Advertisment

ഇന്ന് സെപ്റ്റംബര്‍ 14; ദേശീയ ഹിന്ദി ദിനം, പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടിയും മോഡലുമായ ഇഷിത ചൗഹാന്റേയും പ്രശസ്ത ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടി മാധവി എന്ന വിജയലക്ഷ്മിയുടെയും അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ അനാസ്ടാകിയ ലിന്നിന്റെയും ജന്മദിനം; റഷ്യ റിപ്പബ്ലിക്ക് ആയതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയതും രാജ്യത്ത് ജപ്പാനുമായി ചേര്‍ന്ന് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നിര്‍മാണോദ്ഘാടനം നടത്തിയതും അഫ്ഗാന്‍ പ്രസിഡണ്ട് നൂര്‍ മുഹമ്മദ് തര്‍ക്കി വധിക്കപ്പെട്ടതും ചരിത്രത്തിലെ ഇതേ ദിനം തന്നെ; ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

നാസ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു അമേരിക്കൻ റാപ്പറും ഈസ്റ്റ് കോസ്റ്റ് ഹിപ് ഹോപ്പിൽ വേരൂന്നിയ  എക്കാലത്തെയും മികച്ച റാപ്പർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന നാസിർ ബിൻ ഒലു ദാര ജോൺസിൻ്റെയും (1973) ജന്മദിനം

author-image
shafeek cm
New Update
sep 14 one

ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

   ***********************************

🌅ജ്യോതിർഗ്ഗമയ🌅

.                       

1199   ചിങ്ങം 29

 പൂരം /  അമാവാസി

2023 സെപ്റ്റംബർ 14,വ്യാഴം

Advertisment

ഇന്ന് ;

ദേശീയ ഹിന്ദി ദിനം.!

‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്

[1949 ൽ ഇന്നേ ദിവസമാണ് രാജ്യം ഹിന്ദിയെ ദേശിയ ഭാഷയായി അംഗീകരിച്ചത് ]

കേരള ഗ്രന്ഥശാലാദിനം !

************************

[1945 സെപ്തംബർ 14 ന് ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരിച്ചതിന്റെ സ്മരണ]

ലോക സാഹോദര്യ /ക്ഷമാപണ ദിനം !

********************************

[World Fraternity & Apology Day ]

* റോമാനിയ : എഞ്ചിനീയേഴ്സ്‌ ഡേ !

* ഉക്രൈൻ: മൊബിലൈസ്ഡ് സർവീസ്

   മെൻസ് ഡേ !

* In USA;

* National Live Creative Day !

• National Coloring Day

• National Cream Filled Donut Day

  [മധുരപദാർത്ഥങ്ങൾ ഉള്ളിലൊളിപ്പിച്ച

  സോഫ്റ്റ്‌ പാസ്ട്രി]

* Gobstopper Day

  [പല്ലി മുട്ടായി പോലൊരു അമേരിക്കൻ

  മുട്ടായി]

* National Eat A Hoagie Day

  [ meat, cheese, and veggie sandwich ]

* National Quiet Day

* National Sober Day

* National Virginia Day    

ഇന്നത്തെ മൊഴിമുത്ത്

്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌

''സരസ്വതീ ദേവിക്ക് തീണ്ടലില്ല.! അതുകൊണ്ട് സംസ്കൃതഭാഷയ്ക്കും തീണ്ടലില്ല. അത് ജാതിമത ഭേദമന്യേ എല്ലാവരും പഠിക്കുന്നതില്‍ ദോഷവുമില്ല''.

 [ -പുന്നശ്ശേരി നീലകണ്‌ഠ ശര്‍മ്മ ]

  ************************

ഭരതനാട്യത്തിലെ ‘പന്തനല്ലൂർ’ ശൈലിയുടെ മുഖ്യ ഉപജ്ഞാതാവായ നർത്തകിയും നൃത്ത സംവിധായികയുമായ  പദ്‌മഭൂഷൺ & പദ്‌മശ്രീ അലർമേൽ വള്ളിയുടെയും  (1956),

sep 14 six.

ഒരു വടക്കന്‍ വീരഗാഥ, ആകാശദൂത് (ഈ ചിത്രത്തിലെ അഭിനയത്തിന് മാധവിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി) തുടങ്ങിയ സൂപ്പർ ഹിറ്റ്‌ മലയാള സിനിമകളിലെ നായികയും 17 വർഷത്തോളമുള്ള  അഭിനയ ജീവിതത്തിൽ തെലുഗു, തമിഴ്, മലയാളം, കന്നട, ഹിന്ദി, ബംഗാളി, ഒറിയ എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടി മാധവി എന്ന വിജയലക്ഷ്മിയുടെയും (1962),

2014ല്‍ പുറത്തിറങ്ങിയ ആശാ ബ്ലാക്ക് എന്ന  ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചുതുടങ്ങിയ പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടിയും മോഡലുമായ ഇഷിത ചൗഹാന്റേയും (1999),

അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ  അനാസ്ടാകിയ ലിന്നിന്റെയും  ( 1968 ),

നാസ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു അമേരിക്കൻ റാപ്പറും ഈസ്റ്റ് കോസ്റ്റ് ഹിപ് ഹോപ്പിൽ വേരൂന്നിയ  എക്കാലത്തെയും മികച്ച റാപ്പർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന നാസിർ ബിൻ ഒലു ദാര ജോൺസിൻ്റെയും (1973) ജന്മദിനം !

ഇന്നത്തെ സ്മരണ  !!!

്്്്്്്്്്്്്്്്്്

പുന്നശ്ശേരി നീലകണ്ഠശർമ്മ മ.(1858-1934)

വയലാ ഇടിക്കുള മ. (1907 - 1974),

ബി.പി.പാൽ മ. ( 1906- 1989)

എം. കുട്ടികൃഷ്ണൻ മ. (1939- 2004)

പി.കെ. ഗോപാലകൃഷ്ണൻ മ.(1924-2009)

വേണുഗോപാൽ ജി മ. ( 2014)

കിളിമാനൂർ മധു മ. (1952 - 2019))

ബിനോയ് കോനാർ മ. (1930 - 2014)

ഗ്രെസ്  കെല്ലി മ (1929- 1982)

ആർതർ വെല്ലസ്ലി മ. (1769-1852)

ജിയോവനി ഡൊമിനിക്കോ കാസിനി മ. (1625-1712)

റുഡോൾഫ് ലുഡ്‌വിഗ് മോസ്ബർ മ.(1929-2011)

താരാ ശങ്കർ ബന്ദോപാദ്ധ്യയ മ. (1898-1971)

ഡാന്റെ അലിഘിയേരി മ. (1265-1321)

യോഹന്നാൻ ക്രിസോസ്തമസ് മ.(347 - 407 )

വില്യം മക്കിൻലി മ. (1843-1901)

ഹൊസെ എച്ചെഗാരായി മ. (1832-1916)

sep 14 five

ചെമ്പൈ വൈദ്യനാഥ അയ്യർ ജ.(1896-1974)

ഇ.വി. കൃഷ്ണപിള്ള ജ. (1894 -1938 )

ജി. ഭാര്‍ഗവന്‍പിള്ള ജ. (1933- 2009)

ബേബി ജോൺ ജ. (1920-2008)

കമല സൊഹോനി ജ. (1912 - 1998)

ബിഷപ്പ് പൌലോസ് മാർ പൌലോസ് ജ. (1941 -1998)

അഗ്രിപ്പ ഫോൺ നെറ്റേഷീം ജ. (1486-1535)

ജർസി പോപ്പുലസ്ക്കോ ജ. (1947-1984 )

മാർഗരറ്റ് സാംഗർ ജ. (1879 -1966)

ലാറി കോളിൻസ് ജ. (1929 - 2005)

ലോറൻസ് ക്ളീൻ ജ. (1920-2013 )

വില്യം ഹെൻറി കാവെൻഡിഷ്-ബെന്റിക് ജ. (1774-1839)

ചരിത്രത്തിൽ ഇന്ന് …

്്്്്്്്്്്്്്്്്്്

1752 - ബ്രിട്ടനും കോളനികളും ഗ്രിഗോറിയൻ കലണ്ടർ അംഗീകരിച്ചു.

1820 - കൽക്കട്ട അഗ്രി ഹോട്ടി കൾച്ചറൽ ഗാർഡൻ നിലവിൽ വന്നു

1917 - റഷ്യ റിപ്പബ്ലിക്ക് ആയതായി ഔദ്യോഗിക പ്രഖ്യാപനം

1945 - കേരള ഗ്രന്ഥശാല സംഘം പ്രവർത്തനമാരംഭിച്ചു.

1949 - ഇന്ത്യയുടെ ദേശീയഭാഷയായ ഹിന്ദിയെ ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചു.

1956- കമ്പ്യൂട്ടർ IBM Ramac 350 (Random access method of accounting and controll) പുറത്തിറക്കി.

1959 - USSR ന്റെ Luna 2 ( Sept ്ര12 ന് വിക്ഷേപിച്ചത്) ചന്ദ്രനിൽ ഇറങ്ങി. ചന്ദ്രനിൽ ഇറങ്ങുന്ന ആദ്യ മനുഷ്യ നിർമിത വാഹനമായി.

1960 - ഇറാൻ, ഇറാഖ്, സൗദി, കുവൈറ്റ് , വെനസ്വല എന്നി എണ്ണ ഉത്പാദക രാജ്യങ്ങൾ ചേർന്ന് 'OPEC' രൂപീകരിച്ചു.

1979 - അഫ്ഗാൻ പ്രസിഡണ്ട് നൂർ മുഹമ്മദ് തർക്കി വധിക്കപ്പെട്ടു.

2000 - മൈക്രോസോഫ്റ്റ window ME (millenium edition) പുറത്തിറക്കി.

2016 - ഒളിംപിക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണ മെഡലുകളുമായി അമേരിക്കയുടെ നീന്തൽതാരംമൈക്കിൽ ഫെൽപ്സ് വിരമിച്ചു.

2017 - രാജ്യത്ത് ജപ്പാനുമായി ചേർന്ന് ബുള്ളറ്റ് ട്രെയിൻ പദ്ധതി നിർമാണോദ്ഘാടനം നടത്തി.

2017 - ഹാലിയ യാക്കൂബ് സിംഗപ്പൂർ പ്രസിഡൻറ് ആയി ചുമതലയേറ്റു. രാജ്യത്തെ ആദ്യ വനിതാ പ്രസിഡൻറ് ആണവർ.

2019 - സിക്കിം ഹൈക്കോടതിയിലെ സീനിയർ ജഡ്ജിയായ ജസ്റ്റിസ് മീനാക്ഷി മദൻ റായിയെ കേന്ദ്രസർക്കാർ ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിച്ചു. സെപ്റ്റംബർ 16 ന് വിരമിക്കാൻ തീരുമാനിച്ച ജസ്റ്റിസ് വിജയ് കുമാർ ബിസ്റ്റിന് പകരക്കാരനായി ആയിരുന്നു നിയമനം.

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

ഇന്ന്, 

അയിത്തവും,ജാതി വിവേചനവും ശക്തമായിരുന്ന കാലത്ത് ജാതി-മത-ലിംഗ ഭേദമന്യേ ഏവർക്കും വിജ്ഞാനം പകർന്നു കൊടുത്ത സാമൂഹ്യ പരിഷ്കർത്താവും ഒരേ സമയത്തു പത്തു ശിഷ്യന്മാരെ, പത്തു വിഷയങ്ങൾ - ദുർഗ്രഹശാസ്ത്രങ്ങൾ- പഠിപ്പിച്ചിരുന്ന അസാമാന്യ പ്രതിഭയും 

വൈദ്യം, ജോത്സ്യം, സാഹിത്യം, ഗ്രഹഗണിതം, ഗോള ഗണിതം ഇവയിൽ ഒന്നു പോലെ നിഷ്ണാതനായിരുന്ന സാമൂഹ്യ പരിഷ്കർത്താവും, സംസ്കൃത പണ്ഡിതനും ആയിരുന്നു പുന്നശ്ശേരി നമ്പി എന്ന പുന്നശ്ശേരി നീലകണ്ഠശർമ്മയെയും (17 ജൂൺ 1858-14 സെപ്റ്റംബർ 1934),

sep 14 four

പ്ലാന്റേഷൻ തൊഴിലാളികളുടെ ഉന്നമനത്തിനായി ധാരാളം പ്രയത്നിച്ച കോൺഗ്രസ്സ് നേതാവും, ഒന്നും രണ്ടും കേരള നിയമസഭകളിൽ റാന്നി നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വയലാ ഇടിക്കുളയെയും (24 സെപ്റ്റംബർ 1907 - 14 സെപ്റ്റംബർ 1974),

എൻ.പി 700.എൻ.പി 800.എൻ.പി.809 തുടങ്ങിയ വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും ഭാരതത്തിന്റെ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിടുകയും ചെയ്ത  കൃഷിശാസ്ത്രജ്ഞനായ ബഞ്ചമിൻ പിയറി പാൽ എന്ന ബി.പി.പാലിനെയും  (മെയ് 26, 1906- സപ്തം: 14, 1989)

സാഹിത്യകാരനും നിരൂപകനും പ്രഭാഷകനുമായിരുന്ന എം. കുട്ടികൃഷ്ണനെയും ( 1939- സെപ്റ്റംബർ 14, 2004)

മദ്രാസ്‌ നിയമസഭയിലും, കേരള നിയമസഭയിലും അംഗo, 1977-80-ൽ ഡപ്യൂട്ടി സ്‌പീക്കർ, കേരള സാഹിത്യ പരിഷത്ത്‌ എക്‌സിക്യൂട്ടീവ്‌ അംഗം, കേരള സാഹിത്യ അക്കാദമി അംഗം, കേരളസർവ്വകലാശാലയുടെയും കാർഷികസർവ്വകലാശാലയുടെയും സെനറ്റ്‌ അംഗം, കേരള ഹിസ്റ്ററി അസ്സോസിയേഷൻ, സമസ്ത കേരള സാഹിത്യ പരിഷത്ത്, പുരോഗമന കലാ സാഹിത്യ സംഘം എന്നിവയുടെ സെക്രട്ടറി, നവജീവൻ, ജഗൽസാക്ഷി എന്നീ പത്രങ്ങളുടെയും കിരണം മാസികയുടെയും നവയുഗം വാരികയുടെയും പത്രാധിപർ എന്നി നിലയിൽ പ്രവർത്തിച്ച വൈജ്ഞാനിക സാഹിത്യകാരൻ എന്ന നിലയിൽ പ്രസിദ്ധനായ പി.കെ. ഗോപാലകൃഷ്ണനെയും (1924 മാർച്ച്‌ 29- 2009 സെപ്റ്റംബർ 14),

 മംഗളം ദിനപത്രത്തിൻറെ ചീഫ് ന്യൂസ്‌ എഡിറ്റർ ആയി ദീർഘകാലം പ്രവർത്തിച്ച കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകരിൽ പ്രമുഖനായിരുന്ന വേണുഗോപാൽ ജി യെയും ( - 2014 സെപ്റ്റംബർ 14)

sep 14 three

പശ്ചിമബംഗാ ളിലെ ബർദ്വാൻ ജില്ലയിലെ നെമാറി മണ്ഡലത്തിൽനിന്ന് 1969, 1971, 1977 വർഷങ്ങളിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഖിലേന്ത്യ കിസാൻസഭാ മുൻ അധ്യക്ഷനും സിപിഐ എം മുൻ കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു ബിനോയ് കോനാറിനെയും(1930, ഏപ്രിൽ 24-സെപ്റ്റംബർ 14, 2014),

ഡയൽ എം ഫോർ മർഡർ, റിയർ വിൻഡോ തുടങ്ങിയ സിനിമകളിലെ നായികയും പിന്നീട് വിവാഹം മൂലം മൊണാക്കൊയുടെ രാജ്ഞി ആകുകയും ചെയ്ത ഗ്രെസ്  കെല്ലിയെയും (നവംബർ 12, 1929-സെപ്റ്റംബർ 14 ,1982)

വിശുദ്ധ റോമൻ ചക്രവർത്തിയായ മാക്സിമിലിയൻ ഒന്നാമന്റെയും, ഇറ്റലിയിൽ മൊൺഫെററ്റോയിലെ വില്യം ആറാമന്റെയും സാവോയിയിലെ ചാൾസ് മൂന്നാമന്റെയും കീഴിൽ സേവനമനുഷ്ഠിക്കുകയും,. മന്ത്രവാദം തുടങ്ങിയ നിഗൂഢവിദ്യകളിലുള്ള താത്പര്യം നിമിത്തം സഭയുടെ എതിർപ്പിനു പാത്രീഭവിച്ചതിനെത്തുടർന്ന്  വൈദ്യവൃത്തിയിൽ ഏർപ്പെടുകയും സാവോയിയിലെ മാർഗററ്റ് പ്രഭ്വിയുടെ ആസ്ഥാനഗ്രന്ഥപ്പുര സൂക്ഷിപ്പുകാരനായും ഔദ്യോഗികചരിത്രകാരനായും, സൈനികന്‍, വൈദ്യന്‍, മാന്ത്രികൻ എന്നീ നിലകളിലും പ്രസിദ്ധനായ 

ജർമൻ സാഹിത്യകാരൻ ‍അഗ്രിപ്പ ഫോൺ നെറ്റേഷീം യെയും (1486 സെപ്റ്റംബർ 14 - ഫെബ്രുവരി 18, 1535),

പോളണ്ടിലെ കമ്യൂണിസ്റ്റ് നിരീശ്വരവാദത്തിന്റെ പീഡനങ്ങൾക്കെതിരായി പ്രവർത്തിച്ച റോമൻ കത്തോലിക്കാ സഭയിലെ ഒരു വാഴ്ത്തപ്പെട്ടവനായ ജർസി പോപ്പുലസ്ക്കോയെയും (1947 സെപ്റ്റംബർ 14 - 1984 ഒക്ടോബർ 19),

സ്വന്തം ശരീരത്തിൽ സ്ത്രീകളുടെ അവകാശം പ്രജനനവുമായി ബന്ധപ്പെട്ടു സ്ത്രീ നേരിടുന്ന ദുരിതങ്ങൾ, സ്ത്രീയുടെ സാമൂഹികാവകാശങ്ങൾ തുടങ്ങിയവയ്ക്കുവേണ്ടി ഇരുപതാംനൂറ്റാണ്ടിൽ ഏറ്റവും സംഘടിതമായ യത്നങ്ങൾ നടത്തുകയും,  തൻറെ അമ്മ 18 പ്രസവത്തിലൂടെ (ഏഴ് ചാപിള്ളകൾ) ദുരിതമനുഭവിച്ചു മരിച്ചതിൽ മനംനൊന്ത് ജനനനിയന്ത്രണമെന്ന ആശയം ആദ്യമായി അവതരിപ്പിച്ച മാർഗരറ്റ് സാംഗറിനെയും (1879 സെപ്റ്റംബർ 14 -സെപ്റ്റംബർ 6, 1966),

ഇന്ത്യൻ സ്വാതന്ത്ര്യത്തെ കുറിച്ച് ഡൊമിനിക് ലാപിയറുമായി ചേർന്ന്  സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ഗ്രന്ഥം എഴുതിയ അമേരിക്കൻ എഴുത്തുകാരൻ ലാറി കോളിൻസിനെയും (സെപ്റ്റംബർ 14, 1929 – ജൂൺ 20, 2005),

sep 14 two

ആഗോള സാമ്പത്തിക പ്രവണത പ്രവചിക്കാൻ സഹായകമായ 'ഇക്കണോമെട്രിക്സ് ' മോഡലിന്റെ ഉപജ്ഞാതാവും1980 ലെ ധനതത്വശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവും ആയ ലോറൻസ് ക്ളീ നിനെയും (14 സെപ്റ്റംബർ 1920 – 20 ഒക്ടോബർ 2013),

സ്വാതന്ത്ര്യം ആണ് ദൈവം, നിശബ്ദനായിരിക്കാൻ നിങ്ങൾക്ക് എന്തവകാശം, തുടങ്ങിയ കൃതികൾ രചിക്കുകയും , സ്വർഗ്ഗ നരകങ്ങളിലെ സുഖദു:ഖങ്ങൾ തന്റെ അജണ്ടയിൽ ഇല്ലെന്നും മരണാനന്തര ജീവിതമല്ല, ഈ ജീവിതം എങ്ങിനെ സുന്ദരമാക്കും എന്നാണ് പ്രധാനം, വേദപുസ്തകം മനുഷ്യൻ എഴുതിയതാണ് അതിനാൽ അതിൽ തെറ്റുണ്ടാകാം എന്ന് പറഞ്ഞു വിവാദ പുരുഷനായ ബന്ദിനും മദ്യത്തിനുമെതിരെ പൊരുതിയ ബിഷപ്പ് പൌലോസ് മാർ പൌലോസിനെയും ( 1941 സെപ്റ്റംബർ 14-1998 മാർച്ച് 24)

ശാസ്ത്രീയ സംഗീതത്തിലെ അഗാധ പാണ്ഡിത്യം, അദ്വിതീയമായ സ്വരശുദ്ധി, അചഞ്ചലമായ ശ്രുതിബദ്ധത, മധുരമായ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം എന്നിങ്ങനെ  ധാരാളം പ്രത്യേകതകൾ ഉള്ള സംഗീതജ്ഞനും,  70 വർഷത്തെ സംഗീത തപസ്യയിലൂടെ കർണാടക സംഗീതത്തെ പ്രശസ്തിയിലൂടെ നടത്താനും, രസികപ്രിയരിൽ ആനന്ദത്തിന്റെ ശ്രുതിമഴ പെയ്യിക്കാനും, ശിഷ്യഗണങ്ങളെ അറിവും വാത്സല്യവും കൊടുത്തു വളർത്താനും ഒപ്പം വിനയാന്വിതമായ വ്യക്തി ജീവിതം നയിക്കാനും ഒക്കെ ഒരേ സമയം കഴിഞ്ഞിരുന്ന ചെമ്പൈ വൈദ്യനാഥ അയ്യരെയും (1896 സെപ്റ്റംബർ 14-1974, ഒൿടോബർ 16),

കാക്കാരിശ്ശി നാടകം, പൊറാട്ടുനാടകം, നാട്ടരങ്ങ്‌-വികാസവും പരിണാമവും, മതിലേരികന്നി, പണിയാലയില്‍ ഇതിഹാസ പുത്രികള്‍ (റേഡിയോ നാടകങ്ങള്‍), ഇ.വി. കൃഷ്‌ണപിള്ളയുടെ ജീവചരിത്രം, മുത്തുമണികള്‍ , നാടോടി നാടകങ്ങള്‍ തുടങ്ങിയ കൃതികൾ രചിച്ച കേരള ഫോക്‌ലോര്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാനും ആകാശവാണി പ്രൊഡ്യൂസറും ആയിരുന്ന പ്രശസ്‌ത നാടന്‍കലാ ഗവേഷകനും എഴുത്തുകാരനുമായ കുടശ്ശനാട്‌ ഭാര്‍ഗവന്‍പിള്ള എന്ന ജി. ഭാര്‍ഗവന്‍പിള്ള യെയും (1933- ഏപ്രിൽ 27, 2009) ,

മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനും അടുർ ഭാസിയുടെ പിതാവും ആയിരുന്ന ഇ.വി. കൃഷ്ണപിള്ളയെയും (1894 സെപ്റ്റംബർ‍ 14-1938 മാർച്ച്‌ 30 ) ഓർമ്മിക്കാം.

september 14 madhavi
Advertisment