്റ്', 'പ്ലാനറ്റ് എർത്ത്' തുടങ്ങിയ പ്രകൃതി ഡോക്യുമെൻ്ററികളിലെ പ്രവർത്തനങ്ങളിലൂടെ പ്രശസ്തനും 

 പ്രശസ്ത ബ്രിട്ടീഷ് സംവിധായകൻ റിച്ചാർഡ് ആറ്റൻബറോയുടെ സഹോദരനുമായ  സഹോദരനുമായ ഡേവിഡ് ആറ്റൻബറോയുടേയും (1926-97 വയസ്സ് ), 

'ലിറ്റിൽ ഹൗസ് ഓൺ ദി പ്രേരി' എന്ന ടിവി സീരീസിലെ ലോറ ഇംഗാൽസ് വൈൽഡർ എന്ന കഥാപാത്രത്തിലൂടെ മികച്ച അംഗീകാരം നേടിയ അമേരിക്കൻ നടി മെലിസ ഗിൽബെർട്ടിനേയും (1964), 

ജന്മദിനം !

chinmayanada Untitled2323.jpg

ഇന്നത്തെ സ്മരണ !!!

*********

സി. ശങ്കുണ്ണിനായർ മ. (1894-1942)

(വിദ്വാൻ സി. എസ് നായർ )

കാട്ടുമാടം നാരായണൻ മ.(1931-2005)

ദേബിപ്രസാദ് ചട്ടോപാധ്യായ മ. (1918-1993)

ഡോ. പി വി  കാനേ മ. (1880-1972)

ഉസ്താദ്സിയ ഫരീദുദ്ദീൻദാഗർ മ.(1932-2013)

ഗ്യുസ്താവ് ഫ്ലോബേർ മ. (1821-1880)

പോൾ ഗോഗിൻ മ. (1848-1903 )

റോബർട്ട് എ. ഹെയ്ൻലൈൻ മ. (1907-1988)

ആർ. കൃഷ്ണൻ ജ. (1914-1995)

സ്വാമി ചിന്മയാനന്ദ ജ. (1916-1993)

ജോൺ  മരിയ വിയാനി ജ. (1786-1859)

ഷോൺ ഹെൻറി ഡ്യൂനന്റ് ജ.(1828-1910)

ഹാരി എസ്. ട്രൂമാൻ ജ. (1884 -1972)

ഇനെസ്സാ അർമാന്ദ് ജ(1874-1920),

ഫുൾട്ടൻ ജെ. ഷീൻ ജ. (1895 -1979)

റോബർട്ടോ റോസല്ലിനി ജ. (1906- 1977)

ജോർജ്ജ് വുഡ്‌കോക്ക് ജ. (1912-1995)

asha Untitled2323.jpg

സ്മരണകൾ !!!

********

പ്രധാനചരമദിനങ്ങൾ !!

മലയാളസാഹിത്യ വിമർശന ചരിത്രത്തെ ക്രിയാത്മകമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച സാഹിത്യ നിരൂപകൻ മാത്രമല്ല അധ്യാപകൻ, പത്രപ്രവർത്തകൻ, എന്നീ നിലകളിലും സ്വരാട്, അരുണോദയം എന്നിവയുടെ പത്രാധിപരായും പ്രവർത്തിച്ച വിദ്വാൻ സി.എസ്. നായരെയും (1894 - മേയ് 8 1942), 

എഴുത്തുകാരൻ, നാടകഗവേഷകൻ, മന്ത്രവാദി എന്നീ നിലയിൽ പ്രശസ്തനും,  നാടകത്തെക്കുറിച്ചും മന്ത്രവാദത്തെ ക്കുറിച്ചും ഗ്രന്ഥങ്ങളെഴുതുകയും ചെയ്ത  കാട്ടുമാടം നാരായണനെയും (ഒക്റ്റോബർ 1, 1931-മെയ് 8, 2005),

 ഇന്ത്യയിലെ മാർക്സിസ്റ്റ് തത്ത്വചിന്തകനും പുരാതന ഇന്ത്യൻ തത്ത്വചിന്തയിലെ ഭൗതികവാദ ധാരയുടെ പര്യവേക്ഷണത്തിന് ഏറെ സംഭാവനകൾ നൽകുകയും (പ്രത്യേകിച്ച് പുരാതന വൈദ്യന്മാരായ ചരകനെയും സുശ്രുതനെയും കുറിച്ചുള്ള അദ്ദേഹത്തിൻ്റെ 1977 ലെ സയൻസ് ആൻഡ് സൊസൈറ്റി ഇൻ ആൻഷ്യൻ്റ് ഇന്ത്യ എന്ന പുസ്തകം ) 1998-ൽ മരണാനന്തരം ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്ത ദേബിപ്രസാദ് ചട്ടോപാധ്യായയേയും (19 നവംബർ 1918 - 8 മെയ് 1993),

wilsonUntitled2323.jpg

നാൽപത് വർഷം റിസർച്ച് ചെയ്ത് 6500 പേജ് ഉള്ള ഹിസ്റ്ററി ഓഫ് ധർമ്മശാസ്ത്ര എന്ന പുസ്തകം എഴുതിയ ഇൻഡോളജിസ്റ്റും സംസ്കൃത പണ്ഡിതനും ഭാരതരത്ന പുരസ്കാര ജേതാവും ആയിരുന്ന ഡോ. പാണ്ഡുരങ്ക് വാമൻ കാനേയെയും ( 7 മെയ് 1880 - 8 മെയ് 1972),

പ്രമുഖനായ ദ്രുപദ് ഗായകനും ഉദയ്പുർ രാജാവ് മഹാറാണ ഭൂപൽ സിങ്ങിന്റെ ആസ്ഥാന സംഗീതജ്ഞനായിരുന്ന ഉസ്താദ് സിയാവുദ്ദീൻ ദാഗറിന്റെ മകനും ദ്രുപദിലെ ദഗർബാനി സംഗീത ശാഖയുടെ പ്രചാരകനും പ്രമുഖ ഹിന്ദുസ്ഥാനി ദ്രുപദ് ഗായകനുമായിരുന്ന ഉസ്താദ് സിയ ഫരീദുദ്ദീൻ ദാഗറിനെയും (15 ജൂൺ 1932 - 8 മേയ് 2013),

മദാം ബോവേറി എന്ന പ്രസിദ്ധ നോവൽ എഴുതിയ ഫ്രഞ്ച് എഴുത്തുകാരൻ  ഗ്യുസ്താവ് ഫ്ലോബേറിനെയും (ഡിസം: 12, 1821 –മെയ് 8, 1880),

ദ സ്പിരിട്ട് ഒഫ് ദ ഡെഡ് വാച്ചിങ്, ദ ഡേ ഒഫ് ഗോഡ്, ദ യെല്ലോ ക്രൈസ്റ്റ്, വെയർ ഡൂ വി കം ഫ്രം, വാട്ട് ആർ വി, വെയർ ആർ വി ഗോയിങ് തുടങ്ങിയ ചിത്രങ്ങൾ വരച്ച വിഖ്യാത ഫ്രഞ്ച് ചിത്രകാരൻ പോൾ ഗോഗിനെയും (1848 ജൂൺ 7 - 1903 മെയ് 8 )

melisa Untitled2323.jpg

'സ്റ്റാർഷിപ്പ് ട്രൂപ്പേഴ്‌സ്', 'ദി മൂൺ ഈസ് എ ഹാർഷ് മിസ്ട്രസ്' എന്നീ പുസ്തകങ്ങളിലൂടെ ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെട്ട ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ എഴുത്തുകാരനായിരുന്ന റോബർട്ട് എ. ഹെയ്ൻലൈൻ എന്ന റോബർട്ട് ആൻസൺ ഹൈൻലൈനേയും [1907 ജൂലൈ 7-1988 മേയ് 8),

പ്രധാനജന്മദിനങ്ങൾ!!

*********

കേരള കർഷക സംഘം പ്രവർത്തകൻ, പാലക്കാട് ജില്ലാ കർഷക സഹകരണ സംഘം പ്രസിഡന്റ്, സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും നിയമസഭ ഒന്നും  രണ്ടും, മൂന്നും,  നാലും കേരളനിയമസഭകളിൽ ആലത്തൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച  ആർ. കൃഷ്ണനെയും (08 മേയ് 1914 - 28 ജനുവരി 1995),

ഫ്രീപ്രസ്സ് ജേണൽ, നാഷണൽ ഹൊറാൾഡ് എന്നീ പത്രങ്ങളിൽ ജോലി ചെയ്യുകയും ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിക്കുകയും പിന്നിട് ഹൃഷികേശിലെത്തി സ്വാമി ശിവാനന്ദയുടെ ശിഷ്യനായി ഭിക്ഷ സ്വീകരിക്കുകയും വേദാന്തത്തിന്റെ പ്രചാരണത്തിനായി  ഇന്ത്യയിലൊട്ടാകെ 300 ഓളം ശാഖകളുമായി വ്യാപിച്ചു കിടക്കുന്ന ചിന്മയാ മിഷൻ സ്ഥാപിക്കുകയും ചെയ്ത ബാലകൃഷ്ണ മേനോൻ (ബാലൻ) എന്ന സ്വാമി  ചിന്മയാനന്ദയെയും (മെയ് 8 1916-ഓഗസ്റ്റ് 3 1993) ,

കത്തോലിക്ക സഭയിലെ ഒരു വിശുദ്ധനായ ജോൺ ബാപ്റ്റിസ്റ്റ് മരിയ വിയാനിയെയു (8 മേയ് 1786 – 4 ആഗസ്റ്റ് 1859),

rereUntitled2323.jpg

അന്തർദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകനും സമാധാനത്തിനുള്ള ആദ്യത്തെ നോബ ൽ സമ്മാന ജേതാവും ആയിരുന്ന ഷോൺ ഹെൻറി ഡ്യൂനൻറിനെയുo (1828 മെയ് 8 - 1910 ഒക്റ്റോബർ 30),

രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് ഇടാനുള്ള തീരുമാനമെടുത്ത് യുദ്ധം അവസാനിപ്പിച്ച  അമേരിക്കൻ  ഐക്യനാടുകളുടെ മുപ്പത്തിമൂന്നാമത്തെ പ്രസിഡന്റായിരുന്ന ഹാരി എസ്. ട്രൂമാനെയും (മെയ് 8, 1884 – ഡിസംബർ 26, 1972),

പടിഞ്ഞാറൻ യൂറോപ്പിൽ പ്രവർത്തിച്ചിരുന്ന എല്ലാ ബോൾഷെവിക് ഗ്രൂപ്പുകളേയും ഒന്നിച്ചു ചേർത്തു പ്രവർത്തിക്കാൻ രൂപം കൊണ്ട സംഘടനയായ കമ്മറ്റി ഓഫ് ഓർഗനൈസേഷന്റെ ജനറൽ സെക്രട്ടറിയായി  തിരഞ്ഞെടുക്ക പ്പെടുകയും, ഒക്ടോബർ വിപ്ലവത്തിനുശേഷം, സോവിയറ്റ് കൗൺസിലിൽ എക്സിക്യൂട്ടീവ് അംഗമാകുകയും, കമ്മ്യൂണിസ്റ്റ് പാർട്ടിയിലും, സോവിയറ്റ് ട്രേഡ് യൂണിയനിലും, സ്ത്രീകൾക്ക് അർഹതപ്പെട്ട സ്ഥാനങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി രൂപീകരിച്ച സംഘനടയായ സെനോത്ഡെലിന്റെ ഡയറക്ടറാകുകയും ചെയ്ത ഫ്രഞ്ച്-റഷ്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഇനെസ്സാ ഫ്യോദോറോവ്ന അർമാന്ദ് എന്ന ഇനെസ്സാ അർമാന്ദ്( മേയ് 8, 1874 –  സെപ്തംബർ 24, 1920),

sithara Untitled2323.jpg

ഇലക്ട്രോണിക്മാദ്ധ്യമങ്ങളിലൂടെയുള്ള വേദപ്രഘോഷണങ്ങളാൽ  പേരെടുത്ത അമേരിക്കൻ കത്തോലിക്കാ മെത്രാപ്പോലീത്തയും വേദ പ്രഘോഷകനും ആയിരുന്ന ഫുൾട്ടൻ ജെ. ഷീനിനെയും (1895 മേയ് 8 - 1979 ഡിസംബർ 9). 

യൂറോപ്യൻ സിനിമയിലെ നാഴികക്കല്ലായി കണക്കാക്കുന്ന രണ്ടാം ലോകയുദ്ധത്തെക്കുറിച്ചുള്ള ചലച്ചിത്ര ത്രയമായി അറിയപ്പെടുന്ന റോം ഓപ്പൺ സിറ്റി (1945), പയ്‌സാൻ (1946), ജർമനി ഇയർ സീറോ (1947) എന്നി ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശസ്തനായ ഇറ്റാലിയൻ ചലച്ചിത്ര സംവിധായകൻ റോബർട്ടോ റോസല്ലിനി (മേയ് 8,1906- ജൂൺ 3, 1977),

കനേഡിയൻ ലിറ്ററേച്ചർ എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ പത്രാധിപരും, കേരളം സന്ദർശിച്ചു വിവരണം രേഖപ്പെടുത്തിയ ആധുനിക സഞ്ചാരികളിൽ പ്രമുഖനുമായിരുന്ന  ജോർജ്ജ് വുഡ്‌കോക്കിനെയും(മേയ് 8, 1912 – ജനുവരി 28, 1995),

ഓർമ്മിക്കുന്നു.!!!

ചരിത്രത്തിൽ ഇന്ന് …

srijesh Untitled2323.jpg

*********

1360 - ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ബ്രെറ്റിഗ്നി ഉടമ്പടി ഒപ്പുവച്ചു.  

1521 - പാർലമെൻ്റ് ഓഫ് വേംസ് മാർട്ടിൻ ലൂഥറിനെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 

1541- ഹെർണാണ്ടോ ഡി സോട്ടോയാണ് മിസിസിപ്പി നദി കണ്ടെത്തിയത്. 

1624 - റോമൻ ചക്രവർത്തിയായ ഫെർഡിനാൻഡ് രണ്ടാമനും രാജാവ് ബെത്‌ലൻ ഗബോറും തമ്മിൽ വിയന്ന ഉടമ്പടി ഒപ്പുവച്ചു. 

1660 - ചാൾസ് സ്റ്റുവർട്ടിനെ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവായി പാർലമെൻ്റായി പ്രഖ്യാപിച്ചു. 

1741 - ഫ്രാൻസും ബവേറിയയും തമ്മിൽ നിംഫെൻബർഗ് ഉടമ്പടി ഒപ്പുവച്ചു. 

1886 - ജോൺ പിംബർട്ടൺ കാർബണേറ്റ്  ചെയ്ത ഒരു പാനീയം നിർമ്മിച്ചു. പിന്നീടിത് 'കൊക്ക-കോള' എന്ന പേരിൽ വിപണനം ചെയ്തു.

joshy Untitled2323.jpg

1891 - ഭാഷാപോഷിണി സഭ തുടക്കം

1898 - ആദ്യ ഇറ്റാലിയൻ ലീഗ്  ഫുട്ബോൾ മൽസരങ്ങൾ ആരംഭിച്ചു.

1914 - പാരമൗണ്ട് പിക്‌ചേഴ്സ് സ്ഥാപിതമായി.

1933 - ബ്രിട്ടീഷുകാർക്കെതിരേ മഹാത്മാ ഗാന്ധി 21 ദിവസത്തെ ഉപവാസം ആരംഭിച്ചു.

1949-ൽ പശ്ചിമ ജർമ്മൻ ഭരണഘടന അംഗീകരിക്കപ്പെട്ടു. 

1963-ൽ അമേരിക്കൻ പ്രസിഡൻ്റ് ജോൺ എഫ്. കെന്നഡി അയൽപക്ക ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിന് പിന്തുണ വാഗ്ദാനം ചെയ്തു.

1954 - ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ(AFC) ഫിലിപ്പൈൻസിലെ മനിലയിൽ സ്ഥാപിതമായി.

1956 - ഉള്ളൂർ സ്മാരകം (തിരുവനന്തപുരം) ആരംഭം.

krishnan Untitled2323.jpg

1963-ൽ ആദ്യ ജെയിംസ് ബോണ്ട് ചിത്രമായ 'ഡോ. നോ' അമേരിക്കയിൽ പ്രീമിയർ ചെയ്തു.

1972 - ബ്ലാക്ക് സെപ്റ്റംബർ എന്ന ഭീകരസംഘടനയുടെ നാലു പ്രവർത്തകർ വിയന്നയിൽ നിന്നു ടെൽ അവീവിലേയ്ക്കു പറക്കുകയായിരുന്ന ബൽജിയൻ വിമാനം റാഞ്ചി.

1984 - ലോസ് ഏഞ്ചൽസിൽ നടന്ന സമ്മർ ഒളിമ്പിക്‌സിൽ സോവിയറ്റ് യൂണിയൻ ബഹിഷ്‌കരണം പ്രഖ്യാപിച്ചു , പിന്നീട് മറ്റ് 14 രാജ്യങ്ങളും ചേർന്നു. 

1984 - തേംസ് ബാരിയർ ഔദ്യോഗികമായി തുറന്നു, ഇത് അങ്ങേയറ്റത്തെ സാഹചര്യങ്ങളിലൊഴികെ ഗ്രേറ്റർ ലണ്ടനിലെ മിക്ക വെള്ളപ്പൊക്കവും വെള്ളപ്പൊക്കത്തിൽ നിന്ന് തടഞ്ഞു. 

1985-ൽ മുറുറോവ അറ്റോളിൽ ഫ്രഞ്ച് ആണവ പരീക്ഷണം നടത്തി.

1987 - നോർത്തേൺ അയർലണ്ടിലെ ലോഗ്ഗാളിൽ പതിയിരുന്ന് ആക്രമണത്തിനിടെ എസ്എഎസ് എട്ട് താൽക്കാലിക ഐറിഷ് റിപ്പബ്ലിക്കൻ ആർമി വോളന്റിയർമാരെയും ഒരു സിവിലിയനെയും കൊന്നു.

1988 - ഇല്ലിനോയിസ് ബെല്ലിന്റെ ഹിൻസ്‌ഡേൽ സെൻട്രൽ ഓഫീസിലുണ്ടായ തീപിടിത്തം, "യുഎസ് ടെലിഫോൺ വ്യവസായ ചരിത്രത്തിലെ ഏറ്റവും മോശം ടെലികമ്മ്യൂണിക്കേഷൻ ദുരന്തമായി" ഒരിക്കൽ കണക്കാക്കപ്പെട്ടിരുന്ന 1AESS നെറ്റ്‌വർക്ക് തകരാറിന് കാരണമായി.

Untitlweweed2323.jpg

1990 - എസ്റ്റോണിയ വീണ്ടും സ്വതന്ത്രമായി.

1997 - ചൈന സതേൺ എയർലൈൻസ് ഫ്ലൈറ്റ് 3456 ബാവോൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അടുക്കുമ്പോൾ തകർന്നുവീണ് 35 പേർ മരിച്ചു.

2019 - ബ്രിട്ടീഷ് 17 കാരിയായ ഇസബെല്ലെ ഹോൾഡവേ, മയക്കുമരുന്ന് പ്രതിരോധശേഷിയുള്ള അണുബാധയെ ചികിത്സിക്കുന്നതിനായി ജനിതകമാറ്റം വരുത്തിയ ഫാജ് തെറാപ്പി സ്വീകരിക്കുന്ന ആദ്യത്തെ രോഗിയാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു . 

2021 - അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഒരു സ്കൂളിന് മുന്നിൽ ഒരു കാർ ബോംബ് പൊട്ടിത്തെറിച്ച് 55 പേർ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തു 

' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ 

Advertisment